കൊച്ചി: ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡി. അടുത്തിടെ അവതരിപ്പിച്ച ഇ-എസ്.യു.വി.യായ ബി.വൈ.ഡി. ആറ്റോ-3-ന്റെ വില പ്രഖ്യാപിച്ചു. 33.99 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. 

To advertise here,

ഇതിനോടകം ഏതാണ്ട് 1,500 കാറുകള്‍ക്ക് ബുക്കിങ് ലഭിച്ചതായി കമ്പനി ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് ( ഇലക്ട്രിക് യാത്രാ വാഹന വിഭാഗം) സഞ്ജയ് ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ബ്ലേഡ് ബാറ്ററിയാണ് ഉപയോഗിച്ചിട്ടുള്ളത്. 50 മിനിറ്റുകൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 521 കിലോമീറ്റര്‍ വരെ ഓടും.

എല്‍2 അഡ്വാന്‍സ്ഡ് ഡ്രൈവിങ് അസിസ്റ്റന്റ്സ് സിസ്റ്റം, ഏഴ് എയര്‍ബാഗുകള്‍, 12.8 ഇഞ്ച് അഡാപ്റ്റീവ് റൊട്ടേറ്റിങ് സ്‌ക്രീന്‍, 360 ഡിഗ്രി ഹോളോഗ്രാഫിക് ട്രാന്‍സ്പരന്റ് ഇമേജിങ് സിസ്റ്റം, എന്‍.എഫ്.സി. കാര്‍ഡ് കീ, വി.ടി.ഒ.എല്‍. മൊബൈല്‍ പവര്‍ സ്റ്റേഷന്‍ തുടങ്ങിയവ ആറ്റോയുടെ സവിശേഷതകളാണ്.