
ഇന്ത്യയിലെ പ്രീമിയം വാഹനങ്ങളില്‍ താരപരിവേഷമുള്ള മോഡലാണ് മിനി കൂപ്പര്‍ എന്ന കുഞ്ഞന്‍ കാര്‍. ഐസ് എന്‍ജിനിലും ഇലക്ട്രിക് കരുത്തിലും തിളങ്ങുന്ന മിനി കൂപ്പറിന്റെ ഒരു ലിമിറ്റഡ് എഡിഷന് മോഡല്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. ഐസ് എന്ജിന് മോഡലിന്റെ പ്രത്യേക പതിപ്പുകള്‍ മുമ്പും എത്തിയിട്ടുണ്ടെങ്കിലും മിനി ചാര്‍ജ്ഡ് എഡിഷന് എന്ന പേരില്‍ ഇലക്ട്രിക് മോഡലായ കൂപ്പര്‍ എസ്.ഇയുടെ ലിമിറ്റഡ് എഡിഷനാണ് ഇത്തവണ മിനി എത്തിച്ചിരിക്കുന്നത്.
പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തിക്കുന്ന ഈ വാഹനത്തിന് 55 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ചാര്‍ജ്ഡ് എഡിഷന്റെ വെറും 20 യൂണിറ്റ് മാത്രമാണ് ഇന്ത്യന്‍ വിപണിക്കായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. മിനിയുടെ ഇലക്ട്രിക് മോഡലിനെ അടിസ്ഥാനമാക്കി ആദ്യമായി ഇന്ത്യയിലെത്തുന്ന ലിമിറ്റഡ് എഡിഷന് പതിപ്പാണ് ചാര്‍ജ്ഡ് എഡിഷന്. കാഴ്ചയിലും ഫീച്ചറുകളിലും ഏതാനും മാറ്റങ്ങളോടെയാണ് ഈ വാഹനം എത്തിയിട്ടുള്ളത്.
ചില്ലി റെഡ് ഫിനീഷിങ്ങിലാണ് ചാര്‍ജ്ഡ് എഡിഷന് ഒരുങ്ങിയിട്ടുള്ളത്. വെളുപ്പും കറുപ്പും ഉള്‍പ്പെടെ മള്ട്ടിടോണിലാണ് റൂഫ്. ഡോര്‍ ഹാന്‍ഡില്‍, റിയര്‍വ്യൂ മിറര്‍, ലോഗോ, ടെയ്ല്‍ഗേറ്റ് ഹാന്‍ഡില്‍ തുടങ്ങിയവ വെള്ള നിറത്തിലാണ് ഒരുങ്ങിയിട്ടുള്ളത്. ബോണറ്റില്‍ ഫ്രോസണ്‍ റെഡ് നിറത്തിലുള്ള സ്ട്രിപ്പ് നല്‍കിയിട്ടുള്ളതിനൊപ്പം മഞ്ഞ നിറത്തില്‍ ബോര്‍ഡര്‍ ലൈനുകളും നല്‍കിയിട്ടുണ്ട്. മിനിയുടെ ഇലക്ട്രിക് വാഹനത്തില്‍ നല്‍കിയിട്ടുള്ള 17 ഇഞ്ച് വലിപ്പമുള്ള അലോയി വീലാണ് ഇതിലുമുള്ളത്.
ഇന്റീരിയറിന് സ്പോര്‍ട്ടി ഭാവമാണ് നല്‍കിയിട്ടുള്ളത്. കാര്‍ബണ്‍ ബ്ലാക്ക് ലെതര്‍ അപ്ഹോള്‍സ്ട്രി, സ്പോര്‍ട്സ് സീറ്റുകള്‍, നാപ്പ് ലെതര്‍ ആവരണമുള്ള മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ് വീല്‍, അഞ്ച് ഇഞ്ച് വലിപ്പമുള്ള മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ, എട്ട് ഇഞ്ച് വലിപ്പത്തില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീന്‍ എന്നിവയാണ് അകത്തളത്തില്‍ ഒരുങ്ങിയിട്ടുള്ളത്. ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി, ബ്ലുടൂത്ത്, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയ സംവിധാനങ്ങളും ഇന്റീരിയറില്‍ ഒരുക്കിയിട്ടുണ്ട്.
32.6 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് മിനി ചാര്‍ജ്ഡ് എഡിഷനില്‍ നല്‍കിയിട്ടുള്ളത്. 181 ബി.എച്ച്.പി. പവറും 270 എന്‍.എം. ടോര്‍ക്കുമേകുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഒറ്റത്തവണ ചാര്‍ജില്‍ 270 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഈ വാഹനം 7.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയും കൈവരിക്കും. സ്പോര്‍ട്സ്, ഗ്രീന്‍ എന്നീ രണ്ട് ഡ്രൈവിങ്ങ് മോഡുകളാണ് ഇതിലുള്ളത്. നിരവധി സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.
Content Highlights: MINI Charged Edition launched in India, Mini cooper SE, Mini Electric Car
Published: 14 Aug 2023, 10:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented