ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ ഫിയറ്റ് 1954-ലാണ് ഇന്ത്യയിലേക്ക് എത്തുന്നത്. 1100 എന്ന മോഡലുമായാണ് ഫിയറ്റിന്റെ ഇന്ത്യ പ്രവേശനം.

ധര്‍മേന്ദ്രയും അദ്ദേഹം സ്വന്തമാക്കിയ ആദ്യ വാഹനവും | Photo: AFP, Instagram
90 വയസ് തികയാന്‍ കേവലം 13 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മേന്ദ്രയുടെ വിയോഗം. ഒരു സിനിമ പാരമ്പര്യവും അവകാശപ്പെടാനില്ലാതെ വെള്ളിത്തിരയിലെത്തി 300-ഓളെ സിനിമകളില്‍ അഭിനയിച്ചാണ് അദ്ദേഹം യാത്രയാകുന്നത്. എല്ലാ സിനിമതാരങ്ങളെയും പോലും വാഹനപ്രേമിയായിരുന്ന ധര്‍മേന്ദ്ര ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ഒരു വാഹനമുണ്ട് അദ്ദേഹത്തിന്റെ ഗ്യാരേജില്‍. ഫിയറ്റിന്റെ 1100 എന്ന ഒരു കുഞ്ഞന്‍ കാര്‍.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ഈ വാഹനവുമായുള്ള ബന്ധത്തെ കുറിച്ച് ഒരു വീഡിയോയില്‍ പറയുന്നത്. താന്‍ സിനിമയില്‍ എത്തിയ കാലത്ത് ഏറെ ആഗ്രഹിച്ച് സ്വന്തമാക്കിയ വാഹനമാണെന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം പറഞ്ഞത്. 1960-ല്‍ ധര്‍മേന്ദ്ര ഏറെ ആഗ്രഹിച്ച് ആദ്യമായി സ്വന്തമാക്കിയ വാഹനത്തിന്റെ വിശേഷങ്ങളാണ് വീഡിയോയും ചിത്രങ്ങളും ഉള്‍പ്പെടെ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
1960 മോഡല്‍ ഫിയറ്റ് 1100 കാറാണ് അദ്ദേഹം ആദ്യമായി സ്വന്തമാക്കിയത്. എന്നാല്‍, അന്ന് അദ്ദേഹം അതിനായി ചിലവാക്കിയ പണമാണ് ആളുകളില്‍ കൗതുകം നിറയ്ക്കുന്നത്. 18,000 രൂപയ്ക്കാണ് താന്‍ ഈ വാഹനം സ്വന്തമാക്കിയതെന്നും അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നു. എന്നാല്‍, അക്കാലത്ത് 18,000 രൂപ വലിയ ഒരു സംഖ്യയായിരുന്നു എന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. വളരെ മനോഹരമായാണ് അദ്ദേഹം ആ വാഹനം പരിപാലിക്കുന്നത്.
ഇതാണ് എന്റെ ആദ്യ വാഹനം, 18,000 രൂപയ്ക്ക് ഞാന്‍ വാങ്ങിയ കാര്‍. ഞാന്‍ ഇത് ശ്രദ്ധയോടെ പരിപാലിക്കുന്നു. ഇത് എപ്പോഴും എനിക്കൊപ്പമുണ്ടാകും. പോരാളിക്ക് ദൈവം നല്‍കിയ ഏറ്റവും വലിയ അനുഗ്രഹം എന്നാണ് ഞാന്‍ ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത് എന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്. എന്റെ ആദ്യ വാഹനം, എന്റെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞ് എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ ഫിയറ്റ് 1954-ലാണ് ഇന്ത്യയിലേക്ക് എത്തുന്നത്. 1100 എന്ന മോഡലുമായാണ് ഫിയറ്റിന്റെ ഇന്ത്യ പ്രവേശനം. വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തിച്ചായിരുന്നു അന്ന് ഈ വാഹനത്തിന്റെ വില്‍പ്പന. 1089 സിസി പെട്രോള്‍ എന്‍ജിനായിരുന്നു ഈ വാഹനത്തില്‍ നല്‍കിയിരുന്നത്. 36 മുതല്‍ 51 എച്ച്പി വരെ പവറും 72 എന്‍എം ടോര്‍ക്കും നല്‍കിയിരുന്ന ഈ വാഹനത്തില്‍ നാല് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും നല്‍കിയിരുന്നു.
Content Highlights: Explore Dharmendra`s cherished 1960 Fiat 1100, his first car bought for ₹18,000. A true automotive gem he still adores.
Published: 24 Nov 2025, 06:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented