ഒരു ഹൈ പെര്‍ഫോമെന്‍സ് ഇ.വി. എന്നതില്‍ നിന്ന് ഒരു പുതിയ കാര്‍ബണ്‍ ഫൈബര്‍ ഹൈപ്പര്‍കാര്‍ എന്ന നിലയിലേക്ക് മാറിയായിരിക്കും പുതിയ റോഡ്സ്റ്റര്‍ എത്തുക

ലോകത്തിലെതന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കൾ എന്ന വിശേഷണം നേടിയിട്ടുള്ള ടെസ്‌ലയുടെ വാഹന നിരയിലേക്ക് മറ്റൊരു വാഹനം കൂടി എത്തുന്നു. യഥാർഥ സ്‌പോർട്‌സ് കാർ എന്ന ലേബലുമായി ടെസ്‌ല അവതരിപ്പിച്ച റോഡ്‌സ്റ്റർ എന്ന മോഡലിന്റെ പുതുതലമുറ മോഡലാണ് വരവിനൊരുങ്ങുന്നത്. 2017 നവംബറിൽ പ്രദർശിപ്പിച്ച മോഡലാണ് ഒരു പതിറ്റാണ്ടിനിപ്പുറം അവതരിപ്പിക്കാനൊരുങ്ങുന്നത്.
റോഡ്‌സ്റ്റർ എന്ന ഇലക്ട്രിക് സ്‌പോർട്‌സ് കാറിന്റെ രണ്ടാം തലമുറ മോഡൽ 2017-ലാണ് പ്രദർശിപ്പിച്ചത്. 2020-ഓടെ ഈ വാഹനത്തിന്റെ വിതരണം ആരംഭിക്കാൻ സാധിക്കുമെന്നും ടെസ്‌ല ഉറപ്പുനൽകിയിരുന്നു. എന്നാൽ, പല കാരണങ്ങൾ കൊണ്ട് ഈ വാഹനം നിരത്തുകളിൽ എത്തുന്ന നീണ്ട് പോകുകയായിരുന്നു. കാത്തിരിപ്പ് ഒരു പതിറ്റാണ്ടിനോട് അടുക്കുന്നതിനിടെയാണ് റോഡ്‌സ്റ്ററിന്റെ അവതരണം സംബന്ധിച്ച് ഇലോൺ മസ്‌ക് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവയ്ക്കുന്നത്.
ഗോ ഫോർ ലോഞ്ച് എന്നാണ് ടെസ്‌ലയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലെ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. അതിനുപിന്നാലെ ലോഞ്ച് ചെയ്യുന്നത് ടെസ്‌ലയുടെ പുതിയ റോഡ്‌സ്റ്റർ ആണെന്ന് ഇലോൺ മസ്‌ക് തന്നെ വ്യക്തമാക്കി. ഒക്ടോബർ ഒന്നിന് അവതരണം നടക്കുമെന്നുമാണ് മസ്‌കിന്റെ പോസ്റ്റിൽ പറയുന്നത്. ഈ വാഹനത്തിന്റെ അവതരണത്തിനൊപ്പം മറ്റുചില സുപ്രധാന ലോഞ്ചുകളും ടെസ്‌ല ഇതേ ദിവസം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ടെസ്‌ല ടൂ സീറ്റർ സൈബർക്യാബ് ആളുകളെ കയറ്റിയുള്ള യാത്രകൾ ആരംഭിച്ചത്. സ്റ്റിയറിങ് വീലും പെഡലുകളുമില്ലാത്ത, രണ്ട് പേർക്ക് മാത്രം യാത്ര ചെയ്യാൻ സാധിക്കുന്ന വാഹനമാണ് സൈബർക്യാബ്. ടെക്‌സസിലെ ഓസ്റ്റിനിലാണ് ഈ വാഹനത്തിന്റെ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഡ്രൈവർലെസ് വാഹനങ്ങളുടെ മേധാവിത്വം ടെസ്‌ലയിലേക്ക് എത്തുന്നത് ഈ വാഹനത്തിലൂടെ ആയിരിക്കുമെന്നാണ് ഇലോൺ മസ്‌ക് പറയുന്നത്.
ഒരു ഹൈ പെർഫോമെൻസ് ഇ.വി. എന്നതിൽനിന്ന് ഒരു പുതിയ കാർബൺ ഫൈബർ ഹൈപ്പർകാർ എന്ന നിലയിലേക്ക് മാറിയായിരിക്കും പുതിയ റോഡ്‌സ്റ്റർ എത്തുകയെന്നാണ് വിലയിരുത്തലുകൾ. ടെസ്‌ലയുടെ എക്കാലത്തേയും ഏറ്റവും മികച്ച മോഡലുകളിൽ ഒന്നായിരിക്കും റോഡ്‌സ്റ്റർ എന്നാണ് മസ്‌ക് മുമ്പ് പറഞ്ഞിട്ടുള്ളത്. ഈ വാഹനത്തിന്റെ മെക്കാനിക്കൽ സവിശേഷതകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ അവതരണവേളയിൽ മാത്രമായിരിക്കും വെളിപ്പെടുത്തുക.
Content Highlights: Tesla Roadster launch officially confirmed by Elon Musk for October 1., The second-generation electric sports car transitions into a carbon-fiber hypercar., Waited for nearly a decade since its initial showcase in November 2017., Tesla recently launched its two-seater autonomous Cybercab in Austin, Texas.
Published: 13 Sept 2026, 05:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented