മുംബൈ: ജാപ്പനീസ് കമ്പനിയായ സുസുക്കിയുടെ കീഴില്‍ ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍നിര്‍മാണശാലയായ സുസുക്കി മോട്ടോര്‍ ഗുജറാത്തിനെ (എസ്.എം.ജി.) പൂര്‍ണമായി മാരുതി സുസുക്കി ഏറ്റെടുക്കുന്നു. ഇതിനായി മാരുതി സുസുക്കി ഇന്ത്യയുടെ ഡയറക്ടര്‍ബോര്‍ഡ് അനുമതി നല്‍കി.

To advertise here,

എസ്.എം.ജി.യില്‍ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനുള്ള ഓഹരികള്‍ മുഴുവനായി ഏറ്റെടുക്കാനാണ് തീരുമാനം. ഇതിനു പകരമായി മാരുതി സുസുക്കി ഇന്ത്യയുടെ മുന്‍ഗണനാ ഓഹരികളാണു ഓഹരിയുടമകള്‍ക്കു നല്‍കുക.

ഓഹരിയിടപാടു പൂര്‍ത്തിയായാല്‍ എസ്.എം.ജി.യെ മാരുതി സുസുക്കിയുടെ ഉപകമ്പനിയാക്കി മാറ്റും. എസ്.എം.ജി.യുടെ ഓഹരികള്‍ക്കായി മാരുതിയുടെ എത്ര ഓഹരികള്‍ നല്‍കണമെന്നത് പിന്നീട് തീരുമാനിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.