മെക്സിക്കോ സിറ്റി: വിഖ്യാത ചിത്രം ‘അപ്പോക്കലിപ്റ്റോ’യിലൂടെയും നെറ്റ്ഫ്ളിക്സ് പരമ്പരയായ ‘നാർക്കോ: മെക്സിക്കോ’യിലൂടെയും ആഗോളശ്രദ്ധ നേടിയ മെക്സിക്കൻ നടൻ ഹെറാർഡോ ടരസെന (55) അന്തരിച്ചു. ജനുവരി 31-ന് ടരസെന അന്തരിച്ചവിവരം മെക്സിക്കൻ ഫിലിം അക്കാദമിയാണ് പുറംലോകത്തെ അറിയിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ.
1970-ൽ മെക്സിക്കോ സിറ്റിയിലാണ് ജനനം. തിയേറ്റർ ആർട്സിൽ ബിരുദം നേടിയ അദ്ദേഹം നാടകങ്ങളിലൂടെയാണ് സിനിമയിലെത്തിയത്. 1990-കളിൽ സിനിമയിൽ സജീവമായി.മെൽ ഗിബ്സണിന്റെ അപ്പോക്കലിപ്റ്റോയിൽ ‘മിഡിൽ ഐ’ എന്ന പ്രതിനായക കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് ടരസെനയ്ക്ക് വലിയ ആരാധകവൃന്ദത്തെ നേടിക്കൊടുത്തു.
ക്രൂരതയുടെയും വന്യതയുടെയും പര്യായമായിരുന്നു ആ കഥാപാത്രം. 2018-20 കാലത്ത് സംപ്രേഷണം ചെയ്ത ‘നാർക്കോസ്: മെക്സിക്കോ’ എന്ന പരമ്പരയിലെ ‘പാബ്ലോ അക്കോസ്റ്റ’ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.
‘മെക്സിക്കൻ ഓസ്കർ’ എന്നറിയപ്പെടുന്ന ‘ഏരിയർ’ പുരസ്കാരത്തിന് മൂന്നുതവണ നാമനിർദേശം ലഭിച്ചിട്ടുണ്ട്. ‘ക്യൂൻ ഓഫ് ദ സൗത്ത്’, ‘ദ വയലിൻ’, ‘സർവൈവിങ് മൈ ക്വിൻസീ എറ’, ‘ടെക്സസ് റൈസിങ്’, ‘സിൻ നോംബ്രെ’, ‘മാൻ ഓൺ ഫയർ’, ‘ദ മെക്സിക്കൻ’, ‘സേവിങ് പ്രൈവറ്റ് പെരെസ്’ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. 30-ലേറെ നാടകങ്ങളിലും അഭിനയിച്ചു. നൃത്തസംഘത്തിന്റെ ഭാഗമായി വിവിധ ചലച്ചിത്രമേളകളിലും പ്രവർത്തിച്ചിട്ടുണ്ട്.
Content Highlights: Mexican actor Gerardo Taracena, famed for `Apocalypto` and `Narcos: Mexico`, has died at 55. Read about his memorable roles and career.
Published: 05 Feb 2026, 08:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented