ചിരിച്ചും ചിരിപ്പിച്ചും തുറന്നടിച്ചും സലിംകുമാർ; അഭിനയപ്രതിഭയ്ക്ക് കണ്ണീർപ്രണാമം
സലീം കുമാർ.....ഒരേസമയം മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും കടന്നുപോയ അപൂർവം കലാകാരന്മാരിൽ ഒരാൾ. മിമിക്രി വേദികളിലൂടെ കൊച്ചിൻ കലാഭവനിലേക്കും അവിടെനിന്ന് മലയാള സിനിമയിലേക്കും പടർന്ന് പന്തലിച്ച സലീം കുമാറിൽ ഏൽപിക്കപ്പെട്ട ഓരോ കഥാപാത്രവും ഭദ്രമായിരുന്നു.
സ്റ്റേജ് ഷോകളിലെ തനതായ ശൈലിയും വേറിട്ട ശബ്ദവും അദ്ദേഹത്തെ പെട്ടെന്ന് ശ്രദ്ധേയനാക്കിയെങ്കിൽ 'കോമഡി ടൈം' പോലുള്ള പരിപാടികൾ സലീംകുമാറിനെ ജനപ്രിയനാക്കി മാറ്റി. 90-കളുടെ അവസാനത്തോടെ സിനിമയിലെത്തിയ സലീം കുമാർ, വേറിട്ട അഭിനയശൈലിയും ശരീരഭാഷയും കൊണ്ട് വളരെ പെട്ടെന്ന് തന്നെ ഹാസ്യവേഷങ്ങളിൽ സ്വന്തമായൊരു ഇടം കണ്ടെത്തി.
ട്രോൾ പേജുകളിലും, സൗഹൃദ സംഭാഷണങ്ങളിലും, എന്തിന് നമ്മുടെ നിത്യജീവിതത്തിൽ പോലും സലിം കുമാർ എന്ന നടന്റെ ഡയലോഗുകൾ ഇല്ലാത്ത ഒരു ദിവസം പോലുമില്ല!
ലാൽ ജോസ് സംവിധാനം ചെയ്ത 'അച്ഛനുറങ്ങാത്ത വീടിലൂടെ'യാണ് സലിം കുമാർ എന്ന വേഴ്‌സറ്റൈൽ ആക്ടറിനെ നാം കാണുന്നത്. അന്നുവരെ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ സലിം കുമാർ തന്നെയോ ഇതെന്ന് അതിശയിപ്പിച്ച പെർഫോമൻസ്. തമാശക്കാരന്റെ മുഖംമൂടി അഴിച്ചുവെച്ച്, സാമുവലായി ഒരു പിതാവിന്റെ വേദന സ്‌ക്രീനിൽ ജീവിച്ചു കാണിച്ചപ്പോൾ ഓരോ കാഴ്ചക്കാരന്റെയും നെഞ്ചുലച്ചു. 2005ലെ സംസ്ഥാനപുരസ്‌കാരത്തിന് സലിംകുമാറിന് ലഭിക്കുന്നതും ആ മികവിനായിരുന്നു. ഒരു ആയുസ്സിന്റെ മുഴുവൻ പ്രാർഥനയുമായി മക്കയിലേക്ക് പോകാൻ കൊതിച്ച 'ആദാമിന്റെ മകൻ അബു'വിലെ അബുവായി അദ്ദേഹം മാറിയപ്പോൾ, ആ അഭിനയ മികവിന് മുന്നിൽ 2010ലെ ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും തേടിയെത്തി.
2013ൽ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ മികച്ച ഹാസ്യനടനുള്ള അഭിനയത്തിന് പുറമെ സംവിധാനത്തിലും രചനയിലും സലീംകുമാർ മികവുതെളിയിച്ചു. 'കറുത്ത ജൂതൻ', 'ദൈവമേ കൈതൊഴാം കെ. കുമാറാകണം' എന്നീ സിനിമകൾ അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയും സിനിമാ ബോധവും നമുക്ക് മുന്നിൽ വരച്ചിട്ടു. നിലപാടുകളും അഭിപ്രായങ്ങളും പറയാൻ അത് രാഷ്ട്രീയമായാൽപോലും മടികാട്ടാത്ത വ്യക്തിത്വം കൂടിയായിരുന്നു സലിംകുമാർ. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറെ ആവേശത്തോടെ, കുറിക്ക് കൊള്ളുന്ന മറുപടിയുമായി യുഡിഎഫ് വേദികളിൽ നിറഞ്ഞുനിന്ന സലിം കുമാറിനെ കേരളം കണ്ടു.
ജീവിതത്തിലെ കഠിനമായ പ്രതിസന്ധികളെയും രോഗാവസ്ഥകളെയും അസാമാന്യമായ ആത്മവിശ്വാസത്തോടെയും തമാശ കലർന്ന ലാഘവത്തോടെയും നേരിട്ട വ്യക്തിത്വമാണ് സലീം കുമാർ. ആ പേര് ഹാസ്യത്തിനൊപ്പം തന്നെ ഗൗരവമേറിയ അഭിനയത്തിന്റെ പര്യായമായും മലയാള സിനിമാ ചരിത്രത്തിൽ എന്നും നിലനിൽക്കും. രാഷ്ട്രീയത്തിലായാലും സിനിമയിലായാലും നിലപാടുകൾ
Content Highlights: Transition from mimicry artist to a versatile actor in Malayalam cinema. Critical acclaim for serious roles in 'Achanurangatha Veedu' and 'Adaminte Makan Abu'. Recognition with National and State awards for acting excellence. Contribution to filmmaking as a director and screenwriter. Unwavering political involvement and social commentary.
Published: 07 Jun 2026, 12:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented