
ആനന്ദ് അംബാനിയുടെ വിവാഹാഘോഷങ്ങളുടെ നിറവിലാണ് അംബാനി കുടുംബം. വിവാഹത്തിന് മുന്നോടിയായുള്ള സംഗീത് ചടങ്ങില്‍ പോപ് താരം ജസ്റ്റിന്‍ ബീബറിന്റെ സംഗീതനിശ ഒരുക്കിയത് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. അതേസമയം, വിവാഹാഘോഷങ്ങള്‍ക്ക് കൊഴുപ്പേകുന്നതിനായി പുതിയൊരു വാഹനം കൂടി അംബാനിയുടെ ഗ്യാരേജിലേക്ക് എത്തിച്ചിരിക്കുകയാണ്. ആഡംബര വാഹനങ്ങളുടെ അതികായനായ റോള്‍സ് റോയിസ് കള്ളിനനാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.
അംബാനി കുടുംബത്തിനായി ഏറെ പ്രത്യേകതകള്‍ വരുത്തിയാണ് കള്ളിനന്‍ ഒരുക്കിയിരിക്കുന്നത്. വാഹനത്തിന് നല്‍കിയിട്ടുള്ള നീലനിറം തന്നെയാണ് പ്രധാന പ്രത്യേകത. പുതിയ കള്ളിനന്‍ കൂടിയെത്തിയതോടെ അംബാനി ഗ്യാരേജിലെ ഒമ്പത് റോള്‍സ് റോയിസ് വാഹനങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നിത അംബാനി പ്രത്യേക നിറം ഉള്‍പ്പെടെ നല്‍കി റോള്‍സ് റോയിസ് ഫാന്റെ 8 എക്‌സ്റ്റെന്റഡ് വീല്‍ബേസ് മോഡല്‍ സ്വന്തമാക്കിയത്.
മുംബൈയിലെ നഗരവീഥിയിലൂടെ പോകുന്ന അംബാനി വാഹനവ്യൂഹത്തില്‍ നിന്നുള്ള പുതിയ റോള്‍സ് റോയിസ് കള്ളിനനിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പുതിയ കള്ളിനനിന് പുറമെ, ഫെരാരി പുരോസാംഗ്, നിത അംബാനിയുടെ പുതിയ ഫാന്റം 8 ഇ.ഡബ്ല്യു.ബി, മറ്റൊരു കള്ളിനന്‍ എന്നീ വാഹനങ്ങളും സുരക്ഷ വാഹനങ്ങളായ ഏതാനും മെഴ്‌സിഡീസ് ജി-വാഗണ്‍ എസ്.യു.വികളും ഈ വാഹനവ്യൂഹത്തില്‍ കാണാന്‍ സാധിക്കും.
പെബിള്‍ പാരഡൈസോ എന്ന അപൂര്‍വ്വമായ നിറത്തിലാണ് അംബാനി കുടുംബത്തിനായുള്ള പുതിയ കള്ളിനന്‍ റോള്‍സ് റോയിസ് ഒരുക്കി നല്‍കിയിട്ടുള്ളത്. ഈ ഇളം നീലനിറം റോള്‍സ് റോയിസിന്റെ കസ്റ്റമൈസ്ഡ് കളറാണെന്നാണ് റിപ്പോര്‍ട്ട്. 2018-ലെ പെബിള്‍ ബീച്ച് കാര്‍ വീക്കിലാണ് ആദ്യമായി റോള്‍സ് റോയിസ് ഈ നിറം അവതരിപ്പിക്കുന്നത്. വാഹനത്തില്‍ നല്‍കിയിട്ടുള്ള ഗോള്‍ഡന്‍ കോച്ച് ലൈനുകളും ഈ എസ്.യു.വിയുടെ ഡിസൈന്‍ സവിശേഷതകളില്‍ ഒന്നാണ്.
എക്‌സ്റ്റീരിയറില്‍ നല്‍കിയിട്ടുള്ള ഈ ഇളം നീലനിറത്തിന് ഇണങ്ങുന്ന കളറില്‍ തന്നെയാണ് അകത്തളവും ഒരുങ്ങിയിരിക്കുന്നത്. വാഹനത്തിന്റെ സീറ്റുകളിലും ഡാഷ്‌ബോര്‍ഡിലുമെല്ലാം ഈ നിറത്തിലുള്ള അലങ്കാരങ്ങള്‍ നല്‍കുന്നുണ്ട്. അംബാനിയുടെ കള്ളിനനില്‍ ഈ പെയിന്റ് നല്‍കുന്നതിന് മാത്രം ഒരുകോടി രൂപയോളം ചെലവ് വന്നിട്ടുണ്ടെന്നാണ് സൂചന. വാഹനത്തിലെ മറ്റ് ഫീച്ചറുകള്‍ എല്ലാം റെഗുലര്‍ കള്ളിനനില്‍ നല്‍കിയിട്ടുള്ളവ തന്നെയാണ്.
സ്റ്റാന്റേഡ് കള്ളിനനില്‍ ഉപയോഗിക്കുന്ന 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി12 എന്‍ജിനാണ് ഈ വാഹനത്തിലും കരുത്തേകുന്നത്. എന്നാല്‍, ബ്ലാക്ക് ബാഡ്ജ് മോഡലിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ളതിനാല്‍ 592 എച്ച്.പി പവറും 900 എന്‍.എം ടോര്‍ക്കുമേകുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. എട്ട് സപീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. നൈറ്റ് വിഷന്‍ ഫങ്ഷന്‍, പെഡസ്ട്രിയന്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ് അലേര്‍ട്ട്, പനോരമിക് വ്യൂ ഒരുക്കുന്ന നാല് ക്യമാറ, വൈ-ഫൈ ഹോട്ട്‌സ്‌പോട്ട്, കൊളീഷന്‍-ക്രോസ് ട്രാഫിക്-ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാണിങ് എന്നിവ സുരക്ഷയൊരുക്കും.
Content Highlights: Mukesh Ambani buys Customized Rolls Royce Cullinan Ahead of Anant Ambani wedding
Published: 09 Jul 2024, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented