കുഷാഖിന്റെ അടിസ്ഥാന രൂപത്തില് മാറ്റം വരുത്താതെ ഏതാനം കോസ്‌മെറ്റിക് പുതുമകളുമായാണ് 2026 കുഷാഖ് ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയുടെ വാഹന വിപണിയിൽ സ്‌കോഡയെ ചുവടുറപ്പിച്ച് നിർത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന വാഹനമാണ് കുഷാഖ് എന്ന മിഡ് സൈസ് എസ്‌യുവി. 2021-മുതൽ ഇന്ത്യൻ നിരത്തുകളിൽ സജീവ സാന്നിധ്യമായ ഈ വാഹനം അതിന്റെ ആദ്യ മുഖംമിനുക്കൽ നടത്തിയിരിക്കുകയാണ്. ജനുവരി 20 ഇന്ത്യയിൽ പ്രദർശിപ്പിച്ച 2026 കുഷാഖിന്റെ നിർമാണം ആരംഭിച്ചതായി സ്‌കോഡ അറിയിച്ചു. പുണെ, ചകാനിലെ പ്ലാന്റിൽ നിന്നാണ് പുതിയ കുഷാഖിന്റെ ആദ്യ യൂണിറ്റ് പുറത്തിറങ്ങിയിരിക്കുന്നത്.
കുഷാഖിന്റെ അടിസ്ഥാന രൂപത്തിൽ മാറ്റം വരുത്താതെ ഏതാനം കോസ്‌മെറ്റിക് പുതുമകളുമായാണ് 2026 കുഷാഖ് ഒരുക്കിയിരിക്കുന്നത്. ഗ്രില്ലിൽ എൽഇഡി ലൈറ്റ്, ടെയിൽ ലാമ്പ് യൂണിറ്റ് മൊത്തം എൽഇഡിയായി, പിന്നിലെ സ്‌കോഡ എന്ന എഴുത്തും എൽഇഡിയായി. നാല് വീലുകളിലും ഡിസ്‌ക് ബ്രേക്ക് വന്നു എന്നതും പ്രധാന മാറ്റമാണ്.
സ്റ്റാൻഡേർഡായി സൺറൂഫ് (ഉയർന്ന വേരിയന്റിൽ പനോരമിക്), പിൻസീറ്റ് മസാജർ, 491 ലിറ്റർ ബൂട്ട് സ്‌പേസ്, ഗൂഗിളിന്റെ AI കമ്പാനിയൻ-ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 26.03 സെന്റീമീറ്റർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫ്രണ്ട് പാർക്കിങ് സെൻസർ, ആറ് രീതിയിൽ ക്രമീകരിക്കാവുന്ന വെന്റിലേറ്റഡ് മുൻ സീറ്റുകൾ എന്നിങ്ങനെ നീളുന്നു ഫീച്ചറുകൾ. ബേസ് വേരിയന്റിൽ റെയിൻ സെൻസിങ് വൈപ്പർ ഫീച്ചർ ഉണ്ടെന്നതും പ്രത്യേകതയാണ്.
സുരക്ഷയുടെ കാര്യത്തിലും കമ്പനി വിട്ടുവീഴ്ച ചെയ്തിട്ടില്ല. ആറ് എയർ ബാഗുകൾ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. നാൽപ്പധികം മറ്റ് സേഫ്റ്റി ഫീച്ചറുകളുമുണ്ട്. സ്‌കോഡ-ഫോക്സ്വാഗൺ കൂട്ടുക്കെട്ടിൽ വികസിപ്പിച്ചിട്ടുള്ള MQB-AO-IN പ്ലാറ്റ്‌ഫോമിൽ തന്നെയാണ് പുതിയ കുഷാഖും ഒരുങ്ങിയിരിക്കുന്നത്.
1.5 ലിറ്റർ ടർബോ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നീ എൻജിൻ ഓപ്ഷനുകളാണുള്ളത്. 1.0 ലിറ്റർ മോഡലിൽ 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നൽകി എന്നതാണ് പ്രധാന മാറ്റം. ഇത് ഈ സെഗ്മെന്റിലെ ആദ്യത്തെ ട്രാൻസ്മിഷനാണ്. 1.0 ലിറ്റർ എൻജിൻ 114 എച്ച്പി പവറും 178 എൻഎം ടോർക്കും, 1.5 ലിറ്റർ എൻജിൻ 147 എച്ച്പി പവറും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. അഞ്ച് വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തുന്നത്.
Content Highlights: The 2026 Skoda Kushaq facelift is here! Discover updated design, new LED lighting, enhanced safety, and premium features like a panoramic sunroof and AI companion. Read more!
Published: 23 Feb 2026, 01:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented