
ഫോക്‌സ്വാഗണിന്റെ വാഹനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു വിഭാഗമുണ്ട്. പുതു തലമുറയുടെ അലങ്കാരങ്ങളില്‍ പലതുമില്ലാതെയും ആ ലോഗോയുടെ വിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് അവര്‍ ഈ വാഹനത്തെ സ്‌നേഹിക്കുന്നത്. 'പോളോ' അതുകൊണ്ടാണ് ഇന്നും ഇന്ത്യയില്‍ ജനപ്രിയ വാഹനമായി നില്‍ക്കുന്നത്. ഒരു അലങ്കാരപ്പണിയുമില്ലാതെ തന്നെ യുവാക്കളുടെ ഇഷ്ടവാഹനമാകുന്നു പോളോ.
ഫോക്‌സ്വാഗണിന്റെ പുതിയ തലമുറ വാഹനങ്ങള്‍ ഇറങ്ങുമ്പോഴും പോളോയോടുള്ള ഇഷ്ടം ആര്‍ക്കും കുറയുന്നുമില്ല. എന്നാല്‍, ഇപ്പോള്‍ പുതിയ പോളോയുമായി വരികയാണ് ഫോക്‌സ്വാഗണ്‍. അടിമുടി മാറ്റവുമായിട്ടാണ് പുതിയ പോളോ വരുന്നത്. ഇത്തവണ മുഖം മിനുക്കലില്‍ പ്രൊജക്ഷന്‍ ലൈറ്റുകളും ഡി.ആര്‍.എല്ലും ഒക്കെയായി അല്‍പ്പം സ്‌റ്റൈല്‍ കൂട്ടിയിട്ടുണ്ട്.
ഈവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ ഫോക്‌സ്വാഗണ്‍ പോളോ മുഖം മിനുക്കാനൊരുങ്ങുന്നതായി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പോളോ ഹാച്ച്ബാക്കിന്റെ ആറാം തലമുറ മോഡലാണ് ഇപ്പോള്‍ വിദേശ നിരത്തുകളിലുള്ളത്. എന്നാല്‍, ഈ വാഹനം ഇന്ത്യയില്‍ എത്തിയിട്ടില്ല. പോളോയുടെ അഞ്ചാം തലമുറ മോഡലാണ് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്പനയ്ക്കുള്ളതെന്നാണ് റിപ്പോര്‍ട്ട്.
ന്യൂ ജനറേഷന്‍ ഫീച്ചറുകളുടെ നീണ്ട നിരയുമായാണ് പുതിയ മോഡല്‍ പോളോ എത്തിയിട്ടുള്ളത്. മുമ്പ് പോളോയില്‍ കണ്ടിട്ടില്ലാത്ത ഡിസൈനിലുള്ള പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, രൂപമാറ്റം വരുത്തിയ ഗ്രില്ല്, ക്രോമിയം ലൈന്‍, വലിയ എയര്‍ഡാം, സ്‌റ്റൈലിഷായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഡ്യൂവല്‍ ടോണ്‍ ബമ്പര്‍, പവര്‍ ലൈനുകള്‍ നല്‍കിയുള്ള ബോണറ്റ്, പുതിയ ലോഗോ എന്നിവയാണ് മുഖമാറ്റം.
പുതിയ ഡിസൈനിലുള്ള ഡ്യൂവല്‍ ടോണ്‍ അലോയ് വീല്‍, ഷോര്‍ഡര്‍ ലൈന്‍ എന്നിവ ഒഴിച്ചുനിര്‍ത്തിയാല്‍ വശങ്ങള്‍ മുന്‍തലമുറ പോളോയുമായി സാമ്യമുള്ളതാണ്. റിയര്‍ പ്രൊഫൈലില്‍ കാര്യമായ അഴിച്ചുപണി നടത്തിയിട്ടുണ്ട്. ടിഗ്വാനിലെ ടെയ്ല്‍ലാമ്പിന് സമാനമായ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ലൈറ്റാണ് ഇതിലും നല്‍കിയിട്ടുള്ളത്. ഡിഫ്യൂസര്‍ നല്‍കിയിട്ടുള്ള റിയര്‍ ബമ്പര്‍ പിന്‍ഭാഗത്തിന് സ്‌പോര്‍ട്ടി ഭാവം നല്‍കുന്നുണ്ട്. പുതിയ ഡിസൈനിലാണ് പിന്‍ഭാഗവും ഒരുങ്ങിയിട്ടുള്ളത്.
പ്രീമിയം വാഹനങ്ങള്‍ക്ക് സമാനമായ ഇന്റീരിയറാണ് ഇതിലുള്ളത്. 9.2 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് വലിപ്പമുള്ള ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, പുഷ് സ്റ്റാര്‍ട്ട്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ തുടങ്ങി ഫീച്ചറുകളുടെ നീണ്ട നിരയാണ് ഇന്റീരിയറില്‍ നല്‍കിയിട്ടുള്ളത്.
1.0 ലിറ്റര്‍ എന്‍.എ, 1.0 ലിറ്റര്‍ ടി.എസ്.ഐ. എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് പോളോ എത്തുന്നത്. 1.0 ലിറ്റര്‍ എന്‍.എ. എന്‍ജിന്‍ 80 ബി.എച്ച്.പി. പവറും 93 എന്‍.എം. ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍. രണ്ട് ട്യൂണിങ്ങിലാണ് ടി.എസ്.ഐ. എന്‍ജിന്‍ എത്തുന്നത്. ഇത് 95, 110 ബി.എച്ച്.പി. കരുത്തുകള്‍ ഉത്പാദിപ്പിക്കും. ടി.എസ്.ഐ. എന്‍ജിന്‍ മോഡലിനൊപ്പം ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ ഓപ്ഷണലായി നല്‍കിയിട്ടുണ്ട്.
Content Highlights: 2022 Volkswagen Polo Unveiled, Volkswagen Polo Hatchback
Published: 27 Apr 2021, 11:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented