ബോളിവുഡ് നടി നർഗീസ് ഫഖ്രി അടുത്തിടെയാണ് തൻ്റെ 46-ാം ജന്മദിനം ആഘോഷിച്ചത്. ഈ ദിവസം ആഘോഷമാക്കാൻ അവരുടെ ഭർത്താവായ ടോണി ബെയ്ഗ് ഒരു റോൾസ് റോയ്സ് കള്ളിനൻ എസ്.യു.വി ആണ് താരത്തിന് സമ്മാനമായി നൽകിയത്. ആഡംബര എസ്‌യുവിയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് തൻ്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് നർഗീസ് ഈ വിവരം അറിയിച്ചത്.
വലിയ ചുവന്ന ഗിഫ്റ്റ് ബോയും റിബണും കൊണ്ട് അലങ്കരിച്ച തൻ്റെ പുതിയ വാഹനത്തിൻ്റെ റൂഫിൽ ഇരിക്കുന്ന നടിയെയാണ് ചിത്രങ്ങളിൽ കാണുന്നത്. മറ്റ് ചിത്രങ്ങളിൽ, രണ്ടാമതൊരു കള്ളിനൻ്റെ 'വ്യൂവിങ് സ്യൂട്ടിൽ' നടി ഇരിക്കുന്നതും അതിനരികിലായി അവരുടെ ജന്മദിന സമ്മാനം പാർക്ക് ചെയ്തിരിക്കുന്നതും കാണാം.
ഇന്ത്യയിൽ ഈ ആഡംബര വാഹനത്തിന് അവസാനമായി രേഖപ്പെടുത്തിയ വില ഏഴ് കോടി രൂപയായിരുന്നു. എന്നാൽ തിരഞ്ഞെടുക്കുന്ന ഫീച്ചറുകൾക്കനുസരിച്ച് വിലയിൽ വ്യത്യാസം വരുന്നതിനാൽ, കൃത്യമായ തുക കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്.
റോൾസ് റോയ്സ് കള്ളിനന് നർഗീസിൻ്റെ ഗാരേജിൽ മാത്രമല്ല, അതിൻ്റെ നിർമാതാക്കൾക്കിടയിലും ഒരു പ്രത്യേക സ്ഥാനമുണ്ട്. കാരണം ഇത് ബ്രാൻഡിൻ്റെ ആദ്യ എസ്‌യുവിയാണ്. 2018-ൽ ആണ് ഈ വാഹനം പുറത്തിറങ്ങിയത്. തുടർന്ന് 2024-ൽ ഇതിൻ്റെ പരിഷ്കരിച്ച പതിപ്പുമെത്തി. ബെൻ്റ്ലി ബെൻ്റയ്ഗയുടെ പ്രധാന എതിരാളിയായി ഇത് മാറി.
സീരീസ് I കള്ളിനനിലൂടെയാണ് റോൾസ് റോയ്സ് വാഹനങ്ങളിൽ ഓൾ വീൽ ഡ്രൈവ് (AWD) അരങ്ങേറ്റം കുറിച്ചത്. നിരയിലെ മറ്റ് മോഡലുകളുമായി പങ്കിടുന്ന 6.75 ലിറ്റർ V12 പെട്രോൾ എൻജിനാണ് ഇതിന് കരുത്ത് പകർന്നിരുന്നത്.
ഈ എൻജിൻ 571 എച്ച്പി കരുത്തും 850 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്. പിന്നീട് വന്ന ബ്ലാക്ക് ബാഡ്ജ് വേരിയൻ്റ്, 600 എച്ച്പി കരുത്തും 900 എൻഎം ടോർക്കും നൽകി പ്രകടനം അല്പം മെച്ചപ്പെടുത്തി.
പ്രീ-ഫേസ്‌ലിഫ്റ്റ് കള്ളിനൻ, റോൾസ് റോയ്സിൻ്റെ എല്ലാ ഐക്കോണിക് ഡിസൈൻ ഘടകങ്ങളും ഉൾക്കൊണ്ടിരുന്നു. കൂടാതെ ആഡംബരം നിറഞ്ഞ ഒരു ക്യാബിനും ഇതിൻ്റെ പ്രത്യേകതയായിരുന്നു. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ഉൾപ്പെടുത്തിയ ആദ്യത്തെ റോൾസ് റോയ്സ് മോഡലും ഇതായിരുന്നു. 'സ്പിരിറ്റ് ഒഎസ്' അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇതിൽ, ഒരു റോട്ടറി കൺട്രോളറും ഉൾപ്പെടുത്തിയിരുന്നു.
ഒരു ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് പാനൽ, ഡാഷ്‌ബോർഡിലെ സിഗ്നേച്ചർ അനലോഗ് ക്ലോക്ക്, പിൻസീറ്റ് യാത്രക്കാരുടെ വിനോദത്തിനായി 12 ഇഞ്ച് സ്ക്രീനുകൾ എന്നിവയായിരുന്നു മറ്റ് പ്രധാന ഫീച്ചറുകൾ. 'വ്യൂവിങ് സ്യൂട്ട്' ആയിരുന്നു മറ്റൊരു പ്രധാന സവിശേഷത.
Content Highlights: Actress Nargis Fakhri received a stunning Rolls-Royce Cullinan as a 46th birthday gift from her husband, Tony Beig. See photos of the luxurious SUV!
Published: 23 Nov 2025, 02:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented