2022 ജൂണിലാണ് ഇന്ത്യൻ വിപണിയിൽ സ്കോർപിയോ എൻ എന്ന കരുത്തനെ മഹീന്ദ്ര പുറത്തിറക്കിയത്. ബിഗ് ഡാഡി ഓഫ് എസ്.യു.വി. എന്ന വിശേഷണത്തോടെ എത്തിച്ച ഈ മോഡല്‍ പിന്നീട് ഇന്ത്യന്‍ വാഹന വിപണിയിലെ പല റെക്കോഡുകളും തിരുത്തികുറിക്കുന്ന കാഴ്ചയും നാം കണ്ടു. വെറും 60 സെക്കന്റില്‍ 25,000 ആളുകള്‍ ഈ വാഹനം ബുക്കുചെയ്തതോടെ വന്നത് നിസ്സാരക്കാരനല്ലെന്ന് എതിരാളികൾക്കുപോലും ബോധ്യമായി.
ഇന്ത്യൻ നിരത്തിലെത്തിയതിന്റെ മൂന്നാം വാർഷികത്തിന് അരികിൽനിൽക്കെ, സ്കോർപിയോ N-ൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ മഹീന്ദ്ര പദ്ധതിയിടുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. പനോരമിക് സൺറൂഫും സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ലെവൽ 2 അഡാസും അടങ്ങിയ പുതിയ വേരിയന്റ് എസ്‌യുവിക്ക് ലഭിക്കുമെന്നാണ് വിവരം.
സ്മാർട്ട് പൈലറ്റ് അസിസ്റ്റ്, ഫോർവേഡ് കൊളിഷൻ വാണിങ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ലെയ്ൻ ഡിപാർച്ചർ വാണിങ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളുള്ള ലെവൽ 2 അഡാസ് സ്കോർപിയോ N-ന് ലഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിൽ, സ്കോർപിയോ N-ന്റെ ഉയർന്ന വേരിയന്റുകളിൽ സിംഗിൾ-പേൻ സൺറൂഫാണ് നൽകുന്നത്. ഉടൻ തന്നെ ടോപ്പ് ട്രിമ്മുകളിൽ പനോരമിക് സൺറൂഫ് ഓപ്ഷൻ മഹീന്ദ്ര നൽകിയേക്കാം. ഈ ഫീച്ചറുകൾ XUV700-ൽ തുടക്കംമുതലേ ലഭ്യമാണ്. കൂടാതെ XUV3XO, ഥാർ റോക്സ് പോലുള്ള പുതിയ മോഡലുകളിലും ഇവ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മെക്കാനിക്കൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. 2.0 ലിറ്റർ ടർബോ-പെട്രോൾ, 2.2 ലിറ്റർ ഡീസൽ എൻജിനുകൾ അതേപടി സ്കോർപിയോ N-ൽ തുടരും. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. ഉയർന്ന ട്രിമ്മുകളിൽ ഫോർ-വീൽ ഡ്രൈവ് ലഭ്യമാണ്. നിലവിൽ, വാഹനത്തിന്റെ പ്രാരംഭ വില 13.99 ലക്ഷം രൂപ 25.15 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെയാണ്.
Content Highlights: Mahindra Scorpio N Likely To Get ADAS and Panoramic Sunroof Soon
Published: 21 Jun 2025, 04:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented