
ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ എന്നീ രണ്ട് വാഹന നിര്‍മാതാക്കളുടെ കൈകളില്‍ ഭദ്രമായിരിരിക്കുന്ന മൈക്രോ എസ്.യു.വി. ശ്രേണിയിലേക്ക് കിയ മോട്ടോഴ്‌സും ഒരു വാഹനം എത്തിക്കാനുള്ള നീക്കത്തിലാണ്. ക്ലാവിസ് എന്ന പേരിലായിരിക്കും കിയയുടെ മൈക്രോ എസ്.യു.വി. എത്തുകയെന്നായിരുന്നു ആദ്യ പ്രവചനങ്ങള്‍. എന്നാല്‍, പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കിയ സൈറസ് എന്ന പേരിന് പകര്‍പ്പവകാശം നേടിയെന്നും ഇത് മൈക്രോ എസ്.യു.വിക്ക് നല്‍കുമെന്നാണ് സൂചനകള്‍.
ഇന്ത്യയില്‍ എത്തിക്കുന്ന വാഹനത്തിന് നല്‍കുന്നതിനായാണ് സൈറസ് എന്ന പേര് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് ട്രേഡ്മാര്‍ക്ക് രേഖകള്‍ നല്‍കുന്ന സൂചന. മുമ്പ് ക്ലാവിസ് എന്ന പേരിനും കിയ മോട്ടോഴ്‌സ് പകര്‍പ്പവകാശം നേടിയിരുന്നു. പേരിനുള്ള പകര്‍പ്പവകാശം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഈ വാഹനം അടുത്ത വര്‍ഷത്തോടെ മാത്രമേ വിപണിയില്‍ എത്തുവെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 മറ്റ് ചില മോഡലുകള്‍ കിയയില്‍ നിന്ന് വരവിനൊരുങ്ങുന്നുണ്ട്.
വാഹനത്തിന്റെ പേര് സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ലെങ്കിലും കിയയുടെ മൈക്രോ എസ്.യു.വി. മോഡല്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം ആരംഭിച്ചിട്ടുണ്ട്. പൂര്‍ണമായും മൂടിക്കെട്ടി നിരത്തിലോടുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഹ്യുണ്ടായിയുടെ എക്‌സ്റ്ററുമായി മെക്കാനിക്കല്‍ ഫീച്ചറുകള്‍ പങ്കിടുന്ന വാഹനമായിരിക്കും സൈറസ് എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ല.
പുറത്തുവന്ന പരീക്ഷണയോട്ട ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌റ്റൈലിന് പ്രാധാന്യം നല്‍കിയാണ് ഈ വാഹനവും തീര്‍ത്തിരിക്കുന്നത്. ബമ്പറിലാണ് ഹെഡ്ലാമ്പുകളുടെ സ്ഥാനം. കിയയുടെ സിഗ്‌നേച്ചറായ ടൈഗര്‍ നോസ് ഗ്രില്ല് ഈ വാഹനത്തില്‍ നല്‍കിയിട്ടില്ലെന്നാണ് ചിത്രം നല്‍കുന്ന സൂചന. ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ സ്റ്റൈലിഷായ ഡിസൈനിലാണ് അലോയി വീല്‍ ഒരുങ്ങിയിട്ടുള്ളത്. വലിയ ഹാച്ച്ഡോറും ഗ്ലാസിന്റെ സൈഡിലായി നല്‍കിയിട്ടുള്ള ടെയ്ല്‍ലാമ്പുമാണ് പിന്‍ഭാഗത്ത് നല്‍കിയിരിക്കുന്നത്.
വിശാലമായ ഇന്റീരിയറാണ് സൈറസിനെ എതിരാളികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. മികച്ച സീറ്റുകള്‍ക്കും ലെഗ്റൂമിനൊപ്പം വാഹനത്തിന്റെ ഉയരത്തിനനുസരിച്ച് വിശാലമായ ഹെഡ്റൂമും പിന്നില്‍ നല്‍കുന്നുണ്ട്. മുന്നിലും പിന്നിലും വെന്റിലേറ്റഡ് സീറ്റുകളും നല്‍കുന്നുണ്ട്. ഡോര്‍ പാനലിലാണ് ഇതിന്റെ കണ്‍ട്രോള്‍ യൂണിറ്റ്. 360, ഡിഗ്രി ക്യാമറ, സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം ലെവല്‍-2 അഡാസ് ഫീച്ചറും ഈ വാഹനത്തില്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Kia trademarked the name Syros for upcoming micro suv model says report
Published: 18 May 2024, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented