ഈ രണ്ട് നിറങ്ങള്‍ കൂടി എത്തുന്നതോടെ സ്ലാവിയ ഏഴ് നിറങ്ങളില്‍ ലഭ്യമാകും.

സ്‌കോഡയുടെ വാഹന നിരയിലെ ഏറ്റവും സ്‌റ്റൈലിഷായ വാഹനമാണ് സെഡാൻ പതിപ്പായ സ്ലാവിയ. ഇന്ത്യൻ വിപണിയിൽ സെഡാൻ പെരുമ നിലനിർത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന സ്ലാവിയയുടെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് നിർമാതാക്കളായ സ്‌കോഡ. സ്‌കോഡ സ്ലാവിയുടെ മോണ്ടേ കാർലോ പതിപ്പാണ് പുതുമയുള്ള രണ്ട് നിറങ്ങളിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഷിംല ഗ്രീൻ, സ്റ്റീൽ ഗ്രേ എന്നീ രണ്ട് നിറങ്ങളിലാണ് സ്ലാവിയയുടെ മോണ്ടേ കാർലോ പതിപ്പ് എത്തിച്ചിരിക്കുന്നത്. എന്നാൽ, ഈ നിറത്തിലുള്ള മോഡലുകളുടെ വരവ് വളരെ കുറഞ്ഞ കാലത്തേക്ക് മാത്രമേ ഉണ്ടാകൂവെന്നാണ് റിപ്പോർട്ട്. ഈ രണ്ട് നിറങ്ങളിലുമുള്ള സ്ലാവിയയുടെ 200 യൂണിറ്റ് മാത്രമാണ് നിർമിച്ചിട്ടുള്ളത്. ഈ പ്രത്യേക പതിപ്പിന്റെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. റെഗുലർ സ്ലാവിയ പോലെ 16.69 ലക്ഷം രൂപ മുതൽ 18.19 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.
വാഹനത്തിന്റെ ഡിസൈനിലും രൂപത്തിലും മാറ്റം വരുത്താതെയാണ് ഈ പ്രത്യേക പതിപ്പ് എത്തിയിരിക്കുന്നത്. ഈ രണ്ട് നിറത്തിലുള്ള വാഹനങ്ങളുടെ റൂഫിന് ബ്ലാക്ക് നിറമായിരിക്കും നൽകുക. ഈ രണ്ട് നിറങ്ങൾ കൂടി എത്തുന്നതോടെ സ്ലാവിയ ഏഴ് നിറങ്ങളിൽ ലഭ്യമാകും. രണ്ട് മോണോ ടോൺ നിറങ്ങളിലും മൂന്ന് ഡ്യുവൽ ടോൺ കളർ ഒപ്ഷനുകളിലുമാണ് സ്ലാവിയ വിപണിയിൽ എത്തിയിരുന്നത്. ഇവയ്‌ക്കൊപ്പമാണ് പുതിയ രണ്ട് നിറങ്ങൾ കൂടി കൂട്ടിച്ചേർക്കുന്നത്.
സ്ലാവിയയുടെ ശ്രേണിയിലെ ടോപ്പ് വേരിയന്റാണ് മോണ്ടേ കാർലോ. മിഡ് ലെവൽ മോഡൽ സ്‌പോർട്ട്‌ലൈനിനെക്കാൾ ഏതാനും ചില കോസ്‌മെറ്റിക് മാറ്റങ്ങളും ഈ വാഹനത്തിൽ നൽകുന്നുണ്ട്. ഇരട്ട നിറങ്ങളിലുള്ള പെയിന്റ്, ഗ്രില്ല്, ബമ്പറിലെ മാറ്റം, ബ്ലാക്ക് ഫിനീഷിങ് 16 ഇഞ്ച് അലോയി വീലുകൾ, ഫെൻഡറുകളിൽ നൽകിയിട്ടുള്ള മോണ്ടേ കാർലോ ബാഡ്ജിങ്, സ്‌മോഗ്ഡ് എഫക്ട് ടെയ്ൽ ലാമ്പുകൾ, ബ്ലാക്ക് ബൂട്ട് ലിപ്പ് സ്‌പോയിലർ എന്നിവയാണ് ഈ പതിപ്പിൽ അധികമായി നൽകുന്നത്.
രണ്ട് എൻജിൻ ഓപ്ഷനുകളിലാണ് മോണ്ടേ കാർലോ പതിപ്പ് എത്തുന്നത്. 115 എച്ച്പി പവറും 178 എൻഎം ടോർക്കുമേകുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് ഒന്ന്. ഇതിൽ ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് നൽകുന്നത്. 150 എച്ച്പി പവറും 250 എൻഎം ടോർക്കുമേകുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് മറ്റൊന്ന്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ച് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാൻസ്മിഷൻ.
Content Highlights: Limited production of only 200 units for the new color variants., Available in two exclusive colors: Shimla Green and Steel Grey., Retains original pricing ranging from ₹16.69 lakh to ₹18.19 lakh., Features cosmetic upgrades like black roof, 16-inch black alloys, and Monte Carlo badging., Powered by 1.0L TSI and 1.5L TSI engine options.
Published: 22 Jul 2026, 12:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented