ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ എം.ജി. റോഡിൽ വാഹനാഭ്യാസം നടത്തിയതിന് പിടികൂടിയ ആഡംബര കാറായ ലംബോർഗിനിക്ക് വ്യാജ രജിസ്ട്രേഷൻ നമ്പർ.

To advertise here,

സംഭവത്തിൽ കാർ ഉടമയായ റിക്കി റായിയുടെ പേരിൽ കബൺ പാർക്ക് ട്രാഫിക് പോലീസ് കേസെടുത്തു. ബെംഗളൂരുവിലെ അധോലോക കുറ്റവാളിയായിരുന്ന മുത്തപ്പ റായിയുടെ മകനാണ് റിക്കി റായി. ശനിയാഴ്ച രാത്രി അപകടകരമായി തിരക്കേറിയ നഗരത്തിൽ വാഹനാഭ്യാസം നടത്തിയതിനാണ് ലംബോർഗിനി പോലീസ് പിടിച്ചെടുത്തത്.

റിക്കി കാർ വാങ്ങിയത് ഡൽഹിയിൽനിന്നായിരുന്നു. തുടർന്ന് കർണാടകയിലെത്തിച്ചിട്ടും റീ-രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടില്ല.

വ്യാജ ഫാൻസി നമ്പർ പ്ലേറ്റ് ഉപയോഗിച്ചാണ് കാർ ബെംഗളൂരു നഗരത്തിലോടിയതെന്നും പോലീസ് അറിയിച്ചു. വാഹനാഭ്യാസം നടത്തിയതിന് പുറമേ റിക്കിയുടെപേരിൽ പുതിയ കേസ് രജിസ്റ്റർചെയ്തതായും കബൺ പാർക്ക് ട്രാഫിക് പോലീസ് അറിയിച്ചു.