
മെഴ്‌സിഡീസ് ബെന്‍സിന്റെ അത്യാഡംബരം സ്വന്തം ഗ്യാരേജിലെത്തിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യര്‍. മെഴ്‌സിഡീസ് എ.എം.ജി. ജ63 എസ്.യു.വിയാണ് ശ്രേയസ് സ്വന്തമാക്കിയിരിക്കുന്നത്. 2.55 കോടി എക്‌സ്‌ഷോറൂം വിലയുള്ള ഈ അത്യാഡംബര വാഹനം മുംബൈയിലെ മെഴ്‌സിഡീസ് ബെന്‍സിന്റെ ഷോറൂമില്‍ നിന്നാണ് താരം വാങ്ങിയത്. ഷോറൂം അധികൃതരാണ് ശ്രേയസ് ബെന്‍സ് കുടുംബത്തിലെത്തിയ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ പുതിയ മെഴ്‌സിഡീസ് ബെന്‍സ് ജി63 ഡ്രൈവ് ചെയ്യുന്നത് ഞങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ടാക്കുന്നു. മെഴ്‌സിഡീസ് സ്റ്റാര്‍ ഫാമിലിയിലേക്ക് നിങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ കവര്‍ ഡ്രൈവുകങ്ങള്‍ ഞങ്ങള്‍ ആസ്വദിക്കുന്നത് പോലെ പുതിയ വാഹനത്തിന്റെ ഡ്രൈവിങ്ങ് നിങ്ങളും ആസ്വദിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നൂവെന്ന കുറിപ്പോടെയാണ് മെഴ്‌സിഡീസ് ഡീലര്‍ഷിപ്പായ ലാന്‍ഡ് മാര്‍ക്ക് കാര്‍സ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
മെഴ്സിഡസ് ഇന്ത്യയിലെത്തിക്കുന്നതില്‍ ഏറ്റവും കരുത്തുള്ളതും ശക്തമായ സുരക്ഷ സംവിധാനങ്ങളുമുള്ള എസ്.യു.വികളിലൊന്നാണ് ജി 63 എ.എം.ജി. 4.0 ലിറ്റര്‍ വി8 ബൈ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നത്. 3982 സി.സിയില്‍ 576 ബി.എച്ച്.പി.പവറും 850 എന്‍.എം. ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. 240 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനം കേവലം 4 .5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കും.
ഹൈ സ്പീഡ് കാറുകളുടെ ആരാധകനാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരമായ ശ്രേയസ് അയ്യര്‍. അദ്ദേഹത്തിന്റെ വാഹനശേഖരത്തിലെ ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ, ഔഡി എസ്5 എന്നീ വാഹനങ്ങളാണ് അദ്ദേഹത്തിന്റെ ഹൈ സ്പീഡ് കാറുകളുടെ പ്രേമത്തിന്റെ ഉദാഹരണം. എന്നാല്‍, ഇപ്പോള്‍ സ്വന്തമാക്കിയിട്ടുള്ള വാഹനം ആഡംബര എസ്.യു.വി. ശ്രേണിയിലുള്ളതാണ്. ഓഫ് ശേഷി ഉള്‍പ്പെടെ മികച്ച കരുത്തുള്ള വാഹനമാണ് ജി വാഗണ്‍ എന്നറിയപ്പെടുന്ന ഈ ആഡംബര വാഹനം.
Content Highlights: Indian cricketer Kolkata Knight Riders caption Shreyas Iyer buys Mercedes Benz AMG G63
Published: 03 Jun 2022, 11:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented