5.99 ലക്ഷം രൂപയിലാണ് ബലേനൊയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനൊയുടെ മുഖംമിനുക്കിയ പതിപ്പ് കേരളത്തിൽ അവതരിപ്പിച്ചു. കുറ്റുക്കാരൻ ഗ്രൂപ്പിന്റെ മാരുതി സുസുക്കി വാഹന വിതരണ സ്ഥാപനമായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡ് ആണ് നെക്‌സ പാലാരിവട്ടം ഷോറൂൽ പുതിയ ബലേനൊ പ്രദർശിപ്പിച്ചത്. എറണാകുളം എംഎൽഎ ടി.ജെ.വിനോദ് ഉൾപ്പെടെ നിരവധി ആളുകളുടെ സാന്നിധ്യത്തിലാണ് പുതിയ ബലേനൊ പുറത്തിറക്കിയത്.
സെപ്റ്റംബർ അഞ്ചിനാണ് ബലേനൊയുടെ മുഖംമിനുക്കിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ ഈ വാഹനം കേരളത്തിലേക്കും എത്തിച്ചിരിക്കുകയാണ് പോപ്പുലർ വെഹിക്കിൾസ്. പുതുമയുള്ള ഡിസൈൻ, മെച്ചപ്പെട്ട ഫീച്ചറുകൾ, കാര്യക്ഷമമായ സുരക്ഷ സംവിധാനം, മികച്ച പ്രകടനം എന്നിവ ഉറപ്പാക്കിയാണ് പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനൊയുടെ പുതിയ പതിപ്പ് മാരുതി സുസുക്കി പുറത്തിറക്കിയിരിക്കുന്നത്.
5.99 ലക്ഷം രൂപയിലാണ് ബലേനൊയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. 24.77 കിലോമീറ്റർ വരെ ഇന്ധനക്ഷമത ഉറപ്പാക്കുന്ന എൻജിനാണ് ബലേനൊയിൽ നൽകിയിരിക്കുന്നത്. മികച്ച സ്റ്റൈലിങ്ങും നവീനമായ സാങ്കേതികവിദ്യയും ഉയർന്ന വിശ്വാസ്യതയുമുള്ള വാഹനങ്ങൾ തേടുന്ന കേരളത്തിലെ ഉപയോക്താക്കൾക്ക് ഏറ്റവും അനുയോഗ്യമായ വാഹനമായിരിക്കും പുതിയ ബലേനൊ എന്നാണ് പോപ്പുലർ നെക്‌സ അധികൃതർ അഭിപ്രായപ്പെടുന്നത്.
കേരളത്തിലെ വാഹന വിപണന രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതും വിശ്വാസ്യത ആർജിച്ചതുമായി മാരുതി വിതരണക്കാരാണ് കുറ്റൂക്കാരൻ ഗ്രൂപ്പിന്റെ ഭാഗമായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വാഹന ഡീലർഷിപ്പ് ശൃംഖലകളിൽ ഒന്നായ പോപ്പുലർ കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നെക്‌സ, അരീന ഡീലർഷിപ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
പോപ്പുലർ മാരുതിയിൽ പുതിയ ബലേനൊയുടെ ബുക്കിങ് സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ മറ്റൊരു ഡീലർമാരും നൽകാത്ത ഓഫറുകളാണ് ബലേനൊയ്ക്ക് നൽകുന്നതെന്നാണ് പോപ്പുലർ അറിയിച്ചിരിക്കുന്നത്. നെക്‌സ പാലാരിവട്ടം ബ്രാഞ്ച് മേധാനി സുഭാഷ് രാമകൃഷ്ണൻ, സെയിൽസ് മേധാവി രശ്മി അജയ്, കുറ്റൂക്കാരൻ ഗ്രൂപ്പ് ബ്രാൻഡ് മാനേജർ ഷഫീഖ് താജുദീൻ എന്നിവും ചടങ്ങിൽ പങ്കെടുത്തു. പുതിയ ബലേനൊയുടെ ബുക്കിങ്ങിനും മറ്റ് വിവരങ്ങൾക്കും 9567500883 ഈ നമ്പറിൽ ബന്ധപ്പെടാം.
Content Highlights: Maruti Suzuki Baleno facelift launched in Kerala by Popular NEXA, Starting ex-showroom price of Rs 5.99 lakh, Offers an impressive mileage of up to 24.77 kmpl, Bookings are now officially open at Popular NEXA showrooms across Kerala
Published: 11 Sept 2026, 10:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented