
മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറ്റവും മികച്ച വാഹന കളക്ഷനുകളുടെ ഉടമയാണ് നടനും സംവിധായകനും നിര്‍മാതാവുമായ പൃഥ്വിരാജ്. മലയാള സിനിമയിലെ ആദ്യ ലംബോര്‍ഗിനി ഉടമയായ അദ്ദേഹം അടുത്തിടെയാണ് ഹുറാകാന്‍ വിറ്റ് ലംബോര്‍ഗിനി ഉറുസ് സ്വന്തമാക്കിയത്. ഈ വാഹനത്തിന് പിന്നാലെ മറ്റൊരു ആഡംബര എസ്.യു.വി. കൂടി സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസിന്റെ ജി63 എ.എം.ജിയാണ് അദ്ദേഹം സ്വന്തമാക്കിയ പുതിയ വാഹനം.
കേരളത്തിലെ മുന്‍നിര പ്രീമിയം യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പായ റോയല്‍ ഡ്രൈവില്‍ നിന്നാണ് ഈ വാഹനവും അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ലംബോര്‍ഗിനി ഉറുസും ഇവിടെ നിന്നാണ് അദ്ദേഹം വാങ്ങിയിരുന്നത്. എമറാള്‍ഡ് മെറ്റാലിക് ഗ്രീന്‍ നിറത്തില്‍ ഒരുങ്ങിയിട്ടുള്ള ജി63 എ.എം.ജിയാണ് പൃഥ്വിരാജ് വാങ്ങിയിരിക്കുന്നത്. ഏറ്റവുമധികം സ്‌പെസിഫിക്കേഷനും മികച്ച കസ്റ്റമൈസേഷനും വരുത്തിയിട്ടുള്ള എസ്.യു.വിയാണിതെന്നാണ് റോയല്‍ ഡ്രൈവ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്.
പുതിയ വാഹനത്തിന് ഓണ്‍റോഡ് വില ഏകദേശം നാല് കോടി രൂപ വരുന്ന വാഹനമാണ് മെഴ്‌സിഡീസ് ജി63 എ.എം.ജി. എന്നാല്‍, 2021 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ് റോയല്‍ ഡ്രൈവിലൂടെ പൃഥ്വിരാജിന്റെ ഗ്യാരേജില്‍ എത്തിയിട്ടുള്ളത്. ലംബോര്‍ഗിനി ഉറുസ്, റേഞ്ച് റോവര്‍, ബി.എം.ഡബ്ല്യു 7 സീരീസ്, പോര്‍ഷെ കെയ്ന്‍, മിനി കൂപ്പര്‍ തുടങ്ങിയ വാഹനങ്ങളാണ് പൃഥിരാജിന്റെ ഗ്യാരേജിലുള്ള മറ്റ് ആഡംബര വാഹനങ്ങള്‍.
മെഴ്‌സിഡസ് ഇന്ത്യയിലെത്തിക്കുന്നതില്‍ ഏറ്റവും കരുത്തുള്ളതും ശക്തമായ സുരക്ഷ സംവിധാനങ്ങളുമുള്ള എസ്.യു.വികളിലൊന്നാണ് ജി 63 എ.എം.ജി. 4.0 ലിറ്റര്‍ വി8 ബൈ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നത്. 3982 സി.സിയില്‍ 576 ബി.എച്ച്.പി.പവറും 850 എന്‍.എം. ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. 240 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനം കേവലം 4 .5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കും.
Content Highlights: Actor Prithviraj Sukumaran buys mercedes benz g63 AMG, Royal Drive
Published: 26 Oct 2022, 03:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented