
കഴിഞ്ഞ ദിവസം ജീപ്പ് പ്രദര്‍ശനത്തിനെത്തിച്ച പുതിയ കോംപസ് എസ്.യു.വി. ജനുവരി 27-ന് അവതരിപ്പിക്കും. വാഹനം സംബന്ധിച്ച് മറ്റ് വിവരങ്ങളെല്ലാം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയെങ്കിലും അവതരണവേളയിലായിരിക്കും വില പ്രഖ്യാപിക്കുക. ആഗോള നിരത്തുകളില്‍ നേരത്തേ എത്തിയിട്ടുള്ള മോഡലാണ് ഇന്ത്യയില്‍ കോംപസിന്റെ 2021 പതിപ്പായി എത്തുന്നത്. ഡിസൈനിലെ പുതുമയും ഫീച്ചറുകളിലെ സമ്പന്നതയുമായിരുന്നു 2021 കോംപസിന്റെ ഹൈലൈറ്റ്.
ഡിസൈനില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ജീപ്പിന്റെ സിഗ്നേച്ചറായ ഏഴ് സ്ലാറ്റ് ഗ്രില്ലില്‍ കൈവെച്ചിട്ടില്ല. പുതുതായി ഡിസൈന്‍ ചെയ്തതും ഡി.ആര്‍.എല്‍ ഇന്റഗ്രേറ്റ് ചെയ്തിട്ടുള്ളതുമായി ഹെഡ്‌ലാമ്പ്, വലിയ എയര്‍ഡാമിന്റെ അകമ്പടിയില്‍ ഒരുങ്ങിയിട്ടുള്ള പുതിയ ബംബര്‍, ഫോഗ് ലാമ്പ് എന്നിവയാണ് 2021 ജീപ്പ് കോംപസിനെ മുന്‍ മോഡലില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. പുതിയ അലോയി വീല്‍ മാത്രമാണ് വശങ്ങളില്‍ വരുത്തിയിട്ടുള്ള പുതുമ.
ക്യാബിനുള്ളിലും ഏതാനും പുതുമകള്‍ ഒരുങ്ങുന്നുണ്ട്. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള 10.1 ഇഞ്ച് യുകണക്ട് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൂന്ന് സ്‌പോക്ക് സ്റ്റിയറിങ്ങ് വീല്‍, ഡാഷ് ബോര്‍ഡിലെ ഡബിള്‍ സ്റ്റിച്ച് ലെതര്‍ ഇന്‍സേര്‍ട്ട്, എട്ട് രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഇലക്ട്രിക് സീറ്റുകള്‍, പുതിയ ഡിസൈനിലുള്ള എ.സി.വെന്റ് എന്നിവയാണ് ക്യാബിനുള്ളില്‍ വരുത്തിയിട്ടുള്ള പുതുമകള്‍.
മെക്കാനിക്കലായി യാതൊരു മാറ്റത്തിനും മുതിരാതെയാണ് 2021 കോംപസ് എത്തുന്നത്. 2.0 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളാണ് കോംപസിന് കരുത്തേകുന്നത്. ഡീസല്‍ മോഡല്‍ 173 ബി.എച്ച്.പിയും പെട്രോള്‍ മോഡല്‍ 163 ബി.എച്ച്.പി. പവറുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍. ഏഴ് സ്പീഡ് ഡി.സി.ടി, ഒമ്പത് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
2021 ജീപ്പ് കോംപസിന്റെ ബുക്കിങ്ങ് ആരംഭിച്ചതായാണ് സൂചന. ഇന്ത്യന്‍ നിരത്തുകളില്‍ ഹ്യുണ്ടായി ടുസോണ്‍, ടാറ്റ ഹാരിയര്‍, എം.ജി.ഹെക്ടര്‍ തുടങ്ങിയ എസ്.യു.വികളാണ് കോംപസിന്റെ പ്രധാന എതിരാളികള്‍. അതുകൊണ്ടുതന്നെ ഈ വാഹനങ്ങളോട് കിടപിടിക്കുന്ന വിലയായിരിക്കും പുതിയ കോംപസിനും നല്‍കുകയെന്നാണ് വിവരം. പുതിയ കോംപസിന് പുറമെ, ഒരു ഏഴ് സീറ്റര്‍ എസ്.യു.വിയും ജീപ്പ് ഇന്ത്യക്കായി പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
Content Highlights: 2021 Jeep Compass To Be Launch On January 27
Published: 15 Jan 2021, 11:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented