ഇന്ത്യയിലെ വാഹന വിപണിയില് ഏറ്റവും വലിയ മത്സരം നടക്കുന്ന കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്കാണ് കൈലാഖ് എത്തിയത്.

സ്‌കോഡ ഇന്ത്യയുടെ മുൻകാല വിൽപ്പന ചരിത്രം വെച്ച് നോക്കിയാൽ അവരുടെ സങ്കൽപ്പത്തിനും അപ്പുറമാണ് കൈലാഖ് എന്ന വാഹനത്തിന് ലഭിച്ചിരിക്കുന്ന സ്വീകാര്യത. പ്രീമിയം വാഹന നിർമാതാക്കളുടെ മേൽവിലാസം ഉണ്ടായിരുന്നതിനാൽ തന്നെ വിൽപ്പനയുടെ ഗ്രാഫിന്റെ വളർച്ചയും താരതമ്യേന പതിയെയായിരുന്നു. എന്നാൽ, കുഷാഖ്, സ്ലാവിയ എന്നീ വാഹനങ്ങളുടെ വരവോടെ കഥ മറുകയായിരുന്നു. ഒടുവിൽ കൈലാഖ് കൂടി എത്തിയതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നേട്ടങ്ങളാണ് സ്‌കോഡയെ തേടിയെത്തുന്നത്.
കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്കാണ് കൈലാഖ് എന്ന വാഹനം എത്തിയത്. അവതരണത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന ഈ വാഹനത്തിന്റെ 50,000 യൂണിറ്റാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ വിറ്റഴിച്ചിരിക്കുന്നത്. 2025 ജനുവരി 27-നാണ് കൈലാഖിന്റെ വിതരണം ആരംഭിച്ചത്. കൃത്യം ഒരു വർഷം പൂർത്തിയാക്കിയതോടെയാണ് ഈ വിൽപ്പന നേട്ടം കൈലാഖ് സ്വന്തമാക്കിയത്. ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ആകർഷകമായ ഓഫറുകളും നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്.
കൈലാഖിന്റെ ഏതാനും തിരഞ്ഞെടുത്ത വേരിയന്റുകൾക്ക് 50,000 രൂപയുടെ വരെ ആനുകൂല്യങ്ങളും സ്‌കോഡ മെയിന്റനൻസ് പാക്കേജിന് 50 ശതമാനം വരെ ഇളവുമാണ് നൽകിയിരിക്കുന്നത്. ഇതിനുപുറമെ, സ്‌കോഡ സ്വന്തമാക്കുന്ന ഓരോ ഉപയോക്താവിനും ഉറപ്പായ സമ്മാനങ്ങളും സ്‌കോഡ നൽകുന്നുണ്ട്. കൈലാഖിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ള ഈ ആനുകൂല്യങ്ങൾ 2026 ഫെബ്രുവരി 28 വരെ ഉപയോക്താക്കൾക്ക് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിലെ വാഹന വിപണിയിൽ ഏറ്റവും വലിയ മത്സരം നടക്കുന്ന കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്കാണ് കൈലാഖ് എത്തിയത്. പൂർണമായും ഇന്ത്യയിൽ നിർമിച്ച് എത്തിയ വാഹനമായതിനാൽ തന്നെ താരതമ്യേന കുറഞ്ഞ വിലയിൽ ഈ വാഹനം വിപണിയിൽ എത്തിക്കാൻ നിർമാതാക്കൾക്ക് സാധിച്ചു. 2025-ലെ സ്‌കോഡയുടെ മൊത്തം വിൽപ്പനയുടെ 62 ശതമാനവും കൈലാഖിന്റെ സംഭാവനയാണ്. ജിഎസ്ടിയിൽ വരുത്തിയ പരിഷ്‌കരണം ഉൾപ്പെടെയുള്ളവ കൈലാഖിന്റെ വിൽപ്പന ഉയരാൻ കാരണമായെന്നാണ് നിർമാതാക്കൾ വിലയിരുത്തുന്നത്.
ക്ലാസിക്,. സിഗ്‌നേച്ചർ, സിഗ്‌നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നീ നാല് വേരിയന്റുകളിലാണ് കൈലാഖ് ആദ്യമെത്തിയത്. അടുത്തിടെയാണ് ക്ലാസിക് പ്ലസ്, പ്രസ്റ്റീജ് പ്ലസ് എന്നീ രണ്ട് വേരിയന്റുകൾ കൂടി ചേർത്തത്. യഥാക്രമം 7.59 ലക്ഷം രൂപ മുതൽ 11.99 ലക്ഷം രൂപ വരെയാണ് കൈലാഖ് മാനുവൽ മോഡലിന്റെ എക്‌സ്‌ഷോറൂം വില. അഞ്ച് വേരിയന്റുകളിൽ എത്തുന്ന ഓട്ടോമാറ്റിക് പതിപ്പിന് 9.25 ലക്ഷം രൂപ മുതൽ 12.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയാകുന്നത്.
സ്‌കോഡയുടെ വിവിധ മോഡലുകളിൽ കരുത്തേകുന്ന 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ് കൈലാഖിലും നൽകിയിരിക്കുന്നത്. ഇത് 115 എച്ച്.പി. പവറും 178 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മാനുവൽ, ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് എന്നീ ട്രാൻസ്മിഷനുകൾ ഒരുങ്ങും. സുരക്ഷ ഉറപ്പാക്കുന്നതിനായി 35-ൽ അധികം ആക്ടീവ്-പാസീവ് ഫീച്ചറുകളാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളതെന്നാണ് സ്‌കോഡ അറിയിച്ചിരിക്കുന്നത്.
Content Highlights: Skoda India celebrates Kushaq`s 1st anniversary with record 50,000 sales! Discover offers and explore this popular compact SUV.
Published: 04 Feb 2026, 08:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented