ആഗോള വിപണിയിലേക്ക് എല്ലാ വാഹനനിരയിലേയും ഇലക്ട്രിക് മോഡലുകള്‍ എത്തിക്കുന്നതിനുള്ള നീക്കത്തിലാണ് ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ റെനോ. ഇതിന്റെ ഭാഗമായി 2021-ന്റെ തുടക്കത്തില്‍ സാന്റര്‍ എന്ന ഇലക്ട്രിക് എസ്‌യുവി എത്തിക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. റെനോയുടെ ക്യാപ്ച്ചര്‍ എസ്‌യുവിയെ അടിസ്ഥനമാക്കിയായിരിക്കും ഈ വാഹനം ഒരുങ്ങുക.

To advertise here,

യൂറോപ്യന്‍ വിപണികളിലായിരിക്കും ആദ്യം സാന്റര്‍ എത്തുകയെന്നാണ് സൂചന. റെനോ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള സിഎംഎഫ്-ഇവി പ്ലാറ്റ്‌ഫോമായിരിക്കും സാന്ററിന്റെ അടിസ്ഥാനം. 300 കിലോമീറ്ററും 500 കിലോമീറ്ററും റേഞ്ച് നല്‍കുന്ന രണ്ട് ബാറ്ററി പാക്കുകള്‍ ഈ വാഹനത്തില്‍ നല്‍കിയേക്കുമെന്നാണ് സൂചന. കുറഞ്ഞ ഗ്രൗണ്ട് ക്ലിയറന്‍സ് ആയിരിക്കും ഇതിലുണ്ടാവുക.

വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കാനാണ് റെനോയുടെ പദ്ധതി. ഇതിന്റെ ഭാഗമായി ചൈനയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന റെനോ പ്രഖ്യാപിച്ച് കഴിഞ്ഞു. യൂറോപ്യന്‍ വിപണിയില്‍ ഇലക്ട്രിക് എസ്‌യുവികള്‍ക്കായിരിക്കും കൂടുതല്‍ പ്രധാന്യം നല്‍കുക. അതിനാലാണ് സാന്റര്‍ ആദ്യം യൂറോപ്പില്‍ എത്തിക്കുന്നത്. 

അതേസമയം, ഇന്ത്യയുടെ റെനോയുടെ പ്രധാന വിപണികളിലൊന്നാണ്. റെനോ ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് വാഹനം K-ZE ഇലക്ട്രിക് കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ക്വിഡ് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ 26.8 kWh ബാറ്ററിയാണ് കരുത്തേകുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 271 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷി ഈ മോഡലിലുണ്ട്.

Source: India Car News

Content Highlights: Renault Electric SUV Zandar To Be Launch In 2021