തിരുവനന്തപുരം: ന്ത്രി കെ.എം. ഷാജിയുടെ സ്വകാര്യ ആഡംബര വാഹനത്തിലെ ഔദ്യോഗിക യാത്രയ്ക്കെതിരേ മോട്ടോർ വാഹന കമ്മിഷണർക്ക് പരാതി. സെപ്റ്റംബർ 23-ന് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് നൽകിയ പരാതിയിൽ ഇനിയും നടപടി എടുത്തിട്ടില്ല. സ്വകാര്യ വ്യക്തിയുടെ ആഡംബരക്കാറായ റേഞ്ച് റോവർ വാഹനം കേരള സ്റ്റേറ്റ് ബോർഡും സർക്കാർ ചിഹ്നങ്ങളും പതിച്ച് മന്ത്രി ഉപയോഗിച്ചതിനെതിരേയാണ് പരാതി. മോട്ടോർ വാഹന നിയമത്തിന്റെ ഗുരുതരമായ ലംഘനം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
1988-ലെ മോട്ടോർ വെഹിക്കിൾ ആക്ടിലെ സെക്ഷൻ 39, 40, 41, 43, 52, 66, 1989-ലെ മോട്ടോർ വെഹിക്കിൾ റൂൾസിലെ 92 എ എന്നീ വകുപ്പുകൾ ലംഘിച്ചതിന് നടപടിയെടുക്കണമെന്നാണ് ആവശ്യം. ദേശീയ ചിഹ്നങ്ങളും പേരും ദുരുപയോഗം ചെയ്തതിന് Emblems and Names ( Prevention of Improper Use) Act 1950, State Emblem of India (Prohibition of Improper Use) 2005 എന്നിവ പ്രകാരം നടപടി വേണമെന്നും ആവശ്യമുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 204, 205 പ്രകാരവും കുറ്റം ചെയ്തെന്ന് പരാതിയിൽ മൂന്നുവർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പരിശോധന നടത്തി കുറ്റങ്ങൾ കണ്ടെത്തിയാൽ ആഡംബര വാഹനം പിടിച്ചെടുക്കണമെന്നും ആവശ്യമുണ്ട്. അഡ്വ. അതുൽ ടോം ആണ് പരാതിനൽകിയത്. പരാതിയുടെ കോപ്പി കണ്ണൂർ ഇരിട്ടി ജോയിന്റ് ആർ.ടി.ഒ.യ്ക്കും നൽകിയിരുന്നു.
Published: 28 Sept 2026, 03:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented