പണമിടപാടുകള്‍ അവസാനിക്കുന്നതോടെ ക്രമക്കേടുകള്‍ക്കുള്ള സാധ്യത ഇല്ലാതാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതല്‍ പേര് ഫാസ്ടാഗ് വാര്‍ഷിക പാസുകള്‍ തിരഞ്ഞെടുക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

രാജ്യത്തെ ദേശീയ പാതകളിലും എക്‌സ്പ്രസ് വേകളിലുമുള്ള ടോൾ പിരിവിൽ റെക്കോർഡ്. ഒക്ടോബറിൽ ടോൾ പിരിവ് എക്കാലത്തെയും ഉയർന്ന നിരക്കായ 6,640 കോടി രൂപയിലെത്തി. രാജ്യത്തെ ഹൈവേ ശൃംഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവർത്തനങ്ങൾ വർധിച്ചതും വാഹനങ്ങളുടെ യാത്രകൾ കൂടിയതുമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
2025 ഒക്ടോബറിൽ രേഖപ്പെടുത്തിയ 5,715 കോടി രൂപയേക്കാൾ ഏകദേശം 16 ശതമാനം കൂടുതലാണ് ഈവർഷം ഒക്ടോബറിലെ യൂസർ ഫീ ശേഖരണം. ഈ വർഷം മെയ് മാസത്തിൽ ശേഖരിച്ച 6,185 കോടി രൂപയായിരുന്നു ഇതിനുമുമ്പത്തെ ഏറ്റവും ഉയർന്ന പ്രതിമാസ ടോൾ വരുമാനം. ഈ പ്രവണത തുടരുകയാണെങ്കിൽ, മൊത്തത്തിലുള്ള ടോൾ പിരിവ് 74,000 കോടി രൂപയ്ക്കടുത്തായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ടോൾ ബൂത്തുകളിൽ നേരിട്ട് പണം നൽകുന്ന രീതിയിലും കാര്യമായ മാറ്റം പ്രകടമാകുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിലെ 84 കോടി രൂപയിൽ നിന്ന് കഴിഞ്ഞ മാസം പണമായി ലഭിച്ച തുക 4 കോടി രൂപയായി ഗണ്യമായി കുറഞ്ഞു. അതേസമയം,യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള പണമടയ്ക്കൽ ഒക്ടോബറിൽ ഏകദേശം 100 കോടി രൂപയായി ഉയർന്നു.
ഹൈവേ യൂസർ ഫീസുകൾക്കായി പണം നൽകുന്ന രീതി ഒഴിവാക്കാനും ഫാസ്ടാഗ് (FASTag) അല്ലെങ്കിൽ യുപിഐ എന്നിവ ഡിഫോൾട്ട് രീതികളായി ഉപയോഗിക്കാനും സർക്കാരിൽ നിന്നുള്ള നിർദ്ദേശങ്ങൾ വന്നതിനെത്തുടർന്നാണ് പണമിടപാടുകളിൽ പെട്ടെന്ന് ഇടിവുണ്ടായത്.
ടോൾ പേയ്മെന്റുകൾക്കായി പണം പൂർണമായും ഒഴിവാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശനമായ നിരീക്ഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പണമിടപാടുകൾ അവസാനിക്കുന്നതോടെ ക്രമക്കേടുകൾക്കുള്ള സാധ്യത ഇല്ലാതാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ പേർ ഫാസ്ടാഗ് വാർഷിക പാസുകൾ തിരഞ്ഞെടുക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇത് നല്ല സൂചനയാണെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
Content Highlights: National highway toll collection reached an all-time high of around Rs 6,640 crore in October., Collection was 16% higher compared to Rs 5,715 crore in October 2025., Cash collections dropped sharply to Rs 4 crore, while UPI payments rose to about Rs 100 crore., Government push for FASTag and digital payments is eliminating cash malpractices at toll plazas.
Published: 16 Nov 2026, 11:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented