എംജിയുടെ അഡാപ്റ്റ് പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി ഒരുങ്ങുന്ന രണ്ടാമത്തെ വാഹനവും മഹീന്ദ്രയോട് മത്സരിക്കാനായിരിക്കും എത്തുന്നത്.

അഡാപ്റ്റ് എന്ന ന്യൂ എനർജി വെഹിക്കിൾ പ്ലാറ്റ്‌ഫോമിന്റെ അവതരണത്തിലൂടെ ഇന്ത്യൻ വാഹനവിപണിയിൽ പുതിയൊരധ്യായം തുറന്നിരിക്കുകയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സ്. അഡ്വാൻസ്ഡ് ഡ്രൈവ് ആർക്കിടെക്ചർ പ്ലാറ്റ്‌ഫോം ടെക്‌നോളജി എന്നതിന്റെ ചുരുക്കെഴുത്തായാണ് അഡാപ്റ്റ് എന്ന് നൽകിയിരിക്കുന്നത്. ഇലക്ട്രിക് വെഹിക്കിൾ, ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ, പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ, റേഞ്ച് എക്‌സ്റ്റെൻഡർ ഇലക്ട്രിക് വെഹിക്കിൾ എന്നിവയെ പിന്തുണയ്ക്കുന്ന പ്ലാറ്റ്‌ഫോമാണ് അഡാപ്റ്റ്.
എംജി മോട്ടോഴ്‌സിന്റെ അഡാപ്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ആദ്യം എത്തുന്ന വാഹനം ഒരു ഏഴ് സീറ്റർ എസ്‌യുവി ആയിരിക്കുമെന്നും ഇന്തൊനേഷ്യൻ നിരത്തുകളിൽ എത്തിയിട്ടുള്ള വൂളിങ് എക്സിയോണുമായി സമാനതകളുള്ള വാഹനമായിരിക്കുമെന്നുമാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ചൈനീസ് വാഹന നിർമാതാക്കളായ എസ്എഐസിയുടെ കീഴിലുള്ള കമ്പനികളാണ് വൂളിങ്ങും എംജി മോട്ടോഴ്‌സും. പുതിയ പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുന്ന വാഹനമെന്ന നിലയിൽ കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയെന്നതാണ് എംജിയുടെ ലക്ഷ്യം.
മഹീന്ദ്രയുടെ എക്‌സ്.ഇ.വി. 9എസ് ആയിരിക്കും എംജിയുടെ വാഹനത്തിന്റെ പ്രധാന എതിരാളി. എംജിയുടെ ഈ ഇലക്ട്രിക് വാഹനത്തിന് 69.2 കിലോവാട്ട് ബാറ്ററി പാക്ക് നൽകിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 600 കിലോമീറ്ററാണ് ഈ വാഹനത്തിന് ടെസ്റ്റിങ് ഏജൻസികൾ സാക്ഷ്യപ്പെടുത്തിയിട്ടുള്ള റേഞ്ച്. 201 എച്ച്പി പവറും 310 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറായിരിക്കും ഇതിൽ നൽകുക. അഡാപ്റ്റ് അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആദ്യത്തെ വാഹനം ഓഗസ്റ്റ് മാസത്തിൽ തന്നെ വിപണിയിൽ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എംജിയുടെ അഡാപ്റ്റ് പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി ഒരുങ്ങുന്ന രണ്ടാമത്തെ വാഹനവും മഹീന്ദ്രയോട് മത്സരിക്കാനായിരിക്കും എത്തുന്നത്. ഇതൊരു പ്ലഗ് ഇൻ ഹൈബ്രിഡ് മോഡലായിരിക്കുമെന്നും എക്‌സ്‌യുവി 7എക്‌സ്ഒ ആയിരിക്കും എതിരാളിയെന്നുമാണ് സൂചന. ഇതിൽ 105 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന പെട്രോൾ എൻജിനും 195 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും നൽകും. 125 കിലോമീറ്ററോളം ഇലക്ട്രിക് റേഞ്ചും 1000 കിലോമീറ്ററിൽ അധികം കമ്പൈൻഡ് റേഞ്ചും ലഭിക്കുമെന്നുമാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
ഡിസൈനിലും ഫീച്ചറിലും വൂളിങ് എക്സിയോൺ അല്ലെങ്കിൽ സ്റ്റാർലൈറ്റ് 560 മോഡലിന് സമാനമായിരിക്കും എംജിയുടെ വാഹനം. ബ്ലാക്ക് നിറത്തിലുള്ള ഗ്രില്ലും സ്ലീക്ക് ഡിസൈനിലുള്ള എൽഇഡി ഹെഡ്ലാമ്പും ഡിആർഎല്ലും ഫൈബർ ക്ലാഡിങ് അലങ്കരിക്കുന്ന ബമ്പറുമാണ് മുഖഭാവത്തിന് മാറ്റേകുന്നത്. 18 ഇഞ്ച് വലിപ്പത്തിലുള്ള അലോയി വീലുകളാണ് ഈ വാഹനത്തിന്റെ വിദേശ പതിപ്പുകളിൽ നൽകിയിട്ടുള്ളത്. റാപ്പ് എറൗണ്ട് എൽഇഡി ടെയ്ൽലൈറ്റുകളും ബ്ലാക്ക് നിറത്തിലുള്ള ബമ്പറും സ്പോയിലറും നൽകി ലാളിത്യമുള്ള ഡിസൈനാണ് പിൻഭാഗത്തിനുള്ളത്.
ലാളിത്യമാണ് അകത്തളത്തിന്റെയും മുഖമുദ്ര. ഇരട്ട നിറങ്ങളാണ് അലങ്കാരത്തിന് ഉപയോഗിച്ചിരിക്കുന്നത്. 12.8 ഇഞ്ച് വലിപ്പത്തിലുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 8.8 ഇഞ്ച് വലിപ്പമുള്ള ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററുമാണ് ഡാഷ്ബോർഡിൽ തലയുയർത്തി നിൽക്കുന്നത്. ടു സ്പോക്ക് സ്റ്റിയറിങ് വീൽ, ലെതർ ആവരണമുള്ള സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിങ് പാഡ്, ആറ് സ്പീക്കർ മ്യൂസിക് സിസ്റ്റം എന്നിങ്ങനെ നീളും അകത്തളത്തിലും ഫീച്ചറുകൾ.
Content Highlights: Introduction of the ADAPT (Advanced Drive Architecture Platform Technology)., Supports BEV, HEV, PHEV, and REEV vehicle configurations., First vehicle will be a 7-seater SUV with a 69.2 kWh battery and 600km range., Second vehicle will be a plug-in hybrid competing with Mahindra XUV 7XO., Features include 12.8-inch infotainment and premium interior design.
Published: 18 Jul 2026, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented