
ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ ഏറ്റവും മികച്ച മോഡലുകളില്‍ ഒന്നാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ വിപണിയില്‍ എത്തിച്ചിട്ടുള്ള പോളോ. എന്നാല്‍, പോളോ ആരാധകരെ ഞെട്ടിച്ച് കൊണ്ട് ഈ വാഹനത്തിന്റെ ഉത്പാദനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍, വിടപറയുന്നതിന് മുന്നോടിയായി വീണ്ടും പോളോയുടെ ഒരു സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍.
പോളോ ലെജന്റ് എഡിഷന്‍ എന്ന പേരിലാണ് ഫോക്‌സ്‌വാഗണ്‍ ഈ പ്രത്യേക പതിപ്പ് എത്തിച്ചിട്ടുള്ളത്. 700 യൂണിറ്റ് മാത്രമാണ് ലെജന്റ് എഡിഷനായി എത്തുകയെന്നാണ് റിപ്പോര്‍ട്ട്. പോളോയുടെ ഏറ്റവും ഉയര്‍ന്ന വകഭേദവും പെര്‍ഫോമെന്‍സ് പതിപ്പുമായ ജി.ടി. ടി.എസ്.ഐയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ വാഹനത്തിന് 10.25 ലക്ഷം രൂപയായിരിക്കും എക്‌സ്‌ഷോറും വില. പോളോ ഇന്ത്യയില്‍ എത്തിക്കുന്ന പോളോയുടെ അവസാനത്തെ പ്രത്യേക പതിപ്പായിരിക്കുമിതെന്നാണ് വിലയിരുത്തലുകള്‍.
പോളോയുടെ റെഗുലര്‍ മോഡലില്‍ ഏതാനും ഗ്രാഫിക്‌സുകളും ഡിസൈനും നല്‍കിയാണ് ലെജന്റ് എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. മുഖഭാവം റെഗുലര്‍ മോഡലിന് സമമാണ്. വശങ്ങളിലെ ഫെന്‍ഡറില്‍ ലെജന്റ് ബാഡ്ജിങ്ങ് നല്‍കിയിരിക്കുന്നതിനൊപ്പം ഡോറിന് താഴെയായി ബ്ലാക്ക് ഗ്രാഫിക്‌സും നല്‍കിയാണ് അലങ്കരിച്ചിരിക്കുന്നത്. റിയര്‍വ്യൂ മിറര്‍, ബാക്ക് സ്‌പോയിലര്‍, റൂഫ് എന്നിവയ്ക്ക് കറുപ്പ് നല്‍കിയിട്ടുള്ളതും പിന്നില്‍ ലെജന്റ് ബാഡ്ജിങ്ങ് പതിപ്പിച്ചതും ഈ വാഹനത്തെ റെഗുലര്‍ മോഡലില്‍ നിന്ന് വ്യത്യസ്തമാക്കും.
2010-ലാണ് ഫോക്‌സ്‌വാഗണ്‍ പോളോ എന്ന പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യയില്‍ എത്തുന്നത്. രാജ്യാന്തര വിപണികളിലെ അഞ്ചാം തലമുറ മോഡലാണ് ഇന്ത്യയില്‍ എത്തിയത്. 12 വര്‍ഷത്തെ യാത്രയിലൂടെ ഇന്ത്യയിലെ യുവാക്കളുടെ പ്രിയപ്പെട്ട ഹാച്ച്ബാക്ക് ആയി വളരാന്‍ പോളോയിക്ക് സാധിച്ചിരുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ പോളോയുടെ മൂന്ന് ലക്ഷം യൂണിറ്റാണ് നിരത്തുകളില്‍ എത്തിയിട്ടുള്ളത്. ഫോക്‌സ്‌വാഗണ്‍ ആദ്യമായി ഇന്ത്യയില്‍ നിര്‍മിച്ച് വിപണിയില്‍ എത്തിച്ച വാഹനമെന്ന ഖ്യാതിയും പോളോയിക്കാണ്.
ഇന്ത്യയിലെ ഉപയോക്താക്കളുടെ പ്രിയപ്പെട്ട വാഹനമാകാന്‍ ഫോക്‌സ്‌വാഗണ്‍ പോളോയിക്ക് സാധിച്ചിട്ടുണ്ട്. സ്‌പോര്‍ട്ടി ഡിസൈന്‍, ശക്തമായ സുരക്ഷ, രസകരമായ ഡ്രൈവിങ്ങ് എന്നിവ കൊണ്ട് ഒരു വാഹനപ്രേമിയുടെ ഇഷ്ടപ്പെട്ട ചോയിസ് ആകാന്‍ ഈ വാഹനത്തിന് സാധിച്ചിട്ടുണ്ട്. ഫോക്‌സ്‌വാഗണ്‍ ബ്രാന്റിന്റെ ഏറ്റവും പ്രിയപ്പെട്ട വാഹനമായ പോളോ വലിയ ആഘോഷമാക്കേണ്ടതുണ്ട്. അതിനാലാണ് സെലിബ്രേറ്ററി ലിമിറ്റഡ് ലെജന്റ് എഡിഷന്‍ എത്തിക്കുന്നതെന്നാണ് ഫോക്‌സവാഗണ്‍ അറിയിച്ചിരിക്കുന്നത്.
റെഗുലര്‍ മോഡലില്‍ നിന്ന് കടംകൊണ്ട മെക്കാനിക്കല്‍ ഫീച്ചറുകളുമായാണ് പോളോയുടെ ലെജന്റ് എഡിഷനും വിപണിയില്‍ എത്തിയിരിക്കുന്നത്. 1.0 ലിറ്റര്‍ ടി.എസ്.ഐ. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് 108 ബി.എച്ച.പി. പവറും 175 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. സുരക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് ഉറപ്പാക്കിയ വാഹനവുമായിരുന്നു പോളോ.
Content Highlights: Volkswagen Polo Limited Edition Polo Legend Launched In India, Volkswagen Polo
Published: 04 Apr 2022, 12:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented