
ടാറ്റയുടെ വാഹനശ്രേണിയിലെ ഇലക്ട്രിക് മോഡലുകളുടെ വില 1.2 ലക്ഷം രൂപ വരെ കുറച്ച് നിര്‍മാതാക്കള്‍. ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററി സെല്ലിന്റെ വില കുറഞ്ഞതിനെ തുടര്‍ന്നാണ് വാഹനങ്ങളുടെ വിലയില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. എസ്.യു.വി. മോഡലായ നെക്സോണ്‍ ഇ.വിക്ക് 25,000 രൂപയും ഹാച്ച്ബാക്ക് മോഡലായ ടിയാഗോ ഇ.വിക്ക് 70,000 രൂപയുമാണ് വില കുറച്ചിരിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു.
ടാറ്റ നെക്സോണ്‍ ഇ.വിയുടെ മീഡിയം റേഞ്ച് മോഡലിന്റെ വില 14.49-ലാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. 25,000 രൂപയാണ് മുന്‍ വിലയില്‍ നിന്ന് കുറഞ്ഞിരിക്കുന്നത്. എന്നാല്‍, വലിയ വില കുറവ് ലോങ്ങ് റേഞ്ച് മോഡലിനാണെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ വിലയില്‍ നിന്ന് 1.20 ലക്ഷം രൂപ കുറച്ച് 16.99 ലക്ഷം രൂപയിലാണ് പുതിയ വില ആരംഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ടിയാഗോ ഇ.വിയുടെ അടിസ്ഥാന മോഡലിന്റെ വിലയില്‍ 70,000 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.
എന്നാല്‍, ടാറ്റ നെക്സോണ്‍ ഇ.വിയുടെയും ടിയാഗോ ഇ.വിയുടെ മുഴുവന്‍ വേരിയന്റുകള്‍ക്കും വരുത്തിയ വില കുറവ് സംബന്ധിച്ച പൂര്‍ണ വിവരം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. ടാറ്റയുടെ ഇലക്ട്രിക് വാഹന ശ്രേണിയില്‍ ഏറ്റവും ഒടുവിലെത്തിയ മോഡലായ പഞ്ച് ഇ.വിയുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെന്നാണ് ടാറ്റ മോട്ടോഴ്സ് അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഈ നടപടിയെന്നാണ് ടാറ്റ മോട്ടോഴ്സ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
അടുത്തിടെയാണ് ടാറ്റ നെക്സോണ്‍ ഇ.വി. മുഖംമിനുക്കി എത്തിയിരിക്കുന്നത്. മീഡിയം റേഞ്ച്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് വിഭാഗങ്ങളിലായി ഒമ്പത് വേരിയന്റുകളിലാണ് നെക്സോണ്‍ ഇ.വി. എത്തുന്നത്. 30 കിലോ വാട്ട് ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള മീഡിയം റേഞ്ച് മോഡല്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 325 കിലോമീറ്ററും, 40.5 കിലോ വാട്ട് ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള ലോങ്ങ് റേഞ്ച് മോഡല്‍ 465 കിലോമീറ്ററുമാണ് സഞ്ചരിക്കുന്നത്.
Content Highlights: tata motors announce massive price cut for electric vehicles
Published: 13 Feb 2024, 02:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented