മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ടെസ്‌ല മോഡൽ Y കാർ ഓടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.കറുത്ത ടീ-ഷർട്ടും തൊപ്പിയും ധരിച്ച് കാറോടിക്കുന്ന രോഹിത്തിനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. എന്നാൽ ഈ ടെസ്‌ലയുടെ നമ്പർ പ്ലേറ്റിലാണ് രസകരമായ ഒരു കാര്യമുള്ളത്.
തന്റെ പുതിയ കാറിന് ‘3015’ എന്ന പ്രത്യേക നമ്പറാണ് താരം തിരഞ്ഞെടുത്തത്. ഇത് അദ്ദേഹത്തിന്റെ കുട്ടികളുടെ ജനന തയതികളെ സൂചിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്. രോഹിത്തിൻ്റെ മക്കളായ, ഡിസംബർ 30-ന് ജനിച്ച സമൈറയുടെയും നവംബർ 15-ന് ജനിച്ച അഹാന്റെയും ജന്മദിനങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്.
തന്റെ പുതിയ ലംബോർഗിനി ഉറൂസ് എസ്ഇ-ക്കും രോഹിത് ഇതേ നമ്പർ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അരാൻസിയോ ആർഗോസ് (ഓറഞ്ച്) നിറമാണ് ഈ കാറിന്. ബിഎംഡബ്ല്യു, മെഴ്‌സിഡീസ് മുതൽ മുൻപുണ്ടായിരുന്ന നീല ലംബോർഗിനി ഉറൂസ് വരെയുള്ള പ്രീമിയം വാഹനങ്ങളുടെ ഒരു വലിയ ശേഖരം രോഹിത്തിന്റെ ഗ്യാരേജിലുണ്ട്.
ടെസ്‌ല മോഡൽ Y
ആഡംബരം, സാങ്കേതികവിദ്യ, പ്രകടനം എന്നിവയുടെ ഒരു സമന്വയമാണ് ടെസ്‌ല മോഡൽ Y. 15.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഹീറ്റഡ്, വെൻ്റിലേറ്റഡ് സീറ്റുകൾ, ആംബിയൻ്റ് ലൈറ്റിങ്, റിയർ-വീൽ ഡ്രൈവ്, 9 സ്പീക്കർ ഓഡിയോ സിസ്റ്റം, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് (AEB), ബ്ലൈൻഡ്-സ്പോട്ട് കൊളിഷൻ വാണിങ്, ടിൻ്റഡ് ഗ്ലാസ് റൂഫ് എന്നിവ പ്രധാന സവിശേഷതകളാണ്.
ഇന്ത്യയിൽ മോഡൽ Y-ക്ക് രണ്ട് ബാറ്ററി ഓപ്ഷനുകളുണ്ട്. സ്റ്റാൻഡേർഡ് 60 kWh ബാറ്ററി 500 കിലോമീറ്റർ WLTP-സർട്ടിഫൈഡ് റേഞ്ച് നൽകുമ്പോൾ, 75 kWh ലോങ് റേഞ്ച് പതിപ്പ് ഒറ്റ ചാർജിൽ 622 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 295 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന റിയർ-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ഈ ഇലക്ട്രിക് ക്രോസ്ഓവറിന് കരുത്തേകുന്നത്.
5.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. 2025 ജൂലായിലാണ് ഇന്ത്യയിൽ മോഡൽ Y പുറത്തിറക്കിയത്. സ്റ്റാൻഡേർഡ് മോഡലിന് 59.89 ലക്ഷം (എക്സ്-ഷോറൂം) മുതലും ലോങ് റേഞ്ച് വേരിയൻ്റിന് 67.89 ലക്ഷം (എക്സ്-ഷോറൂം) മുതലുമാണ് വില ആരംഭിക്കുന്നത്.
Content Highlights: Indian cricket star Rohit Sharma buys a new Tesla Model Y. Explore its luxury features, performance, battery specs, and Indian pricing. A trend in celebrity EV adoption.
Published: 08 Oct 2025, 10:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented