
ഇന്ത്യന്‍ നിരത്തുകളില്‍ സൂപ്പര്‍ഹിറ്റായ ഹാച്ച്ബാക്ക് വാഹനമാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. വിപണിയില്‍ മൂന്ന് തലമുറകള്‍ പിന്നിട്ട സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡലുകള്‍ വരവിനൊരുങ്ങിയിരിക്കുകയാണ്. മെയ് ഒമ്പതിന് അവതരിപ്പിക്കുന്ന ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയിട്ടുണ്ട്. മുന്‍ മോഡലുകളില്‍നിന്ന് ശ്രദ്ധേയമായ മാറ്റങ്ങളുമായാണ് മാരുതി സുസുക്കിയുടെ നാലാം തലമുറ സ്വിഫ്റ്റ് എത്തുന്നതെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന.
സുസുക്കിയുടെ ജന്മനാടായ ജപ്പാനില്‍ ഉള്‍പ്പെടെ എത്തിയിട്ടുള്ള സ്വിഫ്റ്റിന്റെ സമാനമായ ഡിസൈനിലാണ് ഇന്ത്യന്‍ പതിപ്പും ഒരുങ്ങിയിട്ടുള്ളത്. എല്‍ ഷേപ്പ് ഡി.ആര്‍.എല്ലും പ്രൊജക്ഷന്‍ ലൈറ്റും ഇൻഡിക്കേറ്ററും അടങ്ങിയ പുതിയ ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍, എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഫോഗ്‌ലാമ്പ്, രൂപമാറ്റം വരുത്തിയിട്ടുള്ള ബമ്പര്‍, പുതുമയുള്ള ഗ്രില്ല്, ബോണറ്റിലേക്ക് സ്ഥാനമുറപ്പിച്ചിട്ടുള്ള മാരുതി സുസുക്കി ലോഗോ എന്നിവയാണ് മുഖഭാവത്തില്‍ വരുത്തിയിട്ടുള്ള പുതുമകള്‍.
പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള അലോയി വീലും ബോള്‍ഡ് ബെല്‍റ്റ് ലൈനും സി പില്ലറില്‍ നിന്ന് ഡോറിലേക്ക് സ്ഥാനം പിടിച്ച ഡോര്‍ ഹാന്‍ഡിലുമാണ് വശങ്ങളിലെ മാറ്റം. എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ലാമ്പാണ് പിന്‍ഭാഗത്തിന് അഴകേകുന്നത്. ബമ്പറിന്റെ ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ട്. റിഫ്‌ളക്ഷന്‍ സ്ട്രിപ്പുകളും സെല്‍സറുകളും ബമ്പറില്‍ നല്‍കുന്നുണ്ട്. ഹാച്ച്‌ഡോര്‍ ഉള്‍പ്പെടെയുള്ളവ മുന്‍ മോഡലില്‍ നിന്ന് കടംകൊണ്ടവയാണെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇന്റീരിയറിലും വിദേശ മോഡലിന്റെ സ്വാധീനം തെളിഞ്ഞുകാണാം. ഒമ്പത് ഇഞ്ച് വലിപ്പമുള്ള ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍, ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ചെറിയ മാറ്റങ്ങളോടെ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഡാഷ്‌ബോര്‍ഡ് തുടങ്ങിയവയിലെല്ലാം വിദേശ മോഡലിന്റെ സ്വാധീനം കാണാനാകും. സീറ്റുകള്‍ ഉള്‍പ്പെടെയുള്ളവ മുന്‍ മോഡലുകളിലേതിന് സമാനമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.
മെക്കാനിക്കലായുള്ള അഴിച്ചുപണിക്കും മാരുതി ശ്രമിച്ചിട്ടുണ്ട്. നിലവിലെ സ്വിഫ്റ്റിലുള്ള 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിന് പകരമായി ഇസഡ് സീരീസ് 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും പുതിയ സ്വിഫ്റ്റില്‍ നല്‍കുക. കെ-സീരീസ് എന്‍ജിന്‍ ഉത്പാദിപ്പിച്ചിരുന്ന 84 എച്ച്.പി. പവറും 112 എന്‍.എം. ടോര്‍ക്കും പുതിയ എന്‍ജിനും ലഭിക്കും. ഉയര്‍ന്ന ഇന്ധനക്ഷമത, കുറഞ്ഞ എമിഷന്‍ എന്നിവയാണ് എന്‍ജിന്റെ ഹൈലൈറ്റ്. ട്രാന്‍സ്മിഷനില്‍ മാറ്റംവരുത്തില്ല.
Content Highlights: Maruti suzuki forth generation swift image leaked ahead of launch
Published: 06 May 2024, 09:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented