പുണെ: പുണെയിൽ ആഡംബരകാർ ഇടിച്ച് രണ്ട് ഐ.ടി. ജീവനക്കാർ മരിച്ചസംഭവത്തിൽ മദ്യലഹരിയില്‍ കാറോടിച്ച 17-കാരനെ ഒബ്‌സര്‍വേഷന്‍ ഹോമില്‍നിന്ന് ഉടൻ മോചിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി. കൗമാരക്കാരന്റെ ബന്ധു സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലാണ് വിധി. 17-കാരന്റെ മാതാപിതാക്കളും മുത്തച്ഛനും അറസ്റ്റിലായതിനാൽ കുട്ടിയുടെ സംരക്ഷണചുമതല കുട്ടിയുടെ ബന്ധുവിനാണ്.
കസ്റ്റഡി ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് കോടതിയുടെ വിലയിരുത്തൽ. അതിനാൽ, 17-കാരനെ കുടുംബത്തോടൊപ്പം വിടണം. കുട്ടിയെ നല്ല നിലയിലാക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. കുട്ടിയെ ഒരു മനഃശാസ്ത്രജ്ഞൻ്റെ അടുത്തേക്ക് അയച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
മേയ് 19-ന് പുലര്‍ച്ചെ 2.15-ഓടെയാണ് 17-കാരന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് ബൈക്ക് യാത്രക്കാരായ യുവ എന്‍ജിനിയര്‍മാര്‍ കൊല്ലപ്പെട്ടത്. പുണെയിലെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരായ അശ്വിനി കോസ്റ്റ (24) അനീഷ് ആവാഡിയ (24) എന്നിവര്‍ക്കാണ് സംഭവത്തില്‍ ജീവന്‍ നഷ്ടമായത്. പ്ലസ്ടു ജയിച്ചതിന്റെ പാര്‍ട്ടി കഴിഞ്ഞ് മദ്യലഹരിയിലാണ് 17-കാരന്‍ അതിവേഗത്തില്‍ പോര്‍ഷെ കാറില്‍ യാത്രചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അതിനിടെ, അപകടം നടന്ന് 15 മണിക്കൂറിനുള്ളില്‍ 17-കാരന് ജാമ്യം അനുവദിച്ചത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. റോഡപകടങ്ങളെക്കുറിച്ച് ഉപന്യാസം എഴുതുക, രണ്ടാഴ്ച ട്രാഫിക് പോലീസിനൊപ്പം പ്രവര്‍ത്തിക്കുക, കൗണ്‍സിലിങ്ങിന് വിധേയമാവുക തുടങ്ങിയ ഉപാധികളോടെയാണ് 17-കാരന് ജാമ്യം അനുവദിച്ചിരുന്നത്. ഇത് വാര്‍ത്തായയതോടെ പുണെ അപകടം ദേശീയശ്രദ്ധ നേടി.
സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച 17-കാരന്റെ പിതാവ് വിശാല്‍ അഗര്‍വാള്‍, മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാള്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. അപകടസമയത്ത് വാഹനമോടിച്ചത് കുടുംബഡ്രൈവറാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇവരുടെ ശ്രമം. കുറ്റം ഏറ്റെടുക്കാനായി കുടുംബഡ്രൈവറെ തട്ടിക്കൊണ്ടുപോയി സമ്മര്‍ദംചെലുത്തിയതായും കണ്ടെത്തിയിരുന്നു.
Content Highlights: High Court Orders Pune Porsche Teen's Release
Published: 25 Jun 2024, 03:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented