ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സ് ഓണം സ്‌പെഷ്യൽ ഫെസ്റ്റീവ് ക്യാംപയിൻ എംജി പൊന്നോണം ആരംഭിച്ചു. എംജിയുടെ തിരഞ്ഞെടുത്ത വാഹനങ്ങളുടെ ഓണം പർച്ചേസുകൾക്ക് നൽകുന്ന ക്യാഷ് ഓഫറുകൾക്ക് പുറമെ, ഇലക്ട്രിക് വാഹനങ്ങൾക്ക് സൗജന്യ ചാർജിങ് ബെനഫിറ്റുകളും ഉപയോക്താക്കൾക്ക് സ്വർണ നാണയവും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് നൽകുന്നത്.

To advertise here,

എംജി മോട്ടോഴ്‌സിന്റെ ടോപ്പ് സെല്ലിങ് മോഡലായ വിൻഡ്‌സർ ഇ.വിക്ക് 20,000 രൂപയൂടെ ആനുകൂല്യങ്ങളാണ് നൽകുന്നത്. 1000 യൂണിറ്റ് വരെ സൗജന്യ ചാർജിങ്ങും സ്വർണ നാണയവും ഓണം ഓഫറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാസ് അടിസ്ഥാനത്തിൽ 9.99 ലക്ഷം രൂപ വിലയും, ഒരു കിലോമീറ്ററിന് 3.99 പൈസ് നിരക്കിൽ വാടകയുമാണ് ഈ വാഹനത്തിന് ഈടാക്കുന്നത്.

45,000 രൂപ വരെ ആനുകൂല്യങ്ങളും സ്വർണനാണയം ഓണസമ്മാനവുമായി നൽകുന്ന എംജി കോമറ്റ് ഇ.വിക്ക് 4.99 ലക്ഷം രൂപ വിലയും കിലോമീറ്ററിന് 3.20 വാടകയുമാണ് ഈടാക്കുന്നത്. മികച്ച ഓഫറാണ് ZS EV-ക്ക്. 2.15 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളും 2000 യൂണിറ്റ് വരെ സൗജന്യ ചാർജിങ്ങുമാണ് ഈ വാഹനത്തിന് നൽകുന്നത്. ബാസിൽ 13 ലക്ഷം രൂപ വിലയും കിലോമീറ്ററിന് 4.50 രൂപ വാടകയുമാണ് ഈടാക്കുന്നത്.

ഓണത്തോട് അനുബന്ധിച്ച് എംജി ഹെക്ടർ എസ്‌യുവിക്ക് 60,000 രൂപയുടെ ക്യാഷ് ഓഫറും സ്വർണ നാണയം സമ്മാനവുമാണ് നൽകുന്നത്. 11.99 ലക്ഷത്തിലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്. 2.20 ലക്ഷം രൂപയുടെ ഉയർന്ന ഓഫറാണ് ആസ്റ്ററിന് നൽകുന്നത്. 9.79 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ മജസ്റ്റർ എസ്‌യുവിക്ക് 42.49 ലക്ഷം രൂപയാണ് വില.

എംജിയുടെ സുപ്രധാന മാർക്കറ്റുകളിൽ ഒന്നാണ് കേരളം. കേരളത്തിലെ ജനങ്ങളുടെ ആഘോത്തിൽ പങ്കാളികളാകുന്നതിനാണ് എംജി പൊന്നോണം പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച വാഹനങ്ങൾ ആകർഷകമായ ആനുകൂല്യങ്ങളിൽ നൽകുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എംജി പൊന്നോണം പ്രഖ്യാപിച്ച് കൊണ്ട് ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സ് സെയിൽസ് വിഭാഗം മേധാവി ലക്ഷ്മി സുബ്ബരാജ് പറഞ്ഞു.