ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ ടാറ്റയുടെ കുത്തകയായിരുന്ന പല നേട്ടങ്ങളും വിന്‍ഡ്‌സറിലൂടെ എംജി സ്വന്തമാക്കുകയായിരുന്നു.

പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ കാറുകള്‍ മാത്രമുണ്ടായിരുന്ന ഇന്ത്യയിലെ വാഹന വിപണിയിലേക്ക് ആയിരുന്നു ഇലക്ട്രിക് വാഹനങ്ങളുടെ എന്‍ട്രി. 2020-ലാണ് ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ സജീവമായി തുടങ്ങുന്നത്. ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്കൊണ്ടാണ് ഇന്നീകാണുന്ന നിലയിലേക്ക് ഇലക്ട്രിക് വാഹന നിര ശക്തിപ്രാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ കരുത്തന്‍ സാന്നിധ്യം ടാറ്റ മോട്ടോഴ്‌സിന്റെ മോഡലുകളാണെങ്കില്‍ തൊട്ടുപിന്നാലെ തന്നെ ഓടിയെത്തിയിരിക്കുകയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വാഹനങ്ങള്‍.
ഒരുലക്ഷം ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സ് ഇന്ത്യന്‍ നിരത്തുകളില്‍ തികച്ചിരിക്കുന്നത്. 2020-ല്‍ ഇസഡ്എസ് ഇവി എന്ന മിഡ്‌സൈസ് ഇലക്ട്രിക് എസ്‌യുവിയിലൂടെയാണ് എംജിയുടെ ഇലക്ട്രിക് യാത്ര ആരംഭിക്കുന്നത്. പിന്നാലെ 2023-ല്‍ കുഞ്ഞന്‍ ഇലക്ട്രിക് ഹാച്ച്ബാക്കായ കോമറ്റ് ഇവിയും എത്തുകയായിരുന്നു. ഈ രണ്ട് മോഡലുകളും പറയത്തക്ക ചലങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍, 2024 സെപ്റ്റംബറില്‍ വിന്‍ഡ്‌സര്‍ ഇവി എത്തിയതോടെ എംജിയുടെ തലവര തന്നെ മാറുകയായിരുന്നു.
ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ ടാറ്റയുടെ കുത്തകയായിരുന്ന പല നേട്ടങ്ങളും വിന്‍ഡ്‌സറിലൂടെ എംജി സ്വന്തമാക്കുകയായിരുന്നു. പല മാസങ്ങളിലും ഏറ്റവുമധികം വില്‍പ്പനയുള്ള ഇലക്ട്രിക് മോഡലായി വിന്‍ഡ്‌സര്‍ ഇവി മാറിയിരുന്നു. വിന്‍ഡ്‌സര്‍ ഇവിയുടെ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതായി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എംജി മോട്ടോഴ്‌സ് റേഞ്ച് കൂടിയ വിന്‍ഡ്‌സര്‍ പ്രോ എന്ന പതിപ്പ് അവതരിപ്പിക്കുന്നത്. ഇത് വില്‍പ്പനയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയില്‍ ഒരുലക്ഷം ഇലക്ട്രിക് കാറുകളുടെ വില്‍പ്പന നേടിയ ആദ്യ കമ്പനി ടാറ്റയാണ്. 2023-ല്‍ തന്നെ ടാറ്റ മോട്ടോഴ്‌സ് ഈ നേട്ടം കൈവരിച്ചിരുന്നു. 2025 ഫെബ്രുവരിയില്‍ ടാറ്റ ഇവികളുടെ വില്‍പ്പന രണ്ടുലക്ഷം കടക്കുകയും ചെയ്തു. ഇന്ത്യയില്‍ ഒരുലക്ഷം ഇലക്ട്രിക് കാറുകളുടെ വില്‍പ്പന നേടുന്ന രണ്ടാമത്തെ വാഹന നിര്‍മാതാക്കളാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സ്. എംജി മോട്ടോഴ്‌സിന്റെ പ്രതിമാസ വില്‍പ്പനയുടെ 70 ശതമാനവും ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളാണ് സംഭാവന ചെയ്യുന്നത്.
കരുത്തുറ്റ ഇലക്ട്രിക് വാഹന നിരയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സിന് ഇന്ത്യയിലുള്ളത്. മിഡ് സൈസ് എസ്‌യുവി മോഡലായ ഇസഡ്എസ് ഇവി, ഹാച്ച്ബാക്ക് മോഡലായ കോമറ്റ് ഇവി, കോംപാക്ട് എസ്‌യുവി മോഡലായ വിന്‍ഡ്‌സര്‍ ഇവി എന്നീ മൂന്ന് മോഡലാണ് മാസ് മാര്‍ക്കറ്റ് ഇലക്ട്രിക് വാഹനങ്ങളായി എത്തിച്ചിരിക്കുന്നത്. അതേസമയം, പ്രീമിയം വാഹനങ്ങളുടെ നിരയില്‍ എംപിവി മോഡലാണ് എം9, സ്‌പോര്‍ട്‌സ് കാറായ സൈബര്‍സ്റ്റര്‍ എന്നീ മോഡലുകളും എത്തുന്നുണ്ട്.
Content Highlights: MG Motor India celebrates 100,000 electric vehicle sales in India. Discover their popular EV models like ZS EV, Comet EV, and the game-changing Windsor EV.
Published: 04 Nov 2025, 12:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented