
ഒരിക്കല്‍പ്പോലും നേരില്‍ക്കാണാതെയാണ് രാകേഷ് ബാബു ഒരു 'പോര്‍ഷെ കാര്‍' ഉണ്ടാക്കിയത്. ഒറിജിനിലിനെ വെല്ലുന്ന കുഞ്ഞന്‍ മോഡല്‍. രണ്ടുപേര്‍ക്കിരുന്ന് ഓടിക്കാവുന്നത്. കാര്യമറിഞ്ഞ് എറണാകുളത്തെ പോര്‍ഷെയുടെ അംഗീകൃത ഷോറൂം ഉടമകള്‍ രാകേഷിനെയും കാറിനെയും അങ്ങോട്ടു ക്ഷണിച്ചു. ഇതിന്റെ നിര്‍മാണക്കഥ ചോദിച്ചറിഞ്ഞ അവര്‍ പോര്‍ഷെയുടെ നാടായ ജര്‍മനിയിലേക്കും വിവരമെത്തിച്ചിരിക്കുകയാണ്. നിര്‍മാതാക്കളുടെ പ്രതിനിധികള്‍ കാണാനെത്തുമെന്നാണ് വിവരം.
അത്യാഡംബര വാഹനമായ പോര്‍ഷെയുടെ സഞ്ചരിക്കുന്ന മോഡല്‍ കളവംകോടം ഇന്ദ്രധനുസ്സില്‍ സുരേഷിന്റെ മകന്‍ രാകേഷ് ബാബുവൊരുക്കിയത് 70,000 രൂപയ്ക്കാണ്. സൈക്കിള്‍റിക്ഷ കിറ്റുകൊണ്ടുള്ള ഇലക്ട്രിക്ക് എന്‍ജിനും ജി.ഐ. ഷീറ്റുംകൊണ്ടാണ് രാകേഷിന്റെ പോര്‍ഷെ നിര്‍മാണം. രണ്ടരമീറ്റര്‍ നീളവും ഒരുമീറ്ററോളം വീതിയുമുണ്ട്.
മോഡല്‍ യുട്യൂബില്‍ കണ്ടാണ് പണിതത്. ജി.ഐ. ഷീറ്റിലാണെങ്കിലും പെയിന്റിങ്ങിലടക്കം മികവു നിലനിര്‍ത്താന്‍ ശ്രമിച്ചു. 750 വാട്ട്സ് മോട്ടോറാണെന്നതിനാല്‍ 300 കിലോയോളം വഹിക്കും. ഓടിച്ചുപോകാമെങ്കിലും നിയമപരമായി സാധിക്കില്ല. വണ്ടിയിപ്പോള്‍ ബെംഗളൂരുവില്‍ ഒരു പ്രദര്‍ശനത്തിനു കൊണ്ടുപോയിരിക്കുകയാണ്.
ഫോക്സ് വാഗണ്‍, ഔഡി, ലാന്‍ഡ് റോവര്‍ തുടങ്ങി 12 ഓളം കാറുകളുടെ ചെറുമോഡലും ഇതേ തരത്തില്‍ ഉണ്ടാക്കിയിട്ടുണ്ട് ഇദ്ദേഹം. എല്ലാം ഓടിക്കാവുന്നവ. പോര്‍ച്ചിലോ മുറ്റത്തോ ഒരു അലങ്കാരവസ്തുവാക്കാന്‍ ഇപ്പോള്‍ ആളുകള്‍ മോഡല്‍ പറഞ്ഞ് ഉണ്ടാക്കിവാങ്ങുന്നുണ്ട്.
ഐ.ടി.ഐ. പഠനംകഴിഞ്ഞു തുടങ്ങിയ വാഹനപരീക്ഷണമാണ് ഇതുവരെയെത്തിയത്. രാകേഷ് ബ്ലോഗറായ 'സുഡൂസ് കസ്റ്റംസ്' എന്ന യുട്യൂബ് ചാനലിന് മൂന്നേകാല്‍ ലക്ഷത്തോളം വരിക്കാരുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത് രണ്ടരലക്ഷം പേരും.
Content Highlights: Cherthala native Rakesh build mini porsche car by spending 70,000 rupees
Published: 10 Nov 2023, 08:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented