
എം.ജി. മോട്ടോഴ്‌സിന്റെ വാഹനനിരയില്‍ ഏറ്റവുമൊടുവിലെത്തിയ വാഹനമായ കോമറ്റ് ഇ.വിയുടെ ബുക്കിങ്ങ് തുറന്നു. ഇന്ത്യയിലെ ഏറ്റവും വലിപ്പം കുറഞ്ഞ ഇലക്ട്രിക് കാര്‍ എന്ന ഖ്യാതിയുമായി എത്തിയിട്ടുള്ള ഈ വാഹനം 11,000 രൂപ അഡ്വാന്‍സ് തുക അടച്ച് ബുക്ക് ചെയ്യാമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ഈ മാസത്തിന്റെ തുടക്കത്തില്‍ അവതരിപ്പിക്കുകയും വില പ്രഖ്യാപിക്കുകയും ചെയ്ത വാഹനത്തിന്റെ ബുക്കിങ്ങ് മെയ് 15-ന് ആരംഭിക്കുമെന്ന് എം.ജി. അറിയിച്ചിരുന്നു.
എം.ജിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും ഈ വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നാണ് എം.ജി. മോട്ടോഴ്സ് അറിയിച്ചിരിക്കുന്നത്. വാഹനം ബുക്ക് ചെയ്യുമ്പോള്‍ മുതല്‍ ഡെലിവറി വരെയുള്ള നടപടികള്‍ ഉപയോക്താവിന് നേരിട്ട് അറിയുന്നതിനായി ട്രാക്ക് ആന്‍ഡ് ട്രെയിസ് സംവിധാനവും കമ്പനി ഒരുക്കുന്നുണ്ട്. സ്മാര്‍ട്ട് ഫോണിലെ മൈ എം.ജി. ആപ്പിലൂടെ വാഹനത്തിന്റെ വില്‍പ്പന നടപടികള്‍ നേരിട്ട് അറിയാനുള്ള ആപ്പ് ബെയ്‌സ്ഡ് സംവിധാനമാണിത്.
പേസ്, പ്ലേ, പ്ലെഷ് എന്നീ മൂന്ന് വേരിയന്റുകളിലാണ് എം.ജി. കോമറ്റ് ഇ.വി. വിപണിയില്‍ എത്തിയിരിക്കുന്നത്. അടിസ്ഥാന വേരിയന്റായ പേസിന് 7.98 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അതേസമയം, പ്ലേ, പ്ലെഷ് എന്നീ വേരിയന്റുകള്‍ക്ക് യഥാക്രമം 9.28 ലക്ഷം, 9.98 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. ബുക്കിങ്ങിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന പരിഗണിച്ചായിരിക്കും വാഹനത്തിന്റെ വിതരണം. ഈ മാസം മുതല്‍ തന്നെ കോമറ്റ് ഇ.വി. ഉപയോക്താക്കളില്‍ എത്തിതുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
എട്ട് വര്‍ഷം അല്ലെങ്കില്‍ 1.20 ലക്ഷം കിലോമീറ്ററിന്റെ ബാറ്ററി വാറണ്ടിയാണ് എം.ജി. മോട്ടോഴ്‌സ്് കോമറ്റ് ഇ.വിക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്ന് വര്‍ഷത്തെ ലേബര്‍ ഫ്രീ സര്‍വീസ്, മൂന്ന് വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സുമാണ് ഈ വാഹനത്തിന് എം.ജി. മോട്ടോഴ്സ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷം അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്ററാണ് വാഹനത്തിന് നല്‍കുന്ന വാറണ്ടി. മൂന്ന് വര്‍ഷത്തേക്ക് 60 ശതമാനം ബൈ ബാക്ക് പദ്ധതിയും എം.ജി. മോട്ടോഴ്സ് ഉറപ്പുനല്‍കിയിട്ടുണ്ട്.
എം.ജി. മോട്ടോഴ്സില്‍ നിന്ന് വിപണിയില്‍ എത്തുന്ന രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് കോമറ്റ് ഇ.വി. പ്രധാനമായും നഗരപ്രദേശങ്ങളിലെ യാത്ര ലക്ഷമാക്കി എത്തിയിട്ടുള്ള വാഹനമാണ് കോമറ്റ് ഇ.വിയെന്നാണ് എം.ജി. മോട്ടോഴ്സ് അറിയിച്ചിരിക്കുന്നത്. ഒരു മാസം 1000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഒരു ഉപയോക്താവിന് യാത്ര ചെലവിനായി വെറും 519 രൂപ മാത്രമേ മുടക്കേണ്ടി വരുന്നുള്ളൂവെന്നാണ് ഈ വാഹനത്തിന്റെ സവിശേഷതയായി എം.ജി. മോട്ടോഴ്സ് അറിയിച്ചിരിക്കുന്നത്.
എം.ജി. കോമറ്റ് ഇ.വി. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 230 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഐ.പി.67 റേറ്റിങ്ങ് നേടിയിട്ടുള്ള 17.3 കിലോവാട്ട് അവര്‍ ശേഷിയുള്ള ഇലക്ട്രിക് ബാറ്ററിയാണ് ഇതിലുള്ളത്. 42 പി.എസ്. പവറും 110 എന്‍.എം. ടോര്‍ക്കുമേകുന്ന പെര്‍മനന്റ് മാഗ്നറ്റ് സിന്‍ക്രണസ് മോട്ടോറാണ് ഈ വാഹനത്തിലുള്ളത്. എ.സി. ചാര്‍ജിങ്ങ് മാത്രമുള്ള വാഹനം പൂര്‍ണമായും ചാര്‍ജ് നിറയാന്‍ ഏഴ് മണിക്കൂര്‍ വേണം.
Content Highlights: MG Motors starts booking of Comet EV. MG Comet Bookings Ammount is RS 11,000
Published: 15 May 2023, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented