ന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കി വീണ്ടും വില വർധനവ് പ്രഖ്യാപിച്ചു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത് രണ്ടാം തവണയാണ് മാരുതിയുടെ വാഹനങ്ങൾക്ക് വില ഉയരുന്നത്. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള വില വർധനവ് അനുസരിച്ച് വാഹനങ്ങളുടെയും വേരിയന്റുകളുടെയും അടിസ്ഥാനത്തിൽ 30,000 രൂപ വരെയാണ് വില ഉയരുന്നത്. ഓഗസ്റ്റ് മുതൽ പുതിയ വില പ്രാബല്യത്തിൽ വരും.

To advertise here,

ഇക്കഴിഞ്ഞ ജൂൺ മാസത്തിലും വാഹനങ്ങളുടെ വിലയിൽ 30,000 രൂപയോളം വർധനവുണ്ടായിരുന്നു. 2026-ൽ മാത്രം ഇത് മൂന്നാം തവണയാണ് മാരുതി സുസുക്കി വില വർധനവ് വരുത്തുന്നത്. വാഹന നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വില ഉയർന്നത് മൂലം നിർമാണ ചിലവിലുണ്ടായ വർധനവാണ് വില ഉയർത്തുന്നതിനുള്ള കാരണമായി മാരുതി സുസുക്കി റെഗുലേറ്ററി ഫയലിങ്ങിൽ അറിയിച്ചിരിക്കുന്നത്.

എന്നാൽ, നിർമാണ പ്രവർത്തികളിൽ ഉൾപ്പെടെ സ്വീകരിച്ചിട്ടുള്ള നടപടികളിലൂടെ ചിലവ് കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ കമ്പനി കൈകൊണ്ടിട്ടുണ്ട്. എങ്കിലും ഭാരിച്ച നിർമ്മാണ ചിലവിന്റെ ഒരു ഭാഗം ഉപയോക്താക്കളിലേക്ക് കൈമാറാൻ കമ്പനി നിർബന്ധിതമായിരിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് ഈ വില വർധനവ് വരുത്തുന്നതെന്നുമാണ് മാരുതി സുസുക്കിയുടെ വിശദീകരണത്തിൽ പറയുന്നു. ജൂണിലും ഈ കാരണമാണ് നിർമാതാക്കൾ ചൂണ്ടിക്കാട്ടിയത്.

വാഹനങ്ങളുടെ മോഡലിനും വേരിയന്റിലും അനുസരിച്ച് വിലയിൽ മാറ്റമുണ്ടാകും. കൃത്യമായ വില വിവരം ഓഗസ്റ്റ് മാസത്തിലായിരിക്കും പുറത്തുവിടുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലായ് മാസത്തിൽ ഇന്ത്യയിലെ ഏതാനും മുൻനിര വാഹന നിർമാതാക്കൾ വാഹനങ്ങളുടെ വില ഉയർത്തിയിരിക്കുന്നു. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ബിവൈഡി തുടങ്ങിയ കമ്പനികളാണ് കഴിഞ്ഞ മാസങ്ങളിൽ വില വർധനവ് പ്രഖ്യാപിച്ച ചില വാഹന നിർമാതാക്കൾ.