1200 സിസിയില്‍ താഴെ എന്ജിന് ശേഷിയുള്ളതും 909 കിലോഗ്രാമില്‍ താഴെ ഭാരമുള്ളതുമായി വാഹനങ്ങളെ സിഎഎഫ്ഇ 3 നിര്‍ദേശങ്ങളില്‍ ഒഴിവാക്കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്.

വാഹനങ്ങളുടെ ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനും കാർബൺ എമിഷൻ കുറയ്ക്കുന്നതിനുമായി 2027 ഏപ്രിലിൽ നടപ്പാക്കാനൊരുങ്ങുന്ന കോർപറേറ്റ് ആവറേജ് ഫ്യുവൽ എഫിഷൻസി 3-യിൽ (സിഎഎഫ്ഇ 3) ചെറിയ വാഹനങ്ങൾക്ക് നൽകിയിരുന്ന ഇളവുകൾ ഒഴിവാക്കി കേന്ദ്ര സർക്കാർ. സിഎഎഫ്ഇ 3-യിൽ സർക്കാർ നൽകുന്ന ഇളവുകൾ ഒരു വാഹന നിർമാതാവിന് മാത്രമേ ഗുണം ചെയ്യൂവെന്ന ടാറ്റയുടെയും മഹീന്ദ്രയുടെയും വാദങ്ങൾ കണക്കിലെടുത്താണ് ഇളവുകൾ സർക്കാർ റദ്ദാക്കിയത്.
നാല് മീറ്ററിൽ താഴെ വലിപ്പമുള്ളതും 1200 സിസിയിൽ താഴെ എൻജിൻ ശേഷിയുള്ളതും 909 കിലോഗ്രാമിൽ താഴെ ഭാരമുള്ളതുമായി വാഹനങ്ങളെ സിഎഎഫ്ഇ 3 നിർദേശങ്ങളിൽ ഒഴിവാക്കുമെന്നായിരുന്നു 2025-ൽ സർക്കാർ പുറത്തിറക്കിയ കരട് നിർദേശത്തിൽ വ്യവസ്ഥ ചെയ്തിരുന്നത്. ഇത്തരം ഇളവുകൾ നേടുന്ന കാർ നിർമാതാക്കൾ ഓരോ കാറും ഒരു കിലോമീറ്ററിൽ പുറന്തള്ളുന്ന കാർബൺ ഡയോക്‌സൈഡ് മൂന്ന് ഗ്രാം വീതം കുറയ്ക്കണമെന്ന് മാത്രമായിരുന്നു നിർദേശം. ഈ വിഭാഗത്തിലെ വാഹന ശ്രേണിയുടെ 95 ശതമാനവും മാരുതി സുസുക്കിയുടെ കൈവശമാണ്.
പ്രകൃതിസൗഹാർദ വാഹനങ്ങളായി വിശേഷിപ്പിക്കുന്ന ഇലക്ട്രിക്, ഹൈബ്രിഡ് കാറുകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനായി സിഎഎഫ്ഇ 3-ലെ മറ്റ് നിർദേശങ്ങൾ കൂടുതൽ കർശനമാക്കാനാണ് സർക്കാർ നീക്കം. സിഎഎഫ്ഇ 3-ലെ കരട് നിർദേശങ്ങൾ അനുസരിച്ച് ഇത് നടപ്പാക്കുന്നതോടെ വാഹനങ്ങൾക്ക് ഉയർന്ന മൈലേജ് ഉറപ്പാക്കുകയും കുറഞ്ഞ കാർബൺ എമിഷൻ നടപ്പാക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സിഎഎഫ്ഇ-3 അനുസരിച്ച് ഡ്രൈവർ സീറ്റ് ഉൾപ്പെടെ ഒമ്പത് സീറ്റുകളുള്ളതും 3500 കിലോഗ്രാമിൽ താഴെ ഭാരമുള്ളതുമായ വാഹനങ്ങൾ എം1 വിഭാഗത്തിലാണ് വരുന്നത്. ഈ വാഹനങ്ങൾക്ക് കർശനമായ എമിഷൻ മനദണ്ഡങ്ങളാണ് നടപ്പാക്കുന്നത്. ഓരോ അഞ്ച് വർഷത്തിലും ഈ മാനദണ്ഡങ്ങളും ഭേദഗതികളും വരുത്തും. ഭാരമേറിയ വാഹനങ്ങൾക്കുള്ള ഇളവുകളും കുറച്ചിട്ടുണ്ട്. ഇന്ധനക്ഷമത ഉയർത്തുന്നതിനുള്ള കർശനമായ നടപടികളാണ് ഇത്തരം വാഹനങ്ങൾ നേരിടേണ്ടി വരുന്നത്.
Content Highlights: India`s government has removed exemptions for small cars under CAFE 3 fuel efficiency norms. Tata & Mahindra argued exemptions favored only one automaker.
Published: 11 Feb 2026, 10:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented