ഇന്ത്യന്‍ എസ്‌യുവികളിലെ ഐതിഹാസിക നാമമായ ഡസ്റ്ററും ഇന്ത്യന്‍ നിരത്തുകളില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്.

ഇന്ത്യക്കാര്‍ക്ക് അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയാത്ത ഒരു വാഹനമാണ് റെനോയുടെ ഡസ്റ്റര്‍. അഞ്ച് സീറ്റര്‍ എസ്‌യുവികള്‍ക്ക് ഇന്നുള്ള പ്രതാപം കൈവരുന്നതിന് മുമ്പ് ഇന്ത്യന്‍ നിരത്തുകളില്‍ ചീറിപാഞ്ഞ് തുടങ്ങിയ വാഹനം. സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരീക്ഷിച്ച് പുതിയ പുതിയ മോഡലുകള്‍ എത്തിയതോടെ പ്രസക്തി നഷ്ടപ്പെട്ട് തുടങ്ങിയ ഈ വാഹനം ഇന്ത്യന്‍ നിരത്തുകളോട് വിടപറയുകയായിരുന്നു. എന്നാല്‍, ഇത് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ.
ഇന്ത്യന്‍ എസ്‌യുവികളിലെ ഐതിഹാസിക നാമമായ ഡസ്റ്ററും ഇന്ത്യന്‍ നിരത്തുകളില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന 2026 ജനുവരി 26-ന് ഡസ്റ്റര്‍ വീണ്ടും ഇന്ത്യന്‍ വാഹന വിപണിയില്‍ തിരിച്ചെത്തുമെന്നാണ് നിര്‍മാതാക്കളായ റെനോ അറിയിച്ചിരിക്കുന്നത്. റെനോ പ്രഖ്യാപിച്ചിരിക്കുന്ന ഇന്റര്‍നാഷണല്‍ ഗെയിം പ്ലാന്‍ 2027-ന്റെ ഭാഗമായി ഇന്ത്യയില്‍ ആദ്യമെത്തിക്കുന്ന വാഹനമായിരിക്കും റെനോ ഡസ്റ്റര്‍ എന്നാണ് നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
റെനോ ഡസ്റ്റര്‍ എന്നത് വെറുമൊരു പേരല്ല, അതൊരു ചരിത്രമാണ്. സാഹസികത, വിശ്വാസ്യത, നൂതന ആശയങ്ങള്‍ എന്നിവയുടെ പ്രതീകമായി വിശേഷിപ്പിക്കുന്ന ഡസ്റ്റര്‍ തിരിച്ചെത്തിക്കുന്നതിലൂടെ കമ്പനിക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധതയാണ് തെളിയിക്കുന്നത്. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്ന വാഹനം എന്നതിലുപരി ആധുനിക രൂപകല്‍പ്പന, പുതിയ സാങ്കേതികവിദ്യ, മികച്ച പ്രകടനം എന്നിവയോടെ ആയിരിക്കും ഡസ്റ്ററിന്റെ തിരിച്ചുവരവെന്ന് റെനോ ഗ്രൂപ്പ് ഇന്ത്യ സിഇഒ പറഞ്ഞു.
ഇന്ന് ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയുടെ നാലിലൊന്ന് വരുന്ന മിഡ് സൈസ് എസ്‌യുവി ശ്രേണിയുടെ തുടക്കം ഡസ്റ്ററില്‍ നിന്നായിരുന്നു. 2012-ല്‍ ഇന്ത്യയില്‍ എത്തിയ ഈ വാഹനം, ഒരു പതിറ്റാണ്ടിന്റെ ഗംഭീര പ്രകടനത്തിന് ശേഷം 2022-ലാണ് ഇന്ത്യന്‍ നിരത്തുകളോട് വിട പറഞ്ഞത്. ആഗോളതലത്തില്‍ 18 ലക്ഷത്തിലധികം ഡസ്റ്ററുകളാണ് റെനോ വിറ്റഴിച്ചിട്ടുള്ളതെങ്കില്‍ ഇതില്‍ രണ്ടുലക്ഷം യൂണിറ്റ് ഇന്ത്യയുടെ സംഭാവനയാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.
ഡസ്റ്റര്‍ എന്ന വാഹനത്തിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഡിസൈന്‍, ഫീച്ചറുകള്‍, മെക്കാനിക്കല്‍ സവിശേഷതകള്‍ എന്നിവയെല്ലാം രഹസ്യമാക്കി വെച്ചിരിക്കുകയാണ് റെനോ. എന്നാല്‍, വിദേശ നിരത്തുകളില്‍ ഡസ്റ്ററിന് കരുത്തേകുന്ന 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഇന്ത്യയില്‍ എത്തുന്ന മോഡലിന്റെയും ഹൃദയമെന്നാണ് റിപ്പോര്‍ട്ട്. 156 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന ഈ വാഹനത്തില്‍ മാനുവല്‍, സിവിടി ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സുകള്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും.
Content Highlights: The iconic Renault Duster is making a comeback in India! Set to relaunch on January 26, 2026, with modern tech & performance. Don`t miss this legendary SUV`s return!
Published: 28 Oct 2025, 08:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented