ഒട്ടേറെ പുതിയ മോഡലുകൾ നിരത്തുകളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മഹീന്ദ്ര. ഥാർ, XUV700, ബൊലേറോ തുടങ്ങിയ വാഹനങ്ങളുടെ പുത്തൻ പതിപ്പുകളടക്കം ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, സ്കോർപിയോ എൻ അടിസ്ഥാനമാക്കിയുള്ള പിക്കപ്പ് ട്രക്ക് മഹാരാഷ്ട്രയിലെ നാസിക്കിൽ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. പതിവുപോലെ പൂർണമായി മൂടിപ്പൊതിഞ്ഞ നിലയിലായിരുന്നു വാഹനം. എന്നാൽ ചില വിവരങ്ങൾ ഇതിൽനിന്ന് ലഭിക്കുന്നുണ്ട്.
പിക്കപ്പ് ട്രക്കിന്റെ ഡബിൾ ക്യാബ് പതിപ്പാണ് വീഡിയോയിലുള്ളത്. ഈ മോഡലിന് സിംഗിൾ ക്യാബ്, ഡബിൾ ക്യാബ് എന്നിങ്ങനെ രണ്ട് പതിപ്പുകൾ ഉണ്ടാകുമെന്ന് മുൻപത്തെ സ്പൈ ഷോട്ടുകൾ സ്ഥിരീകരിച്ചിരുന്നു. വീഡിയോ അനുസരിച്ച്, സാധാരണ സ്റ്റീൽ വീലുകളാണ് വാഹനത്തിലുള്ളത്. ക്യാബിന്റെ റൂഫിനോടു ചേർന്ന് റോൾ ബാറും ഉണ്ട്. ഇത് വാഹനം മറിയുന്ന സാഹചര്യങ്ങളിൽ സുരക്ഷയ്ക്കായി രൂപകൽപന ചെയ്തതാകാം. സ്കോർപിയോ എൻ മോഡലിൽനിന്ന് വ്യത്യസ്ഥമായി പുതിയ ഗ്രില്ലും ഷാർക്ക് ഫിൻ ആന്റിനയും ഉള്ളതായി ദൃശ്യങ്ങൾ സൂചന നൽകുന്നുണ്ട്.
യഥാർത്ഥ കൺസെപ്റ്റ് മോഡലിൽ ഉണ്ടായിരുന്ന എൽഇഡി ലൈറ്റുകൾക്ക് പകരമായി ഹാലൊജൻ ടെയിൽലാമ്പുകളാണ് ഉള്ളത്. ഫസ്റ്റ് ജനറേഷൻ സ്കോർപിയോയിലും പിന്നീട് വന്ന പിക്കപ്പ് ട്രക്കായ ഗെറ്റ് എവെയിലും കണ്ടിരുന്ന ടെയിൽലാമ്പിന് സമാനമാണിത്. പ്രൊഡക്ഷൻ ടെസ്റ്റ് യൂണിറ്റായതിനാൽതന്നെ അന്തിമ പ്രൊഡക്ഷൻ യൂണിറ്റുകളിൽ ഇവയ്ക്കെല്ലാം മാറ്റങ്ങൾ ഉണ്ടായേക്കാം.
മുൻപ് വെളിപ്പെടുത്തിയ കൺസെപ്റ്റ് പതിപ്പിൽ ലെവൽ 2 ADAS, 5G കണക്റ്റിവിറ്റി, ഒട്ടേറെ എയർബാഗുകൾ, ഡ്രൈവർ ഫാറ്റിങ് ഡിറ്റക്ഷൻ, മഹീന്ദ്രയുടെ 4Xplore ഫോർ-വീൽ-ഡ്രൈവ് സിസ്റ്റം എന്നിവയുൾപ്പെടെ നിരവധി ആധുനിക സാങ്കേതികവിദ്യകൾ ഉണ്ടായിരുന്നു. അന്തിമ പ്രൊഡക്ഷൻ മോഡലിൽ ഈ ഫീച്ചറുകളിൽ എത്രയെണ്ണം ഉൾപ്പെടുത്തുമെന്ന് കണ്ടറിയണം.
നിലവിലെ മഹീന്ദ്ര എസ്യുവികളുമായി ഈ വാഹനം പവർട്രെയിൻ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനും 2.2 ലിറ്റർ ഡീസൽ എൻജിനും ലഭിക്കാനാണ് സാധ്യത. സ്റ്റാൻഡേർഡായി 6-സ്പീഡ് മാനുവൽ ഗിയർബോക്സും, കൂടാതെ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ വന്നേക്കാം.
Content Highlights: mahindra-scorpio-n-pickup-truck-spied
Published: 19 Jul 2025, 04:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented