
മോഹന്‍ലാല്‍ ചിത്രമായ ഒപ്പത്തില്‍ ബാലതാരമായെത്തി ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയ അഭിനേത്രിയാണ് മീനാക്ഷി അനൂപ്. പിന്നീട് നിരവധി ചിത്രത്തിന്റെ ഭാഗമായും അവതാരകയായും മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങുന്ന മീനാക്ഷി തന്റെ യാത്രകള്‍ക്കായി പുതിയ ഒരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. എം.ജിയുടെ കുഞ്ഞന്‍ ഇലക്ട്രിക് മോഡലായ കോമറ്റ് ഇ.വിയാണ് മീനാക്ഷി തന്റെ യാത്രകള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
മീനാക്ഷി തന്നെയാണ് പുതിയ വാഹനം സ്വന്തമാക്കിയ വിവരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഇനിയും കുതിക്കാന്‍ വെമ്പുന്ന പെട്രോളെ വിട, ഡീസലേ വിട എന്ന കുറിപ്പോടെയാണ് മീനാക്ഷി തന്റെ പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എം.ജി. മോട്ടോഴ്‌സിന്റെ ലൈനപ്പില്‍ രണ്ടാമതായി എത്തിയ ഇലക്ട്രിക് വാഹനമാണ് കോമറ്റ് ഇ.വി. എക്‌സ്‌ക്ലൂസീവ്, എക്‌സൈറ്റ്, എക്‌സിക്യൂട്ടീവ് എന്നീ വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ കുഞ്ഞന്‍ ഇലക്ട്രിക് വാഹനത്തിന് 6.98 ലക്ഷം രൂപ മുതല്‍ 9.23 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഇലക്ട്രിക് കാറാണ് കോമറ്റ്. എന്നാല്‍, ഇതില്‍ ഏത് വേരിയന്റാണ് മീനാക്ഷി സ്വന്തമാക്കിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
വലിപ്പക്കുറവ് തന്നെയാണ് എം.ജി. കോമറ്റ് ഇ.വിയുടെ സവിശേഷത. 2974 എം.എം. നീളവും 1505 എം.എം. വീതിയും 1640 എം.എം. ഉയരവും 2010 എം.എം. വീല്‍ബേസുമായാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. വലിപ്പത്തില്‍ ചെറുതാണെങ്കിലും ഏറ്റവും മികച്ചതും വിശാലമായതുമായ അകത്തളവുമായാണ് ഈ വാഹനം എത്തിയത്. എം.ജി. വാഹനങ്ങളുടെ മുഖമുദ്രയായ കണക്ടഡ് ഫീച്ചറുകള്‍ ഉള്‍പ്പെടെയുള്ളവയും ഈ കുഞ്ഞന്‍ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 230 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഐ.പി.67 റേറ്റിങ്ങ് നേടിയിട്ടുള്ള 17.3 കിലോവാട്ട് അവര്‍ ശേഷിയുള്ള ഇലക്ട്രിക് ബാറ്ററിയാണ് ഇതിലുള്ളത്. 42 പി.എസ്. പവറും 110 എന്‍.എം. ടോര്‍ക്കുമേകുന്ന പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോറാണ് ഈ വാഹനത്തിലുള്ളത്. എ.സി. ചാര്‍ജിങ്ങാണ് ഇതില്‍ നല്‍കിയിട്ടുള്ളത്.
Content Highlights: Actress Meenakshi Anoop buy MG Comet Electric Car
Published: 04 May 2024, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented