ലംബോര്ഗിനിയുമായുള്ള ഇറ്റാലിയന്‍ പോലീസിന്റെ സഹകരണം 2004 മുതല്‍ ആരംഭിച്ചതാണ്.

ഇറ്റാലിയൻ സ്‌റ്റേറ്റ് പോലീസ് സേനയുടെ വാഹന വ്യൂഹത്തിലേക്ക് കരുത്തരിൽ കരുത്തനായ ഒരു സൂപ്പർ കാർ കൂടിയെത്തി. ഇറ്റാലിയൻ ആഡംബര സ്‌പോർട്‌സ് കാർ നിർമാതാക്കളായ ലംബോർഗിനിയുടെ ഹൈബ്രിഡ് സൂപ്പർ കാർ മോഡലായ ടെമെരാരിയോ ആണ് ഇറ്റാലിയൻ പോലീസ് സേനയുടെ ഭാഗമായിരിക്കുന്നത്. അടിയന്തര സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനായാണ് ഈ സൂപ്പർ കാർ പോലീസ് സേനയുടെ ഭാഗമായിരിക്കുന്നത്.
ഇറ്റാലിയൻ ആഭ്യന്തര മന്ത്രി മാറ്റിയോ പിയാന്റൊസിയാണ് ലംബോർഗിനി അധികൃതരിൽ നിന്ന് ഈ വാഹനം ഏറ്റുവാങ്ങിയത്. ലംബോർഗിനി ടെമെരാരിയോ പോലീസിയ എന്ന പേരിലാണ് ഈ വാഹനം ഡിസൈൻ ചെയ്ത് ഇറക്കിയിരിക്കുന്നത്. ലംബോർഗിനിയുമായുള്ള ഇറ്റാലിയൻ പോലീസിന്റെ സഹകരണം 2004 മുതൽ ആരംഭിച്ചതാണെന്നും മുൻ കാലങ്ങളിലും ലംബോർഗിനിയിൽ നിന്ന് പോലീസ് വാഹനങ്ങൾ എത്തിയിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.
വെള്ളയും നീലയും നിറത്തിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. പോലീസിയ ഡി സ്റ്റാറ്റോ ലിവറി, എമർജൻസി ലൈറ്റുകൾ, റേഡിയോ ഉപകരണങ്ങൾ എന്നിവയാണ് പോലീസ് വാഹനമായപ്പോൾ ഇതിൽ നൽകിയിരിക്കുന്നത്. ഇറ്റാലിയൻ സ്‌റ്റേറ്റ് പോലീസിന്റെ എമർജൻസി റെസ്‌പോൺസ് സംവിധാനത്തിന്റെ വാഹന നിരയിൽ സുപ്രധാന മോഡലായി ലംബോർഗിനി ടെമെരാരിയോ സ്ഥാനം പിടിക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
ഗല്ലാർഡോ, ഹുറാകാൻ എന്നീ വാഹനങ്ങളിൽ നിന്നും കടംകൊണ്ട ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള വാഹനമാണ് ടെമെരാരിയോ. നേർത്ത സെപ്റ്റ്-ബാക്ക് എൽ.ഇ.ഡി. ഹെഡ്ലാമ്പാണ് ഈ വാഹനത്തിൽ നൽകിയിരിക്കുന്നത്. ബമ്പറിലായി ഹെക്സഗണൽ ഷേപ്പിൽ ഡി.ആർ.എൽ. ലൈറ്റും നൽകിയിട്ടുണ്ട്. കാർബൺ ഫൈബറിൽ തീർത്ത ഫ്രണ്ട് സ്പ്ലിറ്റർ ഉൾപ്പെടെ നൽകിയിട്ടുള്ള ഷാർപ്പ് ബമ്പറുമാണ് ഈ വാഹനത്തിന്റെ മുൻഭാഗം അലങ്കരിച്ചിരിക്കുന്നത്. 21, 21 ഇഞ്ച് വലിപ്പത്തിലുള്ള വീലുകളും ടെമെരാരിയോയിൽ നൽകുന്നുണ്ട്.
ലംബോർഗിനിയുടെ ഫ്ളാഗ്ഷിപ്പ് മോഡലായ റുവോൾട്ടോയുടെ ഡിസൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാഹനത്തിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. ലംബോർഗിനിയുടെ ഫൈറ്റർ ജെറ്റ് തീമാണ് ഇന്റീരിയറിന്. 12.3 ഇഞ്ച് വലിപ്പത്തിലുള്ള ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, സെന്റർ കൺസോളിൽ നൽകിയിട്ടുള്ള വെർട്ടിക്കിൾ 8.4 ഇഞ്ച് സ്‌ക്രീൻ, പാസഞ്ചർ സൈഡിലുള്ള 9.1 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേ എന്നിവയാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. ഡ്രൈവ് സെലക്ടർ ഉൾപ്പെടെയുള്ള സ്വിച്ചുകൾ സെന്റർ കൺസോളിലാണ്.
പെട്രോൾ എൻജിനൊപ്പം ഹൈബ്രിഡ് സംവിധാനവും ഒരുക്കിയാണ് ടെമെരാരിയോ എത്തുന്നുള്ളത്. 4.0 ലിറ്റർ വി8 പെട്രോൾ എൻജിനാണ് ഇതിൽ പ്രധാനമായും കരുത്തേകുന്നത്. ഇതിനൊപ്പം ഹൈബ്രിഡ് സംവിധാനവും നൽകുന്നുണ്ട്. മൂന്ന് ഇലക്ട്രിക് മോട്ടോറും ഒരു ബാറ്ററിയും ഉൾപ്പെടുന്നതാണ് ഹൈബ്രിഡ് സംവിധാനം. 920 എച്ച്.പി.പവറും 800 എൻ.എം. ടോർക്കുമാണ് എൻജിനും ഇലക്ട്രിക് മോട്ടോറും ചേർന്ന് നൽകുന്നത്.
എട്ട് സ്പീഡ് ഡ്യുവൽ ക്ലെച്ചാണ് ട്രാൻസ്മിഷൻ. 2.7 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗമെടുക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 340 കിലോമീറ്ററാണ്. 3.8 കിലോവാട്ട് ബാറ്ററിയാണ് ഹൈബ്രിഡ് സിസ്റ്റത്തിൽ നൽകിയിട്ടുള്ളത്. ഗിയർബോക്സിൽ നൽകിയിട്ടുള്ള മോട്ടോർ 150 എച്ച്.പി. പവറും ആക്സിലിലെ മോട്ടോറുകൾ 82 എച്ച്.പി. പവറുമാണ് ഉത്പാദിപ്പിക്കുന്നത്. 30 മിനിറ്റിൽ ഇതിലെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ സാധിക്കും.
Content Highlights: Lamborghini Temerario hybrid supercar joins the Italian State Police fleet., Features a 4.0L V8 petrol engine paired with three electric motors generating 920 HP., Accelerates from 0 to 100 km/h in just 2.7 seconds with a top speed of 340 km/h., Equipped with emergency lights, radio equipment, and custom Polizia livery.
Published: 09 Sept 2026, 03:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented