
ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള കലാകാരിയാണ് സ്‌നേഹ ശ്രീകുമാര്‍. നര്‍ത്തകിയെന്ന നിലയിലും ശ്രദ്ധനേടിയിട്ടുള്ള ഈ താരം തന്റെ യാത്രകള്‍ക്കായി ഏറ്റവും മികച്ച ഒരു എസ്.യു.വി സ്വന്തമാക്കിയിരിക്കുകയാണ്. ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ ടൊയോട്ട നിരത്തുകളില്‍ എത്തിച്ചിട്ടുള്ള അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്ന മിഡ് സൈസ് എസ്.യു.വിയാണ് സ്‌നേഹ ശ്രീകുമാര്‍ തന്റെ യാത്രകള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
സ്‌നേഹ തന്നെയാണ് പുതിയ സന്തോഷം സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം എന്ന കുറിപ്പോടെയാണ് താരം പുതിയ വാഹനം സ്വന്തമാക്കിയ വിവരം പങ്കുവെച്ചത്. സ്‌പോര്‍ട്ടിന്‍ റെഡ് വിത്ത് മിഡ്‌നൈറ്റ് ബ്ലാക്ക് കളര്‍ കോമ്പിനേഷനിലുള്ള ഹൈറൈഡറാണ് ഇവര്‍ തിരഞ്ഞെടുത്തത്. വേരിയന്റുകള്‍ക്ക് അനുസരിച്ച് 16.66 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് ഹൈറൈഡറിന്റെ എക്‌സ്‌ഷോറൂം വില.
ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള എസ്.യു.വി. എന്ന സവിശേഷതയ്‌ക്കൊപ്പം ലുക്കിലും ഏറെ മുമ്പന്തിയിലാണ് ഹൈറൈഡര്‍. പിയാനോ ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ഗ്രില്ലും അതില്‍ നല്‍കിയിട്ടുള്ള ക്രോമിയം ലൈനുമാണ് മുഖ്യ ആകര്‍ഷണം. ഇതിനോട് ചേര്‍ന്ന് രണ്ട് ലൈനുകള്‍ പോലെയുള്ള ഡി.ആര്‍.എല്‍, ബമ്പറില്‍ സ്ഥാനം ഉറപ്പിച്ചിട്ടുള്ള എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, വലിയ എയര്‍ഡാം സില്‍വര്‍ ആവരണം നല്‍കിയിട്ടുള്ള ലോവര്‍ ലിപ്പ് എന്നിവയാണ് ഈ വാഹനത്തിന്റെ മുഖം അലങ്കരിക്കുന്നത്.
പ്രീമിയം ടച്ച് തോന്നുന്ന ഇന്റീരിയറാണ് ഹൈറൈഡറിലുള്ളത്. ഇരട്ട നിറങ്ങളിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. ലെതര്‍ ഇന്‍സേര്‍ട്ടുകള്‍ നല്‍കി അലങ്കരിച്ചിരിക്കുന്ന ഡാഷ്ബോര്‍ഡ്, സോഫ്റ്റ് മെറ്റീരിയലില്‍ തീര്‍ത്തിട്ടുള്ള ഡോര്‍പാഡുകള്‍ തുടങ്ങിയവ ഇന്റീരിയറിന് പ്രീമിയം ഭാവം നല്‍കുന്നു. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍ തുടങ്ങിയവ മാരുതിയുടെ സംഭാവനകളാണ്. വെന്റിലേറ്റഡ് സീറ്റുകള്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകളും അകത്തളത്തെ കൂടുതല്‍ ആഡംബരമാക്കും.
സ്ട്രോങ്ങ് ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ ഇന്ത്യയിലെത്തുന്ന ആദ്യ മിഡ്-സൈസ് എസ്.യു.വിയാണ് ഹൈറൈഡര്‍. ടൊയോട്ടയുടെ നാലാം തലമുറ ഇഡ്രൈവ് ഹൈബ്രിഡ് സാങ്കേതികവിദ്യക്കൊപ്പം 1.5 ലിറ്റര്‍ അറ്റ്കിസണ്‍ സൈക്കിള്‍ എന്‍ജിനാണ് ഹൈബ്രിഡ് മോഡലിലുള്ളത്. 92 ബി.എച്ച്.പി. കരുത്തും 122 എന്‍.എം. ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. ഹൈബ്രിഡിലെ ഇലക്ട്രിക് മോട്ടോറിന്റെ കരുത്ത് 79 എച്ച്.പി.യും ടോര്‍ക്ക് 141 എന്‍.എമ്മും ആണ്.
മാരുതി സുസുക്കിയുടെ 1.5 ലിറ്റര്‍ ഹൈബ്രിഡ് എന്‍ജിനാണ് മൈല്‍ഡ് ഹൈബ്രിഡ് മോഡലിന് കരുത്ത് പകരുന്നത്. 103 എച്ച്.പി. കരുത്തും 137 എന്‍.എം. ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുണ്ട്. ഹൈബ്രിഡ് മോഡലില്‍ 27 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ടൊയോട്ട ഉറപ്പുനല്‍കുന്നത്. ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള ഇലക്ട്രിക് മോഡില്‍ 25 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് നിര്‍മാതാക്കളുടെ ഉറപ്പ്.
Content Highlights: Actress Sneha Sreekumar buys Toyota Urban Cruiser Hyryder
Published: 15 Sept 2024, 03:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented