
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണിന് ഇന്ത്യന്‍ നിരത്തുകളിലേക്ക് വഴിയൊരുക്കി ആദ്യ മോഡലായ സി5 എയര്‍ക്രോസ് ഏപ്രില്‍ ഏഴിന് അവതരിപ്പിക്കും. കഴിഞ്ഞ മാസം പ്രദര്‍ശനത്തിനെത്തിയ ഈ പ്രീമിയം എസ്.യു.വിയുടെ ബുക്കിങ്ങ് മാര്‍ച്ച് ഒന്നിന് സിട്രോണ്‍ ആരംഭിച്ചിട്ടുണ്ട്. 50,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ഈ വാഹനത്തിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്. അവതരണത്തിന് പിന്നാലെ തന്നെ വാഹനം ഉപയോക്താക്കള്‍ക്ക് കൈമാറി തുടങ്ങുമെന്നും സിട്രോണ്‍ അറിയിച്ചു.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് കമ്പനിയുടെ തമിഴ്നാട്ടിലെ തിരുവള്ളൂര്‍ പ്ലാന്റില്‍ അസംബിള്‍ ചെയ്തായിരിക്കും സി5 എയര്‍ക്രോസ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുക. ഈ വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ അവതരണ വേളയിലായിരിക്കും പ്രഖ്യാപിക്കുക. എന്നാല്‍, ആഡംബര സൗകര്യങ്ങളുടെ അകമ്പടിയില്‍ പ്രീമിയം എസ്.യു.വി. ശ്രേണിയില്‍ എത്തുന്ന സി5 എയര്‍ക്രോസിന് ഏകദേശം 25 ലക്ഷം രൂപ എക്സ്ഷോറും വില പ്രതീക്ഷിക്കാമെന്നാണ് സൂചനകള്‍.
ഫീല്‍, ഷൈന്‍ എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും സി5 എയര്‍ക്രോസ് ഇന്ത്യയില്‍ എത്തുക. ഇന്ത്യക്കാര്‍ കണ്ട് പഴകിയിട്ടില്ലാത്ത ഡിസൈന്‍ ശൈലിയാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. എല്‍.ഇ.ഡി. പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, ഡി.ആര്.എല്‍., കോര്‍ണറിങ്ങ് ഫങ്ങ്ഷനുള്ള ഫോഗ്ലാമ്പ്, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീല്‍, ഇലക്ട്രിക് ടെയ്ല്‍ഗേറ്റ്, എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ്, തുടങ്ങിയവയാണ് സി5 എയര്‍ക്രോസിന്റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ ആകര്‍ഷകമാക്കുന്നത്.
ഫീച്ചര്‍ സമ്പന്നമാണ് സി5 എയര്‍ക്രോസിന്റെ അകത്തളം. ആപ്പിള്‍ കാര്‍പ്ലേ-ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ള എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ഡ്രൈവര്‍ സീറ്റ്, കൂടുതല്‍ യാത്രാസുഖം നല്കുന്ന പ്രത്യേകം രൂപകല്‍പ്പന ചെയ്ത പാസഞ്ചര്‍ സീറ്റുകള്‍ എന്നിവയാണ് ഈ പ്രീമിയം എസ്.യു.വിയുടെ അകത്തളത്തിന് ആഡംബര ഭാവം നല്‍കുന്നത്.
കരുത്തുറ്റ ഡീസല്‍ എന്‍ജിനിലാണ് സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്.യു.വി. ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നത്. 2.0 ലിറ്റര്‍ ഡീസല്‍ എന്ജിന് 177 പി.എസ്. പവറും 400 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. 18.5 കിലോമീറ്റര്‍ എന്ന ഉയര്‍ന്ന ഇന്ധനക്ഷമതയും ഈ വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. ശക്തമായ സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തില്‍ നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
Content Highlights: New Citroën C5 Aircross SUV Launch Date Announced
Published: 17 Mar 2021, 12:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented