ഈ വര്‍ഷം മൂന്നാം തവണയാണ് ഹ്യുണ്ടായി വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്.

2026-ലെ മൂന്നാമത്തെ വിലവർധന പ്രഖ്യാപിച്ച് ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളിൽ ഒന്നായ ഹ്യുണ്ടായി. ഹ്യുണ്ടായിയുടെ വാഹനനിരയിലെ എല്ലാ മോഡലുകളുടെയും വില സെപ്റ്റംബർ ഒന്ന് മുതൽ ഒരു ശതമാനം വർധിപ്പിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. റെഗുലേറ്ററി ഫയലിങ്ങിലാണ് വാഹനങ്ങളുടെ വില വർധിപ്പിക്കാനൊരുങ്ങുന്ന പ്രഖ്യാപനം ഹ്യുണ്ടായി ഇന്ത്യ നടത്തിയിരിക്കുന്നത്.
വാഹനങ്ങളുടെ വർധിച്ചുവരുന്ന നിർമാണച്ചെലവ്, അസംസ്‌കൃത വസ്തുക്കളുടെ വില വർധന, ഉയർന്ന പ്രവർത്തന ചെലവ്, സാമ്പത്തിക അനിശ്ചിതത്വങ്ങൾ തുടങ്ങിയ പ്രതിസന്ധികളാണ് വില വർധിപ്പിക്കുവാനുള്ള കാരണമായി ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്.
ഹ്യുണ്ടായിയുടെ വാഹനനിരയിലെ ഓരോ മോഡലിനും എത്ര രൂപ വീതം കൂടുമെന്നത് സംബന്ധിച്ച വെളിപ്പെടുത്തൽ ഉണ്ടായിട്ടില്ല. ഓരോ മോഡലുകളുടെയും വേരിയന്റുകളുടെയും നിലവിലെ വില അനുസരിച്ച 7,767 രൂപ മുതൽ 23,672 രൂപയുടെ വരെ വർധനവുണ്ടായേക്കുമെന്നാണ് കണക്കാക്കുന്നത്.
നിർമാണ ചെലവുകൾ ഗണ്യമായി ഉയർന്നത് ഉൾപ്പെടെയുള്ള ആഘാതങ്ങൾ ഉപയോക്താക്കളിലേക്ക് എത്താതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. ഇതിനായി ചെലവ് ചുരുക്കൽ ഉൾപ്പെടെയുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ചെറിയ വിലവർധന വരുത്തുന്നതിലൂടെ ഉയർന്ന നിർമാണ ചെലവിന്റെ ഒരു ഭാഗം ഉപയോക്താക്കളിലേക്ക് കൈമാറാൻ നിർബന്ധിതരായിരിക്കുകയാണെന്നും ഹ്യുണ്ടായി അറിയിച്ചു.
ഈ വർഷം മൂന്നാം തവണയാണ് ഹ്യുണ്ടായി വാഹനങ്ങളുടെ വില വർധിപ്പിക്കുന്നത്. ജനുവരി മാസത്തിലും ഇതിനു പിന്നാലെ ജൂണിലും ഹ്യുണ്ടായി വില ഉയർത്തി. ഇവർക്ക് പുറമെ, ടാറ്റ മോട്ടോഴ്‌സും സെപ്റ്റംബർ ഒന്നാം തീയതി മുതൽ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റയുടെ എല്ലാ മോഡലുകൾക്കും 25,000 രൂപ വരെയാണ് വില ഉയർത്തുന്നത്.
Content Highlights: Hyundai announces a 1% price hike across all models in India starting September 1, 2026., This marks the third price increase by Hyundai in the year 2026 after January and June., Rising manufacturing costs, raw material prices, and operational expenses are cited as reasons., Expected price increase ranges between 7,767 and 23,672 rupees depending on the model and variant., Tata Motors has also announced a price increase up to 25,000 rupees starting September 1, 2026.
Published: 25 Aug 2026, 12:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented