
ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസ് പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവുമൊടുവില്‍ സ്വന്തമാക്കി ബഹുമതിയാണ് ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്ക് എന്നത്. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിംങ് സ്വന്തമാക്കിയാണ് ഈ ബഹുതി സ്വന്തമാക്കിയത്.
ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യയില്‍ കാറാണ് അല്‍ട്രോസ്. ആദ്യ വാഹനം ടാറ്റ കുടുംബത്തില്‍ നിന്നുതന്നെയുള്ള നെക്‌സോണ്‍ കോംപാക്ട് എസ്‌യുവിയായിരുന്നു. 2019 ഡിസംബറില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച അല്‍ട്രോസ് ജനുവരി 22-ന് ഇന്ത്യയില്‍ അവതരണത്തിനൊരുങ്ങുകയാണ്.
മുന്നിലെയും വശങ്ങളിലെയും ഉള്‍പ്പെടെ ഗ്ലോബല്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റുകളിലൂടെ അല്‍ട്രോസിന്റെ ഘടനയും സുരക്ഷയും വിലയിരുത്തി. ഈ രണ്ട് പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് അഞ്ച് സ്റ്റാര്‍ റേറ്റിങ്ങ് സമ്മാനിച്ചത്. കുട്ടികളുടെ സുരക്ഷയില്‍ ആല്‍ട്രോസിന് മൂന്ന് സ്റ്റാര്‍ റേറ്റിങ്ങാണ് ലഭിച്ചിരിക്കുന്നത്.
റോഡ് സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനെപ്പോലെ വാഹനനിര്‍മാതാക്കളും പ്രതിജ്ഞാബദ്ധമാണ്. മികച്ചതും സുരക്ഷിതവുമായ വാഹനങ്ങളാണ് ടാറ്റ നിര്‍മിക്കുന്നത്. ക്രാഷ് ടെസ്റ്റിലൂടെ ഇത് വീണ്ടും അടിവരയിടുകയാണെന്നും ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ്, മായങ്ക് പരീക്ക് പറഞ്ഞു.
ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സെന്‍ട്രല്‍ ലോക്ക്, സ്പീഡ് സെന്‍സിങ്ങ് ഓട്ടോ ഡോര്‍ ലോക്ക്, ചൈല്‍ഡ് ലോക്ക്, ഇമ്മോബിലൈസര്‍, പെരിമെട്രിക് അലാറം സിസ്റ്റം, കോണ്‍ണര്‍ ലൈറ്റ്, റിയര്‍ ഡിഫോഗര്‍ എന്നിവയാണ് അല്‍ട്രോസില്‍ സുരക്ഷയൊരുക്കുന്നത്.
ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലും നെക്സോണില്‍ നല്‍കിയിട്ടുള്ള 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് അല്‍ട്രോസ് എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 1199 സിസിയില്‍ 86 പിഎസ് പവറും 113 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 1497 സിസിയില്‍ 90 പിഎസ് പവറും 200 എന്‍എം ടോര്‍ക്കുമേകും.
അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമെത്തുന്ന ഈ വാഹനത്തില്‍ ഇക്കോ, സിറ്റി എന്നീ ഡ്രൈവിങ്ങ് മോഡുകളും ഒരുക്കിയിട്ടുണ്ട്. 3990 എംഎം നീളവും 1755 എംഎം വീതിയും 1523 എംഎം ഉയരവുമാണ് ഈ വാഹനത്തിനുള്ളത്. 165 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 345 ലിറ്റര്‍ ബൂട്ട് സ്പേസും അല്‍ട്രോസ് ഒരുക്കുന്നുണ്ട്.
Content Highlights; Tata Altroz Gets 5 Star Rating In Global NCAP Crash Test
Published: 17 Jan 2020, 01:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented