
ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വാഹനങ്ങളിലെ ഏറ്റവും പുതിയ പ്രതിനിധിയാണ് ടാറ്റയുടെ അല്‍ട്രോസ്. മികച്ച സ്‌റ്റൈലിലും ഈ ശ്രേണിയിലെ തന്നെ ആദ്യ ഫീച്ചറുകളുമായെത്തിയ അല്‍ട്രോസില്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ സ്ഥാനം പിടിക്കാനൊരുങ്ങുന്നു. ടര്‍ബോ എന്‍ജിനിലുള്ള മോഡല്‍ നിരത്തുകളിലെത്തുന്നതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ എൻ.ഡി.ടിവി കാർ ആൻഡ് ബൈക്ക് പുറത്തു വിട്ടു.
കൂടുതല്‍ പെര്‍ഫോമെന്‍സ് ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ഉദ്ദേശിച്ചാണ് ടാറ്റ പുതിയ എന്‍ജിന്‍ അവതരിപ്പിക്കുന്നത്. ഹാച്ച്‌ഡോറില്‍ ടര്‍ബോ ബാഡ്ജിങ്ങ് നല്‍കിയ വാഹനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ നിറയുന്നത്. പുതിയ എന്‍ജിനൊപ്പം അല്‍ട്രോസ് നിരയില്‍ കണ്ടിട്ടില്ലാത്ത ബ്ലൂ നിറത്തിലുള്ള വാഹനമാണ് പരീക്ഷണയോട്ടത്തിനെത്തിയിട്ടുള്ളത്.
1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനായിരിക്കും അല്‍ട്രോസില്‍ നല്‍കുകയെന്നാണ് സൂചന. ഇത് 99 ബിഎച്ച്പി പവറും 140 എന്‍എം ടോര്‍ക്കുമേകും. അതേസമയം, ടാറ്റയുടെ നെക്‌സോണില്‍ ഇതേ എന്‍ജിന്‍ 118 ബിഎച്ച്പി പവറും 170 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ടര്‍ബോ എന്‍ജിനൊപ്പം അല്‍ട്രോസില്‍ ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനും നല്‍കാനിടയുണ്ട്.
അല്‍ട്രോസിന്റെ ഏറ്റവുമുയര്‍ന്ന വേരിയന്റിലും മിഡില്‍ വേരിയന്റിലുമായിരിക്കും ടര്‍ബോ എന്‍ജിന്‍ നല്‍കുക. ഡിസൈനും ഫീച്ചറുകളും നിലവിലെ അല്‍ട്രോസിലുള്ളത് തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ വിപണിയിലുള്ള അല്‍ട്രോസില്‍ അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനും ഈ വാഹനത്തിലെ പുതുമയാകും.
ടര്‍ബോ എന്‍ജിന്‍ നല്‍കുന്നതോടെ ഫോക്‌സ്‌വാഗണ്‍ പോളൊ ജിടി ടിഎസ്‌ഐ ആയിരിക്കും അല്‍ട്രോസിന്റെ പ്രധാന എതിരാളി. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് ഈ മോഡലിന് കരുത്തേകുന്നത്. ഹോണ്ട ജാസിനോടും ഈ മോഡല്‍ മത്സരിക്കും. നിലവില്‍ 5.44 ലക്ഷം മുതല്‍ 7.89 ലക്ഷം വരെയാണ് അല്‍ട്രോസിന്റെ വില. ടര്‍ബോ എന്‍ജിന്‍ മോഡല്‍ എത്തുന്നതോടെ ഇത് ഒമ്പത് ലക്ഷത്തിലേക്ക് ഉയര്‍ന്നേക്കും.
Content Highlights: Tata Altroz Turbo Engine Model Spied
Published: 18 Aug 2020, 01:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented