ന്ത്യന്‍ നിരത്തുകളില്‍ പ്രീമിയം സ്വഭാവമുള്ള വാഹനങ്ങള്‍ എത്തിക്കുകയെന്ന തന്ത്രമാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് ഇപ്പോള്‍ പയറ്റുന്നത്. കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ സെല്‍റ്റോസ് എന്ന മോഡല്‍ നില്‍ക്കെ സിറോസ് എന്ന പ്രീമിയം പതിപ്പ് എത്തിച്ചത് തന്നെ ഈ തന്ത്രത്തിന്റെ ഉത്തമ ഉദാഹരണമാണ്. ഈ നീക്കം എംപിവി ശ്രേണിയിലും പരീക്ഷിക്കാനൊരുങ്ങുകയാണ് കിയ. കാരന്‍സിന് തൊട്ടുമുകളിലായി ക്ലാവിസ് എന്ന മോഡല്‍ എത്തിച്ചാണിത്. 

To advertise here,

മെയ് എട്ടാം തിയതി ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന കാരന്‍സിന്റെ മുഖംമിനുക്കിയ പതിപ്പ് ക്ലാവിസ് എന്ന പേരിലായിരിക്കും ഒരുങ്ങുകയെന്നാണ് സൂചനകള്‍. കിയ മോട്ടോഴ്‌സ് എംപിവി ശ്രേണിയിലേക്ക് എത്തിക്കുന്ന വാഹനത്തിന്റെ പേരും രൂപവും വെളിപ്പെടുത്തിയുള്ള ടീസര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ്. ഹോളിവുഡ് സിനിമയുടെ മാതൃകയില്‍ ഒരുങ്ങിയിട്ടുള്ള ടീസറില്‍ വാഹനത്തിന്റെ ഫീച്ചറും ഡിസൈനും സംബന്ധിച്ച സൂചനകളും നല്‍കുന്നുണ്ട്.

മുഖഭാവത്തിന്റെ ഡിസൈന്‍ ഏറെക്കുറെ ടീസര്‍ വീഡിയോയില്‍ വ്യക്തമാണ്. എല്‍ ഷേപ്പില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഡിആര്‍എല്‍, ട്രിപ്പില്‍ പോഡ് എല്‍ഇഡി ലൈറ്റുകള്‍ നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പ് ചേംമ്പര്‍, വീതി കുറഞ്ഞ ഗ്രില്ല്, രുപമാറ്റം വരുത്തിയിട്ടുള്ള ബമ്പര്‍ എന്നിവ എടുത്ത് കാണിക്കുന്നുണ്ട്. അലോയി വീലിന്റെ ഡിസൈനിലും പുതുമ പ്രതീക്ഷിക്കാം. ഡ്യുവല്‍ ടോണ്‍ നിറത്തിലായിരിക്കും ഇത് ഒരുങ്ങുക. കണക്ടഡ് ടെയില്‍ലാമ്പും ഇതില്‍ നല്‍കിയേക്കുമെന്നാണ് പ്രതീക്ഷ. 

കാര്യക്ഷമമായ സുരക്ഷാ സംവിധാനം ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ടെന്നുള്ള സൂചന ടീസര്‍ വീഡിയോ നല്‍കുന്നുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററില്‍ അഡാസ് ഫീച്ചറായ കൊളീഷന്‍ വാണിങ്ങിന്റെ ഇന്റിക്കേഷന്‍ കാണാനാകും. ലെവല്‍ 2 അഡാസ് ആയിരിക്കും ഇതില്‍ നല്‍കുക. 360 ഡിഗ്രി ക്യാമാറയും നല്‍കും. അകത്തളത്തിലെ മറ്റ് ഫീച്ചറുകള്‍ എല്ലാം സിറോസ് എസ്‌യുവിയില്‍ നല്‍കിയിരിക്കുന്നത് സമാനമായിരിക്കും. മൂന്ന് നിര സീറ്റുകളായിരിക്കും ഇതിലുണ്ടാകുക. 

മെക്കാനിക്കല്‍ സവിശേഷത സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും നിലവില്‍ കാരന്‍സില്‍ നല്‍കിയിട്ടുള്ള എന്‍ജിന്‍ ഓപ്ഷന്‍ പ്രതീക്ഷിക്കാം. 115 എച്ച്പി പവറും 144 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 160 എച്ച്പി പവറും 253 എന്‍എം ടോര്‍ക്കുമേകുന്ന പെട്രോള്‍ ടര്‍ബോ, 116 എച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന ഡീസല്‍ എന്നിവയാണ് കാരന്‍സിലെ എന്‍ജിന്‍ ഓപ്ഷന്‍. ക്ലാവിസില്‍ 1.5 ലിറ്റര്‍ എന്‍എ എന്‍ജിന്‍ ഒഴിവാക്കാനുമിടയുണ്ട്. ആറ് സ്പീഡ് മാനുവല്‍, ഐഎംടി, ഡിസിടി, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ പ്രതീക്ഷിക്കാം.