
ജെ.എസ്.ഡബ്ല്യു-എം.ജി. മോട്ടോഴ്സിന്റെ വാഹനിരയിലേക്ക് എത്തുന്ന പ്രീമിയം ഇലക്ട്രിക് എം.പി.വി. മോഡലായ എം9 ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചു. ഡല്‍ഹി നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് ഈ വാഹനം എത്തിച്ചിരിക്കുന്നത്. എം.ജി. മോട്ടോഴ്സിന്റെ പ്രീമിയം ഡീലര്‍ഷിപ്പായ സെലക്ടിലൂടെയായിരിക്കും എം9 എം.പി.വി. വില്‍പ്പനയ്ക്ക് എത്തുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ ഔദ്യോഗികമായി അവതരിപ്പിക്കുന്ന എം9 ഏപ്രില്‍ മാസത്തില്‍ വിതരണം ആരംഭിക്കും.
വിദേശ വിപണികളില്‍ മിഫ 9 എന്ന പേരില്‍ എം.ജി. മോട്ടോഴ്സ് എത്തിച്ചിട്ടുള്ള എം.പി.വിയെ അടിസ്ഥാനമാക്കിയാണ് എം9 ഒരുങ്ങിയിരിക്കുന്നത്. മുന്നിലെ ആക്സിലില്‍ മോട്ടോര്‍ ഘടിപ്പിച്ച് ഫ്രെണ്ട് വീല്‍ ഡ്രൈവ് മോഡലായാണ് എം9 ഒരുങ്ങിയിരിക്കുന്നത്. 90 കിലോവീട്ട് ശേഷിയുള്ള ബാറ്ററി പാക്ക് നല്‍കിയെത്തുന്ന എം9-ന് 430 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പ് നല്‍കുന്നത്. 245 എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമായിരിക്കും ഇതിലെ ഇലക്ട്രിക് മോട്ടോര്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്.
ആഡംബര എം.പി.വി. ശ്രേണിയില്‍ എത്തുന്ന ഈ വാഹനം വലിപ്പത്തിലും അല്‍പ്പം മുന്നിലാണ്. 5.2 മീറ്ററാണ് എം9 മോഡലിന്റെ നീളം. രണ്ട് മീറ്റര്‍ വീതിയും 1.8 മീറ്റര്‍ ഉയരവും ഈ വാഹനത്തിനുണ്ട്. ഏഴ് സീറ്റ്, എട്ട് സീറ്റ് ലേഔട്ടില്‍ ഈ ആഡംബര എം.പി.വി. നിരത്തുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വെന്റിലേറ്റഡ്, ഹീറ്റഡ്, മസാജ്, ഓട്ടോമാന്‍ സംവിധാനങ്ങളുള്ള പവേര്‍ഡ് സീറ്റ്, പിന്‍നിര യാത്രക്കാര്‍ക്കുള്ള എന്റര്ടെയ്ന്മെന്റ് സ്ക്രീന്‍, സ്ലൈഡിങ് ഡോര്‍ തുടങ്ങിയ നിരവധി ഫീച്ചറുകളും എം9-ല്‍ ഒരുങ്ങും.
ഡിസൈനിലെ ലാളിത്യമാണ് എം9 എം.പി.വിയുടെ പ്രത്യേകത. ബോണറ്റിനോട് ചേര്‍ന്ന് നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഡി.ആര്.എല്ലും പൊസിഷന്‍ ലൈറ്റും വെര്‍ട്ടിക്കിളായി നല്‍കിയിട്ടുള്ള പ്രൊജക്ഷന് ഹെഡ്ലാമ്പ് എന്നിവയ്ക്കൊപ്പം വലിയ എയര്‍ഡാമും നല്‍കിയാണ് മുന്‍ഭാഗം ഒരുക്കിയിട്ടുള്ളത്. അഞ്ച് സ്പോക്ക് അലോയി വീല്‍, സ്ലൈഡ് ചെയ്ത് തുറക്കുന്ന ഡോറുകള്‍, വിശാലമായ വിന്‍ഡോ ഗ്ലാസുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ അലങ്കരിക്കുന്ന ഘടകങ്ങള്‍.
എം.ജിയുടെ ജി90 എന്ന മോഡലിലെ അടിസ്ഥാനമാക്കി 2021-ലാണ് മിഫ-9 പുറത്തിറങ്ങുന്നത്. സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് മോഡലായാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. മിഫ 9 എന്ന പേരില്‍ ഈ എം.പി.വി. മോഡല്‍ 2023 ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് എം.ജി. മോട്ടോഴ്സ് ആദ്യമായി പ്രദര്‍ശനത്തിന് എത്തിക്കുന്നത്. 65 ലക്ഷം രൂപ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്ന ഈ വാഹനം കിയ കാര്‍ണിവല്‍, ടൊയോട്ട വെല്‍ഫയര്‍ തുടങ്ങിയ മോഡലുകളുമായായിരിക്കും മത്സരിക്കുക.
Content Highlights: JSW-MG Motors premium electric MPV, M9 showcased at Bharat Mobility Expo
Published: 17 Jan 2025, 06:41 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented