
സ്‌കോഡ എന്നത് ഒരു സാധാരണക്കാരന്റെ കൂടി ബ്രാന്റാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കും സ്‌കോഡയ്ക്കും ഉണ്ടാകുന്നത് 2022-ന് ശേഷമായിരിക്കും. കൃത്യമായി പറഞ്ഞാല്‍ കുഷാഖ് എന്ന വാഹനത്തിന്റെ വരവോടെയായിരിക്കും. മുമ്പ് പ്രീമിയം വാഹനങ്ങള്‍ മാത്രം എത്തിച്ചിരുന്ന സ്‌കോഡയില്‍ നിന്ന് സാധാരണക്കാരന് താങ്ങുന്ന വിലയില്‍ എത്തിയ എസ്.യു.വിയായിരുന്നു കുഷാഖ്. ഈ നീക്കം വിജയമാണെന്ന് തെളിഞ്ഞതോടെ തൊട്ടടുത്ത വര്‍ഷം തന്നെ സ്ലാവിയ എന്ന സെഡാനും എത്തിക്കുകയായിരുന്നു.
താരതമ്യേന കുറഞ്ഞ വിലയിലാണ് ഈ വാഹനങ്ങള്‍ രണ്ടും എത്തിയതെങ്കിലും പരമ്പരാഗതമായി സ്‌കോഡയുടെ വാഹനങ്ങളില്‍ ഉറപ്പുനല്‍കുന്ന സ്റ്റാന്റേഡിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും വരുത്തിയിരുന്നില്ല. പ്രത്യേകിച്ച് സുരക്ഷയുടെ കാര്യത്തില്‍. അഞ്ച് സ്റ്റാര്‍ റേറ്റിങ്ങോടെ ഇടിപ്പരീക്ഷയെ അതിജീവിച്ച വാഹനമായി എത്തിയതാണ് ഇതില്‍ എടുത്തുപറയേണ്ടത്. പൂര്‍ണ സുരക്ഷിതമായി എത്തിയ ഈ വാഹനങ്ങളുടെ സുരക്ഷ ഒരുപടി കൂടി ഉയര്‍ത്തിയിരിക്കുകയാണ് നിര്‍മാതാക്കളായ സ്‌കോഡ.
സെഡാന്‍ മോഡലായ സ്ലാവിയയുടെയും മിഡ് സൈസ് എസ്.യു.വി. മോഡലായ കുഷാഖിന്റെയും എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗ് നല്‍കിയാണ് സുരക്ഷയില്‍ കൂടുതല്‍ കരുത്തരായിരിക്കുന്നത്. മുമ്പ് ഏറ്റവും ഉയര്‍ന്ന വേരിയന്റില്‍ മാത്രമായിരുന്നു ആറ് എയര്‍ബാഗ് നല്‍കിയിരുന്നത്. മറ്റ് മോഡലുകളില്‍ രണ്ട് എയര്‍ബാഗാണ് നല്‍കിയിരുന്നത്. എന്നാല്‍, പുതിയ പ്രഖ്യാപനത്തോടെ രണ്ട് വാഹനങ്ങളുടെയും അടിസ്ഥാന മോഡലായ ആക്ടീവ് വേരിയന്റ് മുതലുള്ളവയില്‍ ആറ് എയര്‍ബാഗുകള്‍ ഒരുങ്ങും.
സുരക്ഷയ്ക്ക് എക്കാലത്തും മുന്‍ഗണന നല്‍കി വരുന്ന സ്‌കോഡയാണ് ഏറ്റവുമാദ്യം പഞ്ചനക്ഷത്ര റേറ്റിങ് കരസ്ഥമാക്കിയ ബ്രാന്‍ഡ് എന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ ജനേബ പറഞ്ഞു. വാഹനങ്ങളില്‍ തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ നല്‍കുകയെന്നതാണ് സ്‌കോഡയുടെ പ്രധാന പരിഗണന. ഈ തീരുമാനത്തിന്റെ ഭാഗമായാണ് സ്‌കോഡയുടെ വാഹനങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഇലക്ട്രിക് സീറ്റുകള്‍ നല്‍കിയത്. ഇത്തരത്തില്‍ 2024-ലെ പരിഷ്‌കാരമാണ് ആറ് എയര്‍ബാഗുകള്‍.
മെക്കാനിക്കല്‍ ഫീച്ചറുകള്‍ പങ്കിട്ടാണ് ഈ രണ്ട് മോഡലുകളും എത്തിയിട്ടുള്ളത്. 1.5 ലീറ്റര്‍ ടി.എസ്.ഐ, 1 ലിറ്റര്‍ ടി.എസ്.ഐ എന്നിങ്ങനെ രണ്ട് പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങളാണ് ഈ വാഹനത്തിനുള്ളത്. മൂന്നു സിലിണ്ടര്‍ 1 ലിറ്റര്‍ മോഡലിന് 110 പിഎസ് കരുത്തുണ്ട്. 1.5 ലിറ്ററിന് 150 പിഎസാണ് കരുത്ത്. ആറു സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡി.എസ്.ജി. എന്നിവയാണ് ട്രാന്‍സ്മിഷനുകള്‍. സ്‌കോഡ കുഷാഖിന്റെ വില 11.99 ലക്ഷം രൂപ മുതല്‍ 19.79 ലക്ഷം രൂപ വരെയും സ്ലാവിയയുടേത് 11.63 ലക്ഷം രൂപ മുതല്‍ 18.83 ലക്ഷം രൂപ വരെയുമാണ്.
Content Highlights: Skoda slavia and kushaq gets six airbags as standard feature
Published: 06 May 2024, 06:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented