
350 സി.സി. എന്‍ജിനില്‍ കരുത്തരായ ഒരു കൂട്ടം ബൈക്കുകളെ ഇതിനോടകം റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യന്‍ നിരത്തുകള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. സ്റ്റാന്റേഡ്, ക്ലാസിക്, മീറ്റിയോര്‍ എന്നിങ്ങനെ നീണ്ടുപോകുന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ശ്രേണിയിലെ ഏറ്റവും കുഞ്ഞന്‍ മോഡലായ വരവിനൊരുങ്ങുന്ന വാഹനമാണ് ഹണ്ടര്‍. ഓഗസ്റ്റ് ഏഴാം തിയതി അവതരണത്തിനൊരുങ്ങുന്ന ഈ ബൈക്കിന്റെ വരവറിയിച്ചുള്ള ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് നിര്‍മാതാക്കള്‍.
വാഹനത്തിന്റെ വിവരങ്ങള്‍ ഒന്നും വെളിപ്പെടുത്താതെ, അവതരണത്തിന്റെ തിയതി മാത്രം അറിയിക്കുന്നതാണ് ടീസര്‍ വീഡിയോ. എന്നാല്‍, റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ പരീക്ഷണയോട്ടത്തിന്റെ ഭാഗമായി മൂടിക്കെട്ടലുകളുമായി നിരത്തുകളിലും മറ്റ് പ്രതലങ്ങളിലുമായി ഇറങ്ങിയതിന്റെ പല ചിത്രങ്ങള്‍ ഉള്‍പ്പെടെ മുമ്പ് പുറത്തുവന്നിരുന്നു. റോയല്‍ എന്‍ഫീല്‍ഡിന്റെ വാഹന നിരയില്‍ ഏറ്റവും വില കുറവുള്ള വാഹനമായായിരിക്കും ഹണ്ടര്‍ എത്തുകയെന്നും അഭ്യൂഹങ്ങളുണ്ട്.
റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മീറ്റിയോര്‍, പുതിയ ക്ലാസിക് എന്നീ ബൈക്കുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ജെ പ്ലാറ്റ്‌ഫോമിലായിരിക്കും ഹണ്ടറും ഒരുങ്ങുകയെന്നാണ് വിലയിരുത്തല്‍. മിഡ്-സൈസ് ബൈക്ക് ശ്രേണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്ക് എതിരാളിയായി അടുത്തിടെ എത്തിയ ഹോണ്ടയുടെ സി.ബി.350 ആര്‍ ബൈക്കായിരിക്കും ഹണ്ടറിന്റെ പ്രധാന എതിരാളിയെന്നാണ് സൂചന.
പുതുതലമുറ ബൈക്കുകളുമായി മത്സരിക്കാന്‍ ഉതകുന്ന ഡിസൈനിലാണ് ഹണ്ടര്‍ ഒരുങ്ങിയിരിക്കുന്നതെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ടിയര്‍ഡ്രോപ്പ് ഷേപ്പ് ടാങ്ക്, സിംഗിള്‍ പീസ് സീറ്റ്, ബാക്ക് റെസ്റ്റ്, വൃത്താകൃതിയിലുള്ള ടെയ്ല്‍ലാമ്പ്, വലിപ്പം കുറഞ്ഞ ഫെന്‍ഡറുകള്‍, റൗണ്ട് ഹെഡ്ലാമ്പ്, എന്‍ജിന്‍ ഗാര്‍ഡ്, പുതിയ ഷേപ്പിലുള്ള എക്സ്ഹോസ്റ്റ് എന്നിവയായിരിക്കും ഡിസൈന്‍ ഹൈലൈറ്റ്. ഇവയ്ക്ക് പുറമെ നിരവധി ഫീച്ചറുകളും ഈ വാഹനത്തില്‍ സ്ഥാനം പിടിക്കും.
റോയല്‍ എന്‍ഫീഡിന്റെ ക്ലാസിക് ഉള്‍പ്പെടെയുള്ള മോഡലില്‍ നല്‍കിയിട്ടുള്ള 349 സി.സി. എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും ഹണ്ടറിലും കരുത്തേകുക. ഇത് 20 ബി.എച്ച്.പി. പവറും 27 എന്‍.എം. ടോര്‍ക്കുമേകും. ആറ് സ്പീഡായിരിക്കും ഗിയര്‍ബോക്സ്. ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ എ.ബി.എസും ഈ ബൈക്കിലെ സുരക്ഷ കാര്യക്ഷമമാക്കും. വില ഉള്‍പ്പെടെയുള്ള സുപ്രധാന വിവരങ്ങള്‍ അവതരണ വേളയില്‍ പ്രഖ്യാപിക്കും.
Image Source: RushLane
Content Highlights: Royal Enfield Hunter launch timeline revealed and first teaser out, Royal Enfield Hunter
Published: 01 Aug 2022, 12:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented