ക്രിക്കറ്റ് താരങ്ങൾക്കിടയിൽ വാഹനപ്രേമം ഏറെയുള്ളയാളാണ് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. നിരവധി ആഡംബര വാഹനങ്ങളാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലുള്ളത്. ഇപ്പോഴിതാ റേഞ്ച് റോവർ സ്പോർട്സ് സ്വന്തമാക്കിയിരിക്കുകയാണ് താരം. 1.6 കോടി രൂപയാണ് എക്സ് ഷോറും വില.
മുംബൈ വിമാനത്താവളത്തിൽനിന്ന് ഒരു സൃഹൃത്തിനൊപ്പം തന്റെ പുത്തൻ റേഞ്ച് റോവറിൽ പാണ്ഡ്യ പുറപ്പെടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. അദ്ദേഹം തന്നെയാണ് വാഹനം ഓടിക്കുന്നത്. 1234 എന്ന നമ്പരാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. പാണ്ഡ്യയുടെ മെഴ്സിഡീസ് ബെൻസ് ജി 63 എഎംജിക്കും ഇതേ നമ്പരാണ്. ലെക്സസ് എൽ.എം 350 എച്ച് അത്യാഡംബര എം.പി.വിയും ഈയിടെ അദ്ദേഹം സ്വന്തമാക്കിയിരുന്നു.
22 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള 11.4 ഇഞ്ചിന്റെ എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, ക്വാഡ് സോൺ ക്ലൈമറ്റ് കൺട്രോൾ, ഓൾ വീൽ ഡ്രൈവ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, എയർ സസ്പെൻഷൻ, അഡാസ് സുരക്ഷ, 3ഡി സറൗണ്ട് മെറീഡിയൻ സൗണ്ട് സിസ്റ്റം എന്നിവ റേഞ്ച് റോവർ സ്പോർടിന്റെ പ്രധാന പ്രത്യേകതകളാണ്.
3.0 ലിറ്റര്‍ ടർബോ ചാർജ്ഡ് V6 പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 394 ബി.എച്ച്.പി. പവറും 550 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. 8സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണുള്ളത്. 346 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമുള്ള V6 ഡീസൽ എഞ്ചിൻ മോഡലുമുണ്ട്.
Content Highlights: Hardik Pandya Buys New Range Rover Sport
Published: 24 Oct 2024, 02:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented