ന്ത്യന്‍ നിരത്തുകളിലെ കുതിപ്പിന്റെ 25-ാം വര്‍ഷത്തിലാണ് ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ. ഒക്ടാവിയ എന്ന വാഹനത്തിലൂടെ ഇന്ത്യന്‍ വാഹന വിപണിയുടെ ഭാഗമായ സ്‌കോഡയ്ക്ക് ആദ്യ കാലങ്ങളില്‍ ആഡംബര കമ്പനിയുടെ മേല്‍വിലാസമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഒന്നിന് പിന്നാലെ മറ്റൊന്നായി എത്തിയ വാഹനങ്ങള്‍ക്കെല്ലാം ഇന്ത്യയിലെ ആളുകള്‍ പ്രീമിയം വാഹനങ്ങള്‍ക്ക് നല്‍കുന്ന പരിഗണനയാണ് നല്‍കി പോന്നതും.

To advertise here,

ഈ പ്രീമിയം എന്ന ടാഗ്‌ലൈന്‍ ഒഴിവാക്കി സാധാരണക്കാരുടെ വാഹനം എന്ന നിലയിലേക്കുള്ള സ്‌കോഡയുടെ ചുവടുമാറ്റമുണ്ടായിട്ട് കുറച്ച് വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഇതോടെ വാഹനങ്ങളുടെ വില്‍പ്പനയില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ നിരത്തുകളിലെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന സ്‌കോഡ അഞ്ച് ലക്ഷം വാഹനങ്ങളുടെ വില്‍പ്പന പൂര്‍ത്തിയാക്കിയിരിക്കുകയാണ്. നവംബര്‍ മാസത്തെ വില്‍പ്പനയുടെയും കൂടി പിന്തുണയിലാണ് അഞ്ച് ലക്ഷം എന്ന നമ്പര്‍ കടന്നിരിക്കുന്നത്.

ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ 5491 യൂണിറ്റിന്റെ വില്‍പ്പനയാണ് സ്‌കോഡയ്ക്ക് ലഭിച്ചത്. മറ്റ് വാഹന നിര്‍മാതാക്കളുമായി തട്ടിച്ച് നോക്കുമ്പോള്‍ ചെറിയ നമ്പറായി തോന്നുമെങ്കിലും 2024 നവംബറിലെ സ്‌കോഡയുടെ വില്‍പ്പനയെക്കാള്‍ 90 ശതമാനമാത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. വാഹന നിരയിലേക്ക് മാസ് മാര്‍ക്കറ്റ് ഉത്പന്നങ്ങള്‍ എത്തിച്ചതോടെയാണ് സ്‌കോഡയുടെ വില്‍പ്പനയില്‍ ഇത്രയും വലിയ കുതിപ്പ് ഉണ്ടായിരിക്കുന്നത്.

സ്‌കോഡയുടെ വിപുലമാകുന്ന നെറ്റ്വര്‍ക്കുകളും വാഹനങ്ങള്‍ക്കു നല്‍കുന്ന മികച്ച ഓഫറുകളും വിശാലമായ ഉത്പന്നനിരയുമാണ് അഞ്ചു ലക്ഷം എന്ന നാഴികക്കല്ല് കൈവരിച്ചതിലേക്കും പ്രതിമാസ വില്‍പ്പനയിലെ കുതിപ്പിലേക്കും നയിച്ച ശക്തികളായത്. ഉപയോക്താക്കള്‍ തങ്ങളോട് കാണിക്കുന്ന സഹകരണവും അടുപ്പവും നിലനിര്‍ത്തുന്നതിലൂടെ കുതിപ്പ് തുടരാനാകുമെന്നാണ് വിശ്വാസമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.

130 വര്‍ഷത്തിന്റെ പാരമ്പര്യം പേറുന്ന സ്‌കോഡ എന്ന വാഹന നിര്‍മാതാക്കള്‍ക്ക് ഇന്ത്യന്‍ നിരത്തുകളില്‍ 25 വര്‍ഷത്തെ ചരിത്രമാണ് പറയാനുള്ളത്. സെഡാന്‍ ലെഗസിയുടെ പേരില്‍ അറിയപ്പെട്ടിരുന്ന സ്‌കോഡ ഇപ്പോള്‍ എസ്‌യുവികളിലേക്കുള്ള ചുവടുമാറ്റത്തിലാണ്. സ്ലാവിയ എന്ന ഒരു സെഡാന്‍ മാത്രമാണ് ഇപ്പോള്‍ സ്‌കോഡ ഇന്ത്യയുടെ വാഹന നിരയിലുള്ളത്. കുഷാഖ്, കൈലാഖ്, കോഡിയാഖ് എന്നീ മൂന്ന് എസ്‌യുവികളും സ്‌കോഡ ഇന്ത്യയില്‍ എത്തിക്കുന്നുണ്ട്.